You are Here : Home / USA News

നോര്‍ത്ത് കരോലിന മാര്‍ത്തോമാ വിബിഎസ് സമാപിച്ചു

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Wednesday, August 03, 2016 06:13 hrs UTC

നോര്‍ത്ത് കരോലിന: മാര്‍ത്തോമാ ഇടവകയുടെ ഈ വര്‍ഷത്തെ വിബിഎസ് പള്ളിയില്‍ വെച്ച് പൂര്‍വാധികം ഭംഗിയായി നടത്തപെട്ടു. ഇടവകയുടെ ചരിത്രത്തില്‍ ആദ്യമായി സ്പാനിഷ് ചര്‍ച്ചിന്റെ സഹകരണത്തില്‍ നടത്തപ്പെട്ട വിബിഎസ് ഏവരുടെയും പ്രശംസ പിടിച്ചുപറ്റി. എല്ലാ വര്‍ഷവും നോര്‍ത്ത് കരോലിന മാര്‍ത്തോമ്മാ സണ്‍­ഡേ സ്കൂള്‍ ആണ് വിബിഎസിനു നേതൃത്വം നല്‍കുന്നത് . കാരോളിനസിലെ ഏക മാര്‍ത്തോമ്മാ ഇടവകയായ നോര്‍ത്ത് കരോലിന മാര്‍ത്തോമ്മാ ഇടവക എല്ലാ ആദ്ധ്യാത്മിക മേഖലകളിലും പ്രശംസനീയമായ നേതൃത്വം നല്‍കിവരുന്നു. വികാരി റവ അനില്‍ ടി തോമാളന്റെ നേതൃത്വത്തില്‍ ഇടവകയുടെ പ്രവര്‍ത്തനങ്ങള്‍ ഭംഗിയായി നടത്തപെട്ടുവെരുന്നു. Annet Rajan നും Jannet Rajan നും ഈ വര്‍ഷത്തെ വിബിസ് ഡയറക്ടര്‍മാരായി പ്രവര്‍ത്തിച്ചു. സണ്‍­ഡേ സ്കൂള്‍ സൂപ്രണ്ട് വിജി മാത്യുവിന്റെ നേതൃത്വത്തില്‍ വിപുലമായ കമ്മറ്റി സുത്യര്‍ഹമായ സേവനം ചെയ്തു.

 

 

 

ജൂലൈ 31 നു സമാപന സമ്മേളനത്തോടനുബന്ധിച്ചു നടന്ന വിബിഎസ് റാലിയില്‍ നേതാക്കളും രക്ഷിതാക്കളും അധ്യാപകരും സഭാവ്യത്യാസമെന്യേ ജനങ്ങളും പങ്കെടുത്തു. സമാപന സമ്മേളനത്തില്‍ റവ അനില്‍ ടി തോമസ് അധ്യക്ഷത വഹിച്ചു. കുട്ടികളുടെ വിവിധ കലാപരിപാടികള്‍ സമ്മേളനത്തിന് മാറ്റ് കൂട്ടി. ഇഗ്ലേസിയ കാസ ഡി റെസ്ടാഉരസിയന്‍ പാസ്­റ്റര്‍ റവ ജോര്‍ജ് കാനറിയോ മുഖ്യ പ്രഭാഷണം നടത്തി. ഇഗ്ലേസിയ കാസ ഡി റെസ്ടാഉരസിയന്‍ ഗായകസംഗത്തിന്റെ ഗാനാലാപനം ശ്രദ്ധേയമായി. ഇടവക വൈസ് പ്രസിഡന്റ് രാജന്‍ മാത്യുവിന്റെ പ്രാര്‍ത്ഥനയോടെ സമ്മേളനം പര്യവസാനിച്ചു. ഇടവകയ്ക്ക് വേണ്ടി സെക്രട്ടറി ബോബി മാത്യു കോര്‍ഡിനേറ്റര്‍ ആയി പ്രവര്‍ത്തിച്ചു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.