You are Here : Home / USA News

സണ്ടേസ്‌ക്കൂള്‍ റാങ്ക് കരസ്ഥമാക്കിയ കുട്ടികള്‍ക്ക് ആദരിച്ചു

Text Size  

ജോസഫ്‌ മാര്‍ട്ടിന്‍ വിലങ്ങോലില്‍

martinjoseph75@gmail.com

Story Dated: Wednesday, August 03, 2016 06:39 hrs UTC

അമേരിക്കന്‍ മലങ്കര അതിഭദ്രാസന സണ്ടേസ്‌ക്കൂള്‍ 10-ാം ക്ലാസ്സ് പരീക്ഷയില്‍ റാങ്ക് കരസ്ഥമാക്കിയ കുട്ടികള്‍ക്ക്, മലങ്കര അതിഭദ്രാസന 30-മത് യൂത്ത് ആന്റ് ഫാമിലി കോണ്‍ഫറന്‍സിനോടനുബന്ധിച്ച് നടന്ന, പൊതുസമ്മേളനത്തില്‍ വെച്ച്, ശ്രേഷ്ഠ കാതോലിക്കാ, അബൂന്‍ മോര്‍ ബസ്സേലിയോസ് ബാവാ തിരുമനസ്സുകൊണ്ട് അവാര്‍ഡ് നല്‍കി ആദരിച്ചു. ഒന്നാം റാങ്ക് ജേതാവായ ABEL JOHN(ST.PETERS CHURCH, PHOENIX, AZ) പനക്കല്‍ ഫാമിലി സ്‌പോണ്‍സര്‍ ചെയ്ത ബന്യാമിന്‍ ഒസ്താത്തിയോസ് മെമ്മോറിയല്‍ ക്യാഷ് അവാര്‍ഡും, രണ്ടാം റാങ്ക് ജേതാവായ Keerthi kunan(St.Peters Church Phoenix, AZ), ഭദ്രാസനം സ്‌പോണ്‍സര്‍ ചെയ്ത ക്യാഷ് അവാര്‍ഡും, മൂന്നാം റാങ്ക് ജേതാവായ SERIN VARGHESE(ST. George Church, Carteret, NJ), ബാബു ജേക്കബ്ബ് നടയില്‍ ഫാമിലി സ്‌പോണ്‍സര്‍ ചെയ്ത ക്യാഷ് അവാര്‍ഡും കരസ്ഥമാക്കി.

സഭയുടെ പ്രതിസന്ധി ഘട്ടത്തില്‍ സത്യവിശ്വാസം സംരക്ഷിക്കുന്നതിനും വിശ്വാസികളെ സഭയുടെ വിശ്വാസാചാരനുഷ്ടാനങ്ങളില്‍ നിലനിര്‍ത്തുന്നതിന് അക്ഷീണയത്‌നം ചെയ്ത ഭാഗ്യസ്മരണാര്‍ഹമായ ബന്യാമിന്‍ മെത്രാപോലീത്തായുടെ നാമത്തില്‍, ഇത്തരത്തിലൊരു അവാര്‍ഡ് എല്ലാ വര്‍ഷവും നല്‍കതക്കവണ്ണം ക്രമീകരിച്ചതില്‍ ഏറെ സന്തോഷമുണ്ടെന്നും, അത് ക്രമീകരിച്ച പനക്കല്‍ കുടുംബത്തെ പ്രത്യേകം അഭിനന്ദിക്കുന്നതായും, ശ്രേഷ്ട ബാവാ തന്റെ അനുമോദന പ്രസംഗത്തില്‍ സൂചിപ്പിക്കുകയുണ്ടായി. മൂന്നാം റാങ്ക് ജേതാവിനുള്ള ക്യാഷ് അവാര്‍ഡ് സ്‌പോണ്‍സര്‍ ചെയ്ത, ബാബു നടയില്‍ ഫാമിലിയേയും, അതോടൊപ്പം തന്നെ അവാര്‍ഡിനര്‍ഹരായ കുട്ടികളേയും, അവരുടെ രക്ഷാകര്‍ത്താക്കളേയും, അദ്ധ്യാപകരേയും പ്രത്യേകം അഭിനന്ദിക്കുന്നതായും പ: ബാവാ സൂചിപ്പിച്ചു.
ഇത്തരം അവാര്‍ഡുകള്‍ കുട്ടികള്‍ക്ക് അവരുടെ പഠന കാര്യങ്ങളില്‍ പ്രത്യേകം താല്‍പര്യവും, വരും തലമുറയ്ക്ക് പ്രചോദനവുമാകുമെന്നതിനാല്‍ ഇത്തരം അവാര്‍ഡ് സംഘടിപ്പിക്കുന്നതിന് സഹകരിച്ച ഏവരോടും, പ്രത്യേകം നന്ദി രേഖപ്പെടുത്തുന്നതായി, ഇടവക മെത്രാപോലീത്ത അഭിവന്ദ്യ യല്‍ദൊ മോര്‍ തീത്തോസും പറഞ്ഞു. അമേരിക്കന്‍ മലങ്കര അതിഭദ്രാസന പി.ആര്‍.ഓ. കറുത്തേടത്ത് ജോര്‍ജ്ജ് അറിയിച്ചതാണിത്

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.