You are Here : Home / USA News

കേരള എക്യുമെനിക്കൽ ക്രിസ്ത്യൻ ഫെല്ലോഷിപ്പിന്റെ കൺവൻഷൻ

Text Size  

പി .പി .ചെറിയാൻ

p_p_cherian@hotmail.com

Story Dated: Wednesday, August 03, 2016 06:45 hrs UTC

ഡാലസ് ∙ ഡാലസ് ഫോർട്ട് വർത്ത് ക്രൈസ്തവ സഭകളുടെ സംയുക്ത കൂട്ടായ്മയായ കേരള എക്യുമെനിക്കൽ ക്രിസ്ത്യൻ ഫെല്ലോഷിപ്പിന്റെ ആഭിമുഖ്യത്തിൽ പത്തൊമ്പതാമത് സുവിശേഷ കൺവൻഷൻ ഓഗസ്റ്റ് 5, 6, 7 തീയതികളിൽ നടത്തപ്പെടുന്നു. ഡാലസ് സെന്റ് മേരീസ് ഓർത്തഡോക്സ് വലിയ പളളിയിൽ വെച്ച് നടത്തപ്പെടുന്ന കൺവൻഷനിൽ പ്രാസംഗീകനും, വാഗ്മിയും വേദപണ്ഡിതനുമായ ഫാ. സഖറിയ നൈനാൻ (സാഖ് അച്ചൻ) മുഖ്യ പ്രഭാഷണം നടത്തും. എല്ലാ ദിവസവും വൈകിട്ട് ആറ് മണിയോടെ ഗാന ശുശ്രൂഷ ആരംഭിക്കും. ക്വയർ ലീഡർ ജോൺ തോമസിന്റെ നേതൃത്വത്തിൽ ഡാലസിലെ ഇരുപത്തി രണ്ട് പളളികളിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട ഗായകർ അണിനിരക്കുന്ന ഗായക സംഘം ഈ വർഷത്തെ കൺവൻഷന്റെ പ്രത്യേകതയായിരിക്കും. ഗാന ശുശ്രൂഷയിലും തുടർന്ന് നടക്കുന്ന വചന ശുശ്രൂഷയിലും പങ്കെടുത്ത് ആത്മീയ സന്തോഷം പ്രാപിക്കുന്നതിനുളള അവസരം പ്രയോജനപ്പെടുത്തണമെന്നും പ്രാർഥനാ പൂർവ്വം പങ്കെടുക്കണമെന്നും കെഇസിഎഫ് പ്രസിഡന്റ് രാജു ദാനിയേൽ, സെക്രട്ടറി അലക്സ് അലക്സാണ്ടർ എന്നിവർ അഭ്യർത്ഥിച്ചു. സ്ഥലം : ഡാലസ് സെന്റ് മേരീസ് ഓർത്തഡോക്സ് വലിയ പളളി, 14133 ഡെന്നീസ് ലയൻ, ഫാർമേഴ്സ് ബ്രാഞ്ച്, ഡാലസ്. കൂടുതൽ വിവരങ്ങൾക്ക് : റവ. രാജു ദാനിയേൽ – 214 476 6584, അലക്സ് അലക്സാണ്ടർ – 214 289 9192

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.