You are Here : Home / USA News

ജീമോന്‍ ജോര്‍ജ്ജ് ഫിലഡല്‍ഫിയ ഏഷ്യന്‍ അമേരിക്കന്‍ അഫയേഴ്‌സ് കമ്മീഷണര്‍

Text Size  

ജോസ് കാടാംപുറം

kairalitvny@gmail.com

Story Dated: Thursday, August 04, 2016 10:06 hrs UTC

ഫിലാഡല്‍ഫിയ: സാമൂഹിക രാഷ്ട്രീയ മാധ്യമ മേഖലകളില്‍ വ്യക്തിമുദ്ര പതിപ്പിച്ച ജീമോന്‍ ജോര്‍ജ്ജിനെ ഏഷ്യന്‍ അമേരിക്കന്‍ അഫയേഴ്‌സ് കമ്മീഷണറായി മേയര്‍ ജിം കെന്നി നിയോഗിച്ചു. അമേരിക്കയിലെ പ്രധാന നഗരങ്ങളില്‍ അഞ്ചാം സ്ഥാനം അലങ്കരിക്കുന്ന സാഹോദര്യ നഗരമായ ഫിലഡല്‍ഫിയയിലെ ഇന്ത്യന്‍ സമൂഹത്തെ പ്രതിനിധീകരിച്ചാണ് ഈ സ്ഥാനലബ്ദി. വിവിധ ഏഷ്യന്‍ രാജ്യങ്ങളില്‍ നിന്നുള്ളവരുടെ പ്രതിനിധികള്‍ അടങ്ങുന്നതാണ് ഏഷ്യന്‍ അമേരിക്കന്‍ അഫയേഴ്‌സ് കമ്മീഷന്‍ തങ്ങള്‍ പ്രതിനിധീകരിക്കുന്നസമൂഹത്തെ പൊതുവായി ബാധിക്കുന്ന പ്രശ്‌നങ്ങള്‍ സിറ്റിയുടെ ഭരണതലത്തില്‍ എത്തിക്കുക എന്നുള്ളതാണ് കമ്മീഷണര്‍മാരുടെ പ്രധാന ദൗത്യം. വിവിധ ഡിപ്പാര്‍ട്ട്‌മെന്റുകളില്‍ നേരിട്ടു ബന്ധപ്പെട്ടു പ്രശ്‌നപരിഹാരത്തിനു ശ്രമിക്കാന്‍ അവസരം കിട്ടുന്നു.

 

അതു പോലെ സിറ്റിയും സമൂഹവുമായുള്ള ബന്ധത്തിനുള്ളമുഖ്യ കണ്ണിയായും കമ്മീഷണര്‍മാര്‍ പ്രവര്‍ത്തിക്കുന്നു. പുതിയ കച്ചവട സംരംഭങ്ങള്‍ ആരംഭിക്കുവാനുള്ള സാഹചര്യം ഒരുക്കുക, സാമൂഹിക സാംസ്‌കാരിക കാര്യങ്ങള്‍ പ്രോത്സാഹിപ്പിക്കുകതുടങ്ങിയവയും ചുമതലകളില്‍ ഉള്‍പ്പെടും. വര്‍ദ്ധിച്ചു വരുന്ന ഏഷ്യന്‍ കുടിയേറ്റ സമൂഹത്തിന്റെആവശ്യങ്ങളും ആവലാതികളും ഭരണതലത്തില്‍ അറിയിക്കുകയും വിവിധ വകുപ്പുകളുമായുള്ള പ്രവര്‍ത്തനങ്ങള്‍ ഏകീകരിച്ചു പ്രവര്‍ത്തനങ്ങള്‍ നടത്തുകയും ചെയ്യുക എന്നീലക്ഷ്യങ്ങളോടെയാണ്കമ്മീഷന്‍ ഏതാനും വര്‍ഷം മുന്‍പ് ആരംഭിച്ചത്. മേയര്‍ കെന്നിഅത് വികസിപ്പിക്കുകയുംകൂടുതല്‍ ചുമതലകള്‍ കമ്മീഷണര്‍മാര്‍ക്ക് നല്‍കുകയും ചെയ്തു. ഏഷ്യന്‍ സമൂഹത്തിനു മേയര്‍ നല്‍കുന്ന പ്രാധാന്യത്തിനു തെളിവാണിതെന്നു ജീമോന്‍ ജോര്‍ജ് ചൂണ്ടിക്കാട്ടി. അടുത്തയിടക്ക്ജീമോന്‍ ജോര്‍ജിനെ നോര്‍ത്താമ്പ്ടണ്‍ ടൗണ്‍ഷിപ്പ് പബ്ലിക് ലൈബ്രറി ബോര്‍ഡ് അംഗമായി ടൗണ്‍ കൗണ്‍സില്‍ നിയമിച്ചിരുന്നു.

 

കോട്ടയം സ്വദേശിയായ ജീമോന്‍ ജോര്‍ജ് വിദ്യാഭ്യാസ കാലം മുതല്‍ രാഷ്ട്രീയ സാമൂഹിക മേഖലകളില്‍ പ്രവര്‍ത്തിച്ചു വരുന്നു. 1987ല്‍ അമേരിക്കയിലെത്തിയ ശേഷം ഇവിടേയും വിവിധ സംഘടനകളില്‍ സജീവമാകുകയും മുഖ്യധാരാ രാഷ്ട്രീയവുമായി ബന്ധപ്പെടുകയും ചെയ്തു. ഇലക്ഷനുകളില്‍ പ്രചാരണത്തിനിറങ്ങുകയും ഫണ്ട് സമാഹരണങ്ങള്‍ സംഘടിപ്പിക്കുകയും ചെയ്തു ശ്രദ്ധേയനായി. െ്രെടസ്റ്റേറ്റ് ഫോറം, എക്യുമെനിക്കല്‍ പ്രസ്ഥാനം, ഐ.എന്‍.ഒ.സി, കോട്ടയം അസോസിയേഷന്‍ എന്നിവയിലൊക്കെ സജീവമായി പ്രവര്‍ത്തിക്കുന്നു. ഇന്‍ഡോ അമേരിക്കന്‍ സംഘടനകളിലുംസജീവമാണ്. രാഷ്ട്രീയ രംഗത്തെയും തെരഞ്ഞെടുപ്പുകളിലെയും പ്രവര്‍ത്തനമാണു പുതിയ സ്ഥാനലബ്ദിക്കു കാരണമെന്നു ജീമോന്‍ വിലയിരുത്തുന്നു. ഇന്ത്യന്‍ സമൂഹവുമായി കൂടുതല്‍ ബന്ധം സ്ഥാപിക്കാനുള്ള രാഷ്ട്രീയ നേതാക്കളുടെ താല്പര്യവും ഇതിനു പിന്നിലുണ്ട്.

 

 

മലയാളികളുടേ സാമൂഹിക സാംസ്‌ക്കാരിക മേഖലകളിലെ വളര്‍ച്ചക്കായി നിലകൊള്ളുന്ന സംഘടനാ പ്രവര്‍ത്തനങ്ങള്‍ക്കൊപ്പം തന്നെ അമേരിക്കയിലെ രാഷ്ട്രീയ സാമൂഹിക മേഖലകളിലും പ്രവര്‍ത്തിക്കേണ്ട കാലം അതിക്രമിച്ചു എന്നു ജീമോന്‍ ചൂണ്ടിക്കാട്ടുന്നു. വിദ്യാഭ്യാസമുള്ള ധാരാളം ചെറുപ്പക്കാരുള്ള മലയാളി സമൂഹത്തില്‍ നിന്നും കൂടുതല്‍ ആളുകള്‍ അമേരിക്കയിലെ രാഷ്ട്രീയ സാമൂഹിക മേഖലകളിലെ പ്രവര്‍ത്തനങ്ങളില്‍ ശ്രദ്ധപതിപ്പിക്കണമെന്നും അദ്ധേഹം നിര്‍ദേശിച്ചു. സിറ്റിസണ്‍ഷിപ്പ് എടുത്തിട്ട് വോട്ടു രജിസ്റ്റര്‍ ചെയ്യാത്തവര്‍ എത്രയും പെട്ടെന്ന് വോട്ട് രജിസ്റ്റര്‍ ചെയ്യുകയും അവരുടെ സമ്മതിദാനം ആസന്നമായ പ്രസിഡന്റ് ഇലക്ഷനില്‍ വിനിയോഗിക്കണമെന്നും അത് നമ്മുടെ സമൂഹത്തിന് വളരെയധികംപ്രയോജനപ്പെടുമെന്നുംജീമോന്‍ ചൂണ്ടിക്കാട്ടി ഭാര്യ ഷീല ജോര്‍ജ്, മക്കള്‍ മേഗന്‍ ജോര്‍ജ്, നോയല്‍ ജോര്‍ജ് എന്നിവരോടൊപ്പം ബക്‌സ് കൗണ്ടിയിലെ ചര്‍ച്ച് വില്ലില്‍ താമസിക്കുന്നു

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.