You are Here : Home / USA News

കരോള്‍ട്ടണ്‍ സെന്റ് മേരീസ് ദേവാലയത്തില്‍ വി.ദൈവമാതാവിന്റെ ഓര്‍മ്മപെരുന്നാള്‍

Text Size  

ജോസഫ്‌ മാര്‍ട്ടിന്‍ വിലങ്ങോലില്‍

martinjoseph75@gmail.com

Story Dated: Thursday, August 04, 2016 10:23 hrs UTC

അമേരിക്കന്‍ മലങ്കര അതിഭദ്രാസനത്തിലുള്‍പ്പെട്ട കരോള്‍ട്ടണ്‍ സെന്റ് മേരീസ് ദേവാലയത്തില്‍ വി.ദൈവമാതാവിന്റെ ഓര്‍മ്മപെരുന്നാള്‍ ആഗസ്റ്റ് 12, 13(വെള്ളി, ശനി) ദിവസങ്ങളിലായി, ഇടവക മെത്രാപോലീത്താ അഭിവന്ദ്യ യല്‍ദൊ മോര്‍ തീത്തോസിന്റെ മഹനീയ നേതൃത്വത്തില്‍ നടത്തപ്പെടുന്നു. ആഗസ്റ്റ് 7(ഞായര്‍) വി: കുര്‍ബ്ബാനാനന്തരം വികാരി, വെരി.റവ.വി.എം.തോമസ് കോര്‍ എപ്പിസ്‌ക്കോപ്പാ കൊടി ഉയര്‍ത്തുന്നതോടെ ഈ വര്‍ഷത്തെ പെരുന്നാള്‍ ആഘോഷങ്ങള്‍ക്ക് തുടക്കം കുറിക്കും. 12-ാം തീയതി(വെള്ളി) വൈകീട്ട് 7 മണിക്ക് സന്ധ്യാപ്രാര്‍ത്ഥനയും, തുടര്‍ന്ന് ഡോ. ജോര്‍ജ്ജ് എരമത്ത് വചന പ്രഘോഷണവും നടത്തും. 13-ാം തിയ്യതി (ശനി) രാവിലെ 8.45 ന് പ്രഭാത പ്രാര്‍ത്ഥനയും, 9.30ന് അഭിവന്ദ്യ മെത്രാപോലീത്തായുടെ പ്രധാന കാര്‍മ്മികത്വത്തില്‍ വി.കുര്‍ബ്ബാനയും അര്‍പ്പിക്കും. 12 മണിയോടെ, ചെണ്ട വാദ്യ മേളങ്ങളുടെ അകമ്പടിയോടെ, മുത്തുക്കുട, കൊടി തുടങ്ങിയ പള്ളി ഉപകരണങ്ങളുമായി, വിശ്വാസികള്‍ അണിനിരന്ന കൊണ്ടുള്ള വര്‍ണ്ണശബളവും, ഭക്തിനിര്‍ഭരവുമായ റാസയും നടക്കും. പരിശുദ്ധ ദൈവമാതാവിന്റെ മഹാ മദ്ധ്യസ്ഥതയില്‍ അഭയപ്പെട്ട് മാതാവിനോടുള്ള പ്രത്യേക മദ്ധ്യസ്ഥ പ്രാര്‍ത്ഥനയും ഉണ്ടായിരിക്കും. ഇടവകയില്‍ നിന്നും സമീപ ഇടവകയില്‍ നിന്നുമായി ഒട്ടനവധി വിശ്വാസികള്‍ പെരുന്നാളില്‍ പങ്കുചേരും. വികാരി. വെരി.റവ.വി.എം, തോമസ് കോര്‍ എപ്പിസ്‌ക്കോപ്പാ, അസ്സോസിയേറ്റ് വികാരി റവ.ഫാ.ഏലിയാസ് എരമത്ത്, സെക്രട്ടറി ബിജു കുര്യാക്കോസ്, ട്രഷറര്‍ ജേക്കബ് സ്‌കറിയ എന്നിവരുടെ നേതൃത്വത്തിലുള്ള പള്ളി ഭരണസമിതി പെരുന്നാള്‍ ആഘോഷങ്ങള്‍ക്കായുള്ള ക്രമീകരണങ്ങള്‍ ചെയ്തുവരുന്നു. 12.45 ന് സ്‌നേഹ വിരുന്നോടെ പെരുന്നാള്‍ സമാപിക്കും. അമേരിക്ക മലങ്കര അതിഭദ്രാസന പി.ആര്‍.ഒ. കറുത്തേടത്ത് ജോര്‍ജ് അറിയിച്ചതാണിത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.