You are Here : Home / USA News

ഷിക്കാഗോ സേക്രട്ട് ഹാർട്ട് ഫൊറോന - ദശാബ്ദി യുവജനധ്യാനത്തിന്റെ ഒരുക്കങ്ങൾ പൂർത്തിയായി

Text Size  

Story Dated: Friday, August 05, 2016 10:48 hrs UTC

ഷിക്കാഗോ: പ്രവാസി ക്നാനായക്കാരുടെ പ്രഥമ ദൈവാലയമായ ഷിക്കാഗോ സേക്രട്ട് ഹാർട്ട് ഇടവകയുടെ ദശാബ്ദി ആഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിച്ചിരിക്കുന്ന യുവജന ധ്യാനത്തിന്റെ ക്രമീകരണങ്ങൾ പൂർത്തിയായി. ഓഗസ്റ്റ് മാസം 19 വെള്ളിയാഴ്ച വൈകുന്നേരം 5 മണിക്ക് തുടങ്ങി 21 ഞായറാഴ്ച 6 മണിക്ക് അവസാനിക്കുന്ന ഈ യുവജന ധ്യാനത്തിൽ ഷിക്കാഗോ സേക്രട്ട് ഹാർട്ട്, ഷിക്കാഗോ സെന്റ് മേരീസ്, ഡിട്രോയിറ്റ് സെന്റ് മേരീസ് - എന്നീ ദൈവാലയങ്ങളിൽ നിന്നും, മിനിസോട്ട ക്നാനായ മിഷനിൽ നിന്നുമായി 120 യുവജനങ്ങൾ പങ്കെടുക്കുന്നു. റോക്ക്ഫോർഡിലുള്ള ബിഷപ്പ് ലൈൻ റിട്രീറ്റ് സെന്ററിലാണ് ഈ ത്രിദിനധ്യാനം നടക്കുന്നത്. പ്രശസ്ത ധ്യാന ഗ്രൂപ്പായ കെയ്‌റോസ് ധ്യാനഗ്രൂപ്പിലെ അംഗങ്ങൾ ഈ ധ്യാനത്തിന് നേത്യുത്വം നൽകുന്നതാണ്. വചന പ്രഘോഷണ രംഗത്ത് ഏറെ പരിചയവും അനുഭവവും ഉള്ള കെയ്‌റോസ് ടീമിന്റെ ഈ ധ്യാനം നമ്മുടെ യുവജനങ്ങൾക്ക് ഏറേ അനുഗ്രഹദായകമായിരിക്കുമെന്ന് ഫൊറോനാ വികാരി വെരി റെവ. ഫാ. എബ്രാഹം മുത്തോലത്ത് അറിയിക്കുന്നു.

 

 

അമേരിക്കൻ സാഹചര്യത്തിൽ വളർന്നു വരുന്ന പുതിയ തലമുറയ്ക്ക് വിശ്വാസത്തിൽ അടിയുറച്ച് വളരുവാനും പ്രതിസന്ധികളെ തരണം ചെയുവാനും ഈ ധ്യാനം ഏറെ സഹായകരമാകുമെന്ന് ക്നാനായ റീജിയൺ ഡയറക്ടർ മോൺ. ഫാ. തോമസ് മുളവനാൽ അഭിപ്രായപ്പെട്ടു. നമ്മുടെ യുവജനങ്ങളിൽ ക്നാനായ സമുദായത്തിന്റെ ഐക്യവും, കൂട്ടായ്മയും ഊട്ടി വളർത്തുവാനും, ദൈവാശ്രയബോധത്തിൽ വളർന്നുവരുവാനും കൈറോസ് ടീം നയിക്കുന്ന ഈ യുവജനധ്യാനത്തിന് സാധിക്കട്ടെയെന്ന് ഡിട്രോയിറ്റ് സെന്റ് മേരീസ് ഇടവക വികാരി ഫാ. ഫിലിപ്പ് രാമച്ചനാട്ട് ആശംസിച്ചു. ധ്യാനത്തിന്റെ ക്രമീകരണങ്ങൾ എല്ലാ യുവജനങ്ങളും ക്യത്യമായി പാലിക്കണമെന്നും, തികച്ചും അച്ചടക്കത്തോടും, അതിലേറെ ഭക്തിസാന്ദ്രവുമായ അന്തരീക്ഷത്തിൽ, ഈ ധ്യാനത്തിൽ പങ്കെടുക്കുവാൻ എല്ലാ യുവജനങ്ങളും തയ്യാറാകണമെന്നും ധ്യാനത്തിന്റെ കോർഡിനേറ്റർമാരായ ശ്രീ. ജോണി തെക്കേപ്പറ‌മ്പിൽ, ശ്രീ. ടോമി കുന്നശ്ശേരിയിൽ, ശ്രീ. ജോസ് ചാഴികാട്ട് എന്നിവർ അറിയിക്കുന്നു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.