You are Here : Home / USA News

പെന്തക്കോസ്തല്‍ യൂത്ത് ഫെലോഷിപ്പ് വാര്‍ഷിക കോണ്‍ഫ്രന്‍സ്

Text Size  

Nibu Vellavanthanam

nibuusa@gmail.com

Story Dated: Friday, August 05, 2016 10:50 hrs UTC

ന്യുയോര്‍ക്ക്: പെന്തക്കോസ്തല്‍ യൂത്ത് ഫെലോഷിപ്പ് വാര്‍ഷിക കോണ്‍ഫ്രന്‍സ് ആഗസ്റ്റ് 12 മുതല്‍ 14 വരെ ന്യുയോര്‍ക്കില്‍ നടത്തപ്പെടും. 12ന് വെള്ളിയാഴ്ച വൈകിട്ട് 7 മണിക്ക് ബ്രാഡോക്ക് അവന്യൂവിലുളള്ള ക്വീന്‍സ് ചര്‍ച്ച് ഓഫ് ഗോഡ് സഭാഹാളിലും 13 ശനിയാഴ്ച വൈകിട്ട് 7 നും, 14 ഞായറാഴ്ച രാവിലെ 9 നും മെല്‍വില്‍ ബ്രോഡ് ഹോളോ റോഡിലുള്ള ഹില്‍ട്ടണ്‍ ലോങ്ങ് ഐലന്‍റ് ഹോട്ടല്‍ സമുച്ചയത്തിലുമായി നടത്തപ്പെടുന്ന 36 മത് സമ്മേളനത്തില്‍ അനുഗ്രഹീത പ്രാസംഗികരായ റവ. റാഫ് കസ്റ്റിലോ, റവ. സിബി തോമസ്, റവ. ഒ.ഇ വര്‍ഗീസ് എന്നിവര്‍ മുഖ്യ പ്രഭാഷണം നടത്തും. ന്യുയോര്‍ക്കിലും പരിസരപ്രദേശങ്ങളിലുമുളള്ള വിവിധ പെന്തക്കോസ്ത് സഭകളുടെ സംയുക്ത ആരാധനയും ഭക്തിനിര്‍ഭരമായ തിരുവത്താഴ ശുശ്രൂഷയും ഞായറാഴ്ച ഉണ്ടായിരിക്കുമെന്ന് ഭാരവാഹികളായ റവ. എബി ജോയി, ബിനു ഫിലിപ്പ്, ഡോ. റോജന്‍ സാം എന്നിവര്‍ അറിയിച്ചു. പി.വൈ.എഫ്.എ ക്വയര്‍ ഗാനശുശ്രൂഷകള്‍ക്ക് നേത്ര്യുത്വം നല്‍കുമെന്ന് മീഡിയ കോര്‍ഡിനേറ്റര്‍ ജോണ്‍സി കുമ്പനാട് അറിയിച്ചു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.