You are Here : Home / USA News

കേരള ലിറ്റററി സൊസൈറ്റി ഇരുപത്തഞ്ചാം വര്‍ഷത്തിലേക്ക്

Text Size  

പി .പി .ചെറിയാൻ

p_p_cherian@hotmail.com

Story Dated: Friday, August 05, 2016 11:00 hrs UTC

ഡാളസ്: കേരള ലിറ്റററി സൊസൈറ്റി ഡാളസില്‍ പ്രവര്‍ത്തനം ആരംഭിച്ചിട്ട് ഇരുപത്തഞ്ചാം വര്‍ഷത്തിലേക്ക് കടക്കുകയാണ്. ചരിത്രപരമായ നിരവധി പ്രവര്‍ത്തനങ്ങള്‍ക്ക് വേദിയായ ഈ സാഹിത്യസംഘടന അതിന്റെ സില്‍വര്‍ ജൂബിലി ആഘോഷങ്ങള്‍ക്ക് തുടക്കം കുറിക്കുന്നത് മലയാളികളുടെ, അമേരിക്കയിലേക്കുള്ള കുടിയേറ്റത്തിന്റെ അന്‍പതാം വര്‍ഷം ചരിത്രരേഖകളിലേക്ക് എഴുതിക്കൊണ്ടാവും. 1965-ല്‍ അവതരിപ്പിച്ച ഇമിഗ്രേഷന്‍ ആന്‍ഡ് നാച്വുറലൈസേഷന്‍ ബില്ലിന്‍പ്രകാരം 67 മുതല്‍ നേഴ്‌സസ് അമേരിക്കയിലേക്കുള്ള കുടിയേറ്റത്തിനു ആരംഭം കുറിച്ചു. സ്റ്റുഡന്റ് വിസ, എക്‌ചേഞ്ച് വീസയിലൊക്കെ ചിലര്‍ ഇതിനുമുന്നേ എത്തപ്പെട്ടിരുന്നെങ്കിലും കുടിയേറ്റത്തിന്റെ 'അവകാശം' നേഴ്‌സസിനു തന്നെ. ഇന്ത്യയുടെ 69-ാം സ്വാത്ര്രന്തദിനാഘോഷവേളയില്‍, അമേരിക്കന്‍ മലയാളി കുടിയേറ്റത്തിന്റെ അമ്പതാം വര്‍ഷാചരണത്തിന് അമേരിക്കന്‍ മണ്ണില്‍ ഡാളസ് നിവാസികളുടെ മഹത് വേദിയില്‍ തുടക്കം കുറിച്ചു കൊണ്ട് മെഴുകുതിരി തെളിയും. ഓഗസ്റ്റ് 14ന് ഞായറാഴ്ച വൈകീട്ട് 5.30ന് കേരള അസോസിയേഷന്‍ ഹാളില്‍(ഇന്ത്യാ കള്‍ച്ചറല്‍ ആന്‍ഡ് എഡ്യൂക്കേഷന്‍ സെന്റര്‍, 3821 ബ്രോഡ് വേ ബുളിവാഡ്, ഗാര്‍ലന്റ് 75043) പരിപാടികള്‍ക്ക് തുടക്കം കുറിക്കും. 1963-ല്‍ ഡെസ്റ്റിനി എന്ന കപ്പലില്‍ ബോസ്റ്റണിലെത്തിയ കുടിയേറ്റത്തിന്റെ ജീവിച്ചിരിക്കുന്ന കാരണവര്‍ 68-ല്‍ ഡാളസില്‍ വന്നിറങ്ങിയ 3 ആദ്യകാല നേഴ്‌സുമാര്‍, വിശിഷ്ടാതിഥികള്‍, ഇതരസംഘടനാനേതാക്കള്‍ വേദിയില്‍ അണിനിരക്കും. ഡാളസ് മെലോഡിയുടെ 'കലാമേള' പരിപാടികള്‍ക്ക് കൊഴുപ്പേകും. വരും വര്‍ഷങ്ങളില്‍ ആഗസ്റ്റ് പതിനഞ്ചിനോട് ചേര്‍ന്നുവരുന്ന ഞായരാഴ്ച 'കുടിയേറ്റ സാരഥികളുടെ സ്മരണദിനം' ആയി അമേരിക്കയില്‍ ഇന്ത്യന്‍ സ്വാതന്ത്രദിനം ആഘോഷിക്കുന്ന എല്ലാ മലയാളി സംഘടനകളും കൊണ്ടാടണമെന്ന സന്ദേശമാണ് ലിറ്റററി സൊസൈറ്റി നല്‍കുന്നതെന്നും അമേരിക്കയിലെ സമസ്ത മലയാളി സംഘടനകളും അഭിമാനപുരസരം സഹകരിക്കണമെന്നും പ്രസിഡന്റ് ഏബ്രഹാം തെക്കേമുറി അഭ്യര്‍ത്ഥിക്കുന്നു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.