You are Here : Home / USA News

ന്യൂയോര്‍ക്കിലെ ആദ്യ ചീഫ് ഡിജിറ്റല്‍ ഓഫീസറായി ശ്രീശ്രീനിവാസനെ നിയമിച്ചു

Text Size  

പി .പി .ചെറിയാൻ

p_p_cherian@hotmail.com

Story Dated: Friday, August 05, 2016 11:03 hrs UTC

ന്യൂയോര്‍ക്ക്: ന്യൂയോര്‍ക്കിലെ ആദ്യ ചീഫ് ഡിജിറ്റല്‍ ഓഫീസറായി സൗത്ത് ഏഷ്യന്‍ ജേര്‍ണലിസ്റ്റ് അസ്സോസിയേഷന്‍ കൊ ഫൗണ്ടര്‍ ശ്രീശ്രീനിവാസനെ നിയമിച്ചു. ആഗസ്റ്റ് ഒന്നു മുതല്‍ നിയമനം പ്രാബല്യത്തില്‍ വരുമെന്ന് ന്യൂയോര്‍ക്ക് മേയര്‍ ബില്‍-ഡി.ബ്ലാസിയൊ അറിയിച്ചു. ഇപ്പോള്‍ ഇന്ത്യയില്‍ പര്യടനം നടത്തിക്കൊണ്ടിരിക്കുന്ന ശ്രീശ്രീനിവാസന്‍ പുതിയ സ്ഥാന ലബ്ധിയില്‍ തന്റെ സന്തോഷം പങ്കിടുകയും, നിയമനം നല്‍കിയ ന്യൂയോര്‍ക്ക് മേയര്‍ക്ക് പ്രത്യേകം നന്ദി രേഖപ്പെടുത്തുകയും ചെയ്തു. ലോകത്തിലെ സുപ്രധാന നഗരങ്ങളിലൊന്നായ ന്യൂയോര്‍ക്ക് സി.ഡി.ഓ. ആയി നിയമിതനായ ശ്രീ ശ്രീനാവസന്‍ മുന്‍ ഇന്ത്യന്‍ അംബാസിഡറും, കേരള ഉന്നത വിദ്യാഭ്യാസ കൗണ്‍സില്‍ മുന്‍ വൈസ് ചെയര്‍മാനുമായ ടി.പി. ശ്രീനിവാസന്റെ മകനാണ്.

ഡല്‍ഹി സെന്റ് സ്റ്റീഫന്‍സ് കോളേജില്‍ നിന്നും ബിരുദ്ധം നേടിയതിനുശേഷം കൊളംബിയ യൂണിവേഴ്‌സിറ്റിയില്‍ നിന്നും 1993ല്‍ ജേര്‍ണലിസത്തില്‍ ബിരുദാനന്തരബിരുദം നേടിയിട്ടുണ്ട്. മന്‍ഹാട്ടനില്‍ ഭാര്യ രൂപ ഉണ്ണികൃഷ്ണനുമായി താമസിക്കുന്ന ശ്രീനി ഇരട്ടകുട്ടികളുടെ പിതാവാണ്. ഒക്ടോബര്‍ 2015 മുതല്‍ പബ്ലിക്ക് ഇന്‍ഫര്‍മേഷന്‍ ആന്റ് കമ്മ്യൂണിക്കേഷന്‍ കമ്മീഷനായി പ്രവര്‍ത്തിക്കുന്ന ശ്രീ ശ്രീനിവാസന്റെ സി.ഡി.ഒ. നിയമനം ഇന്ത്യന്‍ വംശജര്‍ക്കുള്ള മറ്റൊരംഗീകാരമാണ്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.