You are Here : Home / USA News

മിഡിൽ സ്‌കൂൾ കുട്ടികൾക്ക് സൗജന്യ ലീഡർഷിപ് പരിശീലന ക്യാമ്പ് ഡാലസിൽ

Text Size  

ജോസഫ്‌ മാര്‍ട്ടിന്‍ വിലങ്ങോലില്‍

martinjoseph75@gmail.com

Story Dated: Saturday, August 06, 2016 11:50 hrs UTC

ഡാലസ് : കുട്ടികളുടെ നേതൃ പരിശീലനത്തിനും വ്യക്തിത്വവികാസനത്തിനും സമഗ്രവേദിയൊരുക്കി കേരളാ അസോസിയേഷന്റെയും, ഇന്ത്യാ കൾച്ചറൽ ആൻഡ്‌ എജ്യുക്കേഷൻ സെന്ററിന്റെയും 'ഡ്രീംസ്' കമ്മ്യൂണിറ്റി ശാഖയുടെയും സംയുക്ത ആഭിമുഖ്യത്തിൽ നടത്തുന്ന ഡ്രീംസ് സമ്മർ ക്യാമ്പ് ഓഗസ്റ്റ് 8 മുതൽ 12 (തിങ്കൾ - വെള്ളി) വരെ കേരളാ അസോസിയേഷൻ ഓഡിറ്റോറിയത്തിൽ നടക്കും. മിഡിൽ സ്കൂൾ കുട്ടികളുടെ സമഗ്രമായ വളർച്ചയാണ് ഈ പരിശീലന പരിപാടി ലക്ഷ്യമിടുന്നത് . പരിമിത സീറ്റുകൾ ബാക്കിയുള്ള പരിശീലനക്യാംപിനു ഉടനെ രജിസ്റ്റർ ചെയ്യേണ്ടതാണ്. ഫാ. ലിജോ പാത്തിക്കല്‍ സി.എം.ഐ യാണ് ഡ്രീംസ് പ്രോജെക്ട് ഡയറക്ടറായി ക്യാംപിനു നേതൃത്വം നൽകുന്നത് . ഒപ്പം നിരവധി രക്ഷകർത്താക്കളുടെയും കമ്മ്യൂണിറ്റി പ്രവർത്തകരുടെയും വോളണ്ടിയേഴ്‌സിന്റെയും സഹായവുമുണ്ട്.

 

മുൻ വർഷങ്ങളിൽ നടന്ന സമ്മർ ക്യാമ്പിൽ നിരവധി കുട്ടികൾ പങ്കെടുത്തു പരിശീലനം നേടി വൻവിജയമായിരുന്നു . പേഴ്സണൽ, ലീഡർഷിപ്പ് , ഇന്റർ പേഴ്സസണൽ സ്കിൽസ് , ടാലെന്റ്‌റ് ഡെവലപ്പ്മെന്റ് എന്നിവക്കു പ്രാധാന്യം നല്കിയാണ് പരിശീലനം. ഓഗസ്റ്റ് 8 മുതൽ 12 (തിങ്കൾ - വെള്ളി) വരെ ദിവസങ്ങളിൽ രാവിലെ ഒൻപതു മുതൽ മൂന്നുവരെ നടക്കുന്ന ക്യാമ്പിൽ പങ്കെടുക്കുവാൻ താഴെ പറയുന്ന കോർഡിനേറ്റേഴ്സുമായി ബന്ധപ്പെടുക. ഷാജി തോമസ് 214 966 6627 മാത്യു ഒഴുകയിൽ 214 864 5106 ഹരിദാസ് തങ്കപ്പൻ 214 908 5686 ജോൺസൺ കുര്യാക്കോസ് 972 310 3455 സിബി വാരിക്കാട്ട്: 469 360 9200

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.