You are Here : Home / USA News

ഇന്റര്‍ പാരീഷ് സ്പോർട്സ് ഫെസ്റ്റിനു ഡാലസിൽ വർണാഭമായ തുടക്കം

Text Size  

ജോസഫ്‌ മാര്‍ട്ടിന്‍ വിലങ്ങോലില്‍

martinjoseph75@gmail.com

Story Dated: Saturday, August 06, 2016 11:52 hrs UTC

ഡാലസ് : ടെക്സാസിലെയും , ഒക്ലഹോമയിലെയും സീറോ മലബാർ ഇടവകകൾ പങ്കെടുത്തു നടക്കുന്ന സ്പോർട്സ് ഫെസ്റ്റിനു (ഐപിഎസ്‌എഫ് 2016 ) ഡാലസിൽ വർണാഭമായ തുടക്കം. ഗാർലാൻഡ് സെന്റ് തോമസ് ഫൊറോനാ ദേവാലയ ഓഡിറ്റോറിയത്തിൽ ഇന്നലെ (ഓഗസ്റ്റ് 5 ) നടന്ന ചടങ്ങിൽ ചിക്കാഗോ സീറോ മലബാർ രൂപതാ മെത്രാൻ അഭിവന്ദ്യ മാർ ജേക്കബ് അങ്ങാടിയത്ത് നിലവിളക്കു തെളിച്ചു ഫെസ്റ്റ് ഉദ്ഘാടനം ചെയ്തു. റീജണിലെ മറ്റു ഇടവകളിൽ നിന്നുള്ള വികാരിമാരും കോർഡിനേറ്റേഴ്‌സും സന്നിഹിതരായിരുന്നു. എട്ടു പാരീഷുകളിൽ നിന്നുള്ള ഇടവകകളുടെ വർണ്ണശബളമായ പ്രത്യേക മാർച്ചു പാസ്റ്റും പരേഡും ഉദ്ഘാടനത്തിനോടനുബന്ധിച്ചു നടന്നു. സെന്റ് തോമസ് ഫൊറോനാ വികാരി ഫാ ജോഷി എളമ്പാശേരിൽ ഏവർക്കും സ്വാഗതം ആശംസിച്ചു. മാർ ജേക്കബ് അങ്ങാടിയത്ത്‌ കായികമേളയിൽ പങ്കെടുക്കുന്ന എല്ലാവര്ക്കും പ്രാർഥനാശംസകൾ നേർന്നു. ഉദ്ഘാടനത്തോടനുബന്ധിച്ചു പ്രത്യേകം തയ്യാറാക്കിയ കലാപരിപാടികളും ഫ്ലോർ ഷോകളും തുടർന്നു വേദിയിൽ അവതരിക്കപ്പെട്ടു.

 

 

ഐപിഎസ്‌എഫിന് വേണ്ടി തയ്യാറാക്കിയ പ്രത്യക തീം സോങ്, പ്രോഗ്രാം മാനേജർ പോൾ തോമസിന്റെ ആഭുഖ്യത്തിൽ ആലപിച്ചു. വിവിധ പാരീഷുകളിൽ നിന്നുള്ള കോർഡിനേറ്റേഴ്‌സും മത്സരാർഥികൾക്കുമൊപ്പം ഇടവകസമൂഹവും ചേർന്നപ്പോൾ മൂന്നു ദിവസം നടക്കുന്ന കായികമേളക്ക് ഉത്സവാന്തരീക്ഷമാണ് . 15 മത്സര ഇനങ്ങളിൽ വിവിധ കാറ്റഗറികളിൽ രണ്ടു വേദികളായി ആകെ മുന്നൂറു മത്സരങ്ങളാണ്‌ മൂന്ന് ദിവസത്തിനുള്ളിൽ പൂർത്തിയാവുക.

 

 

ഇന്നലെ നടന്ന ഗ്രൂപ്പ് ഇനങ്ങളിൽ ആദ്യം പൂർത്തിയായ ക്രിക്കറ്റ് ഫൈനലിൽ സെന്റ് ജോസഫ് ഹൂസ്റ്റൺ ചാമ്പ്യര്യരായി. ആദ്യ ദിവസം പൂർത്തിയായ മത്സരങ്ങളുടെ സമ്മാനദാനം ചടങ്ങിൽ മാർ. ജേക്കബ് അങ്ങാടിയത്തും മറ്റു വൈദികരും ചേർന്ന് നിർവഹിച്ചു. വീറും വാശിയും നിറഞ്ഞ മത്സരങ്ങൾക്ക് ആതിഥേയരായി വേദിയൊരുക്കുന്നത്‌ ഗാര്‍ലാന്‍ഡ് സെന്റ് തോമസ് ഫൊറോനയാണ് . ഫൊറോനാ വികാരി ഫാ ജോഷി എളമ്പാശേരിൽ (ചെയർമാൻ) , ഇമ്മാനുവേൽ കുഴിപ്പിള്ളിൽ , ചെറിയാൻ ചൂരനാട് (ഡയറക്ടേഴ്സ്) , ട്രസ്റ്റിമാരായ ടോമി നെല്ലുവേലിൽ , ജെയിംസ് കൈനിക്കര എന്നിവർ ഈ ഈ കായിക മാമാങ്കത്തിനു ചുക്കാൻ പിടിക്കുന്നു. ഇടവക സാഹോദര്യത്തിലും ഐക്യത്തിലും ദൈവത്തെ മഹത്വപ്പെടുത്തുന്ന ഒരു മഹനീയവേദിക്കു കൂടിയാണ് ഐപിഎസ്‌എഫ് സാക്ഷ്യമേകുന്നത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.