You are Here : Home / USA News

പീറ്റര്‍ ജേക്കബ് ഫോര്‍ കോണ്‍ഗ്രസ് തിരഞ്ഞെടുപ്പ് ആസ്ഥാനം ഉദ്ഘാടനം ചെയ്യപ്പെട്ടു

Text Size  

Story Dated: Monday, August 08, 2016 03:51 hrs UTC

വര്‍ഗീസ് പ്ലാമൂട്ടില്‍

സോമര്‍വില്‍, ന്യൂജേഴ്‌സി: അടുത്ത നവമ്പര്‍ 8ാം തീയതി നടക്കുന്ന തിരഞ്ഞെടുപ്പിന് കേവലം 94 ദിവസം മാത്രം അവശേഷിക്കുമ്പോള്‍, ന്യൂജേഴ്‌സിയിലെ 7ാമത് കോണ്‍ഗ്രഷണല്‍ ഡിസ്ട്രിക്ക്്റ്റില്‍ നന്നും ഡമോക്രാറ്റിക്ക് പാര്‍ട്ടിയുടെ ഔദ്യോഗിക സ്ഥാനാര്‍ത്ഥിയായി മത്സരിയ്ക്കുന്ന പീറ്റര്‍ ജേക്കബിന് ആവേശകരമായ ജന പിന്തുണ. ഓഗസ്റ്റ് രണ്ടാം തീയതി ചൊവ്വാഴ്ച സോമര്‍വില്ലില്‍ പീറ്റര്‍ ജേക്കബിന്‍െറ ഇലക്ഷന്‍ ഹെഡ്ക്വാര്‍ട്ടേഴ്‌സ് ഉദ്ഘാടനം ചെയ്ത അവസരത്തില്‍ അവടെ താങ്ങാവുന്നതിലധികം ആളുകളാണ് തടിച്ചുകൂടിയതെന്നുള്ളത് എല്ലാവരെയും കൂടുതല്‍ ആവേശഭരിതരാക്കി. പീറ്റര്‍ ജേക്കബ് മുമ്പോട്ടു വയ്ക്കുന്ന പുരോഗമനപരമായ ആശയങ്ങളും പരിപാടികളും പാര്‍ട്ടിയണികളെ മാത്രമല്ല, നിഷ്പക്ഷമായി ചിന്തിക്കുകയും വോട്ടു ചെയ്യുകയും ചെയ്യുന്ന നല്ലൊരു വിഭാഗം ആളുകളെയും സ്വാധീനിക്കുകയും ആവേശം കൊള്ളിക്കുകയും ചെയ്യുന്നത് ഒത്തുപിടിച്ചാല്‍ ചുവപ്പു നിറമുള്ള ഈ ഡിസ്ട്രിക്ക്്റ്റിനെ വീണ്ടും നീലനിറമാക്കിയെടുക്കാമെന്നുള്ള ശുഭപ്രതീക്ഷയ്ക്ക് വകനല്‍കുന്നതായി പീറ്റര്‍ ജേക്കബും അദ്ദേഹത്തിന്‍െറ സഹപ്രവര്‍ത്തകരും വിശ്വസിക്കുന്നു.

 

 

തുടക്കത്തില്‍ സെനറ്റര്‍ ബേര്‍ണി സാന്റേഴ്‌സിന്‍െറ പുരോഗമനപരമായ ആശയങ്ങളില്‍ ആകൃഷ്ടനായിരുന്ന പീറ്റര്‍ ജേക്കബ് സാധാരണക്കാര്‍ക്കുവേണ്ടിയുള്ളതും മാറ്റത്തിനു വേണ്ടിയുള്ളതുമായ ആ രാഷ്ട്രീയ മുന്നേറ്റം തുടരുമെന്ന് വിശ്വസിക്കുകയും അതിനുവേണ്ടി നിലകൊള്ളുകയും ചെയ്യുമെന്ന് വ്യക്തമാക്കുന്നു. സാമൂഹ്യ ക്ഷേമ വിഷയത്തിനു ഉന്നതവിദ്യാഭ്യാസം നേടിയ പീറ്റര്‍ ജേക്കബ് ന്യൂജേഴ്‌സിയിലെ ഭവനരഹിതരുടെയും സമൂഹത്തിലെ മറ്റ് ദുര്‍ബ്ബല വിഭാഗങ്ങളുടെയും ഇടയില്‍ ക്ഷേമ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിന് സമയം കണ്ടെത്തുന്നു. ഇതുവഴി ലഭിച്ച ഉള്‍ക്കാഴ്ച സാമൂഹ്യ നീതിക്കുവേണ്ടി പോരാടുവാനുള്ള ഊര്‍ജ്ജവും പ്രചോദനവും നല്‍കുന്നുവെന്നും രാഷ്ട്രീയം കേവലം തൊഴിലായി കണ്ട്് ജനങ്ങളുടെ യഥാര്‍ത്ഥ പ്രശ്‌നങ്ങളോട് നീതി പുലര്‍ത്താത്ത നിലവിലുള്ള സംവിധാനത്തിന് മാറ്റം വരുത്തുവാന്‍ ജനങ്ങള്‍ തന്‍െറ പിന്നില്‍ അണിനിരക്കുകയാണെന്നും പീറ്റര്‍ ജേക്കബ് പറയുന്നു. ഹെഡ്ക്വാര്‍ട്ടേഴ്‌സ് പ്രവൃത്തി ദിനങ്ങളില്‍ രാവിലെ 9 മണി മുതല്‍ വൈകുന്നേരം 9 വരെയും വീക്കെന്‍ഡുകളില്‍ രാവിലെ പത്തുമണി മുതല്‍ വൈകുന്നേരം 5 മണി വരെയും തുറന്നു പ്രവര്‍ത്തിക്കും. പീറ്റര്‍ ജേക്കബ് ഫോര്‍ കോണ്‍ഗ്രസ് വെബ്‌സൈറ്റ് സന്ദര്‍ശിക്കുക: PeterForcCongress.com/volunteer

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.