You are Here : Home / USA News

രാമായണ പാരായണം സമാപിച്ചു

Text Size  

Story Dated: Monday, August 08, 2016 09:56 hrs UTC

ന്യൂയോര്‍ക്ക്. കര്‍ക്കിടക മാസാരംഭം മുതല്‍ നായര്‍ ബനവലന്റ് അസോസിയേഷന്‍ സെന്ററില്‍ നടന്നുവന്ന രാമായണ പാരായണം ആഗസ്റ്റ് 6 ശനിയാഴ്ച വൈകിട്ട് 5 മണിയോടെ സമാപിച്ചു. നിരവധി പേര്‍ പങ്കെടുത്ത പാരായണത്തിന് ജയപ്രകാശ് നായര്‍ നേതൃത്വം നല്‍കി. ശ്രീരാമ പട്ടാഭിഷേകം വായിച്ചു കഴിഞ്ഞു പ്രത്യേക പൂജകളോടെയാണ് പാരായണം സമാപിച്ചത്. തുടര്‍ന്ന് രശ്മി നായര്‍ അവതരിപ്പിച്ച മനോഹരമായ നൃത്തം ചടങ്ങുകള്‍ക്ക് മാറ്റുകൂട്ടി. രശ്മി നായര്‍ വളരെ ചെറുപ്പത്തിലെ തന്നെ ശ്രീമതി ചന്ദ്രികാ കുറുപ്പിന്റെ ശിക്ഷണത്തില്‍ ഭാരത നാട്യം അഭ്യസിക്കുകയും ചെന്നൈ കലാക്ഷേത്രയില്‍ നിന്ന് നൃത്തത്തില്‍ ബിരുദം നേടിയതിനു ശേഷം കേരള കലാമണ്ഡലത്തില്‍ ഉപരിപഠനം ചെയ്തിട്ടുണ്ട്.

 

നല്ലൊരു കഥക് നര്‍ത്തകി കൂടിയാണ് ന്യൂയോര്‍ക്കില്‍ താമസിക്കുന്ന രശ്മി നായര്‍. പ്രസിഡന്റ് ശോഭാ കറുവക്കാട്ട്, രാമായണ പാരായണത്തില്‍ പങ്കെടുത്ത എല്ലാവരെയും അഭിനന്ദിച്ചു. രാംദാസ് കൊച്ചുപറമ്പില്‍, സുശീലാമ്മ പിള്ള, സരസമ്മ കുറുപ്പ്, കുന്നപ്പള്ളില്‍ രാജഗോപാല്‍, ജി.കെ. നായര്‍, ട്രസ്റ്റീ ബോര്‍ഡ് ചെയര്‍മാന്‍ ഗോപിനാഥ് കുറുപ്പ്, ട്രഷറര്‍ രഘുവരന്‍ നായര്‍, സേതുമാധവന്‍, കരുണാകരന്‍ പിള്ള, നീന കുറുപ്പ്, ഡോ. സ്മിതാ പിള്ള, സുനില്‍ നായര്‍, അപ്പുക്കുട്ടന്‍ പിള്ള, രാജി പിള്ള, വനജ നായര്‍, അനി ചന്ദ്രമോഹന്‍, ലക്ഷ്‌മി രാംദാസ്, ജനാര്‍ദ്ദനന്‍ തോപ്പില്‍ തുടങ്ങിയര്‍ ചടങ്ങുകളില്‍ സജീവമായി പങ്കെടുത്തു. ജനറല്‍ സെക്രട്ടറി പ്രദീപ് മേനോന്റെ കൃതജ്ഞതാ പ്രസംഗത്തോടെ ചടങ്ങുകള്‍ അവസാനിച്ചു.

 

റിപ്പോര്‍ട്ട്: ജയപ്രകാശ് നായര്‍

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.