You are Here : Home / USA News

സംയുക്ത സുവിശേഷ കണ്‍വന്‍ഷന്‍ സമാപിച്ചു

Text Size  

പി .പി .ചെറിയാൻ

p_p_cherian@hotmail.com

Story Dated: Monday, August 08, 2016 10:01 hrs UTC

ഡാളസ്: ആഗസ്റ്റ് 5,6,7 തിയ്യതികളില്‍ കേരള എക്യൂമിനിക്കല്‍ ക്രിസ്ത്യന്‍ ഫെല്ലോഷിപ്പിന്റെ ആഭിമുഖ്യത്തില്‍ ഫാര്‍മേഴ്‌സ് ബ്രാഞ്ച് സെന്റ് മേരീസ് ഓര്‍ത്തഡോക്‌സ് വലിയ പള്ളിയില്‍ നടന്നു വന്നിരുന്ന പത്തൊമ്പതാമത് സംയുക്ത സുവിശേഷ കണ്‍വന്‍ഷന്‍ ഞായറാഴ്ച (ആഗസ്റ്റ് 7ന്) രാത്രിയില്‍ നടന്ന കടശ്ശി യോഗത്തോടെ സമാപിച്ചു. കോട്ടയം സെന്റ് ജോണ്‍ ഓര്‍ത്തഡോക്‌സ് ചര്‍ച്ച് വികാരിയും, ധ്യാനഗുരുവും, വേദപണ്ഡിതനും, പ്രസിദ്ധ സുവിശേഷ പ്രാംസഗീകനുമായ സാക്കര്‍ അച്ചന്‍ എന്ന പേരില്‍ അറിയപ്പെടുന്ന റവ.ഫാ.സഖറിയ നൈനാന്‍ അച്ചന്റെ ഹൃദയസ്പര്‍ശിയായ വചന പ്രഘോഷണവും, ക്വയര്‍ ലീഡര്‍ ജോണ്‍ തോമസിന്റെ നേതൃത്വത്തിലുള്ള ഗായകസംഘത്തിന്റെ ശ്രുതിമധുര ഗാനാലാപനവും കൊണ്ട് അനുഗ്രഹീതവും, ആത്മീയ ചൈതന്യം നിറഞ്ഞു തുളുമ്പിയതുമായ ദേവാലയാന്തരീക്ഷത്തില്‍ നടത്തപ്പെട്ട ഡാളസ്-ഫോര്‍ട്ട് വര്‍ത്ത് കണ്‍വന്‍ഷന്‍ മെട്രോപ്ലെക്‌സിലെ 23 ക്രിസ്തീയ സഭാവിഭാഗങ്ങളില്‍ നിന്നും എത്തിചേര്‍ന്ന വിശ്വാസികള്‍ക്ക് അവിസ്മരണീയാനുഭവമായി.

 

 

റവ.ഫാ.രാജു ദാനിയേല്‍(പ്രസിഡന്റ്), റവ.വിജു വര്‍ഗീസ്(വൈ.പ്രസി), അലക്‌സ് അലക്‌സാണ്ടര്‍(സെക്രട്ടറി), ജിജി തോമസ് മാത്യു(ട്രസ്റ്റ്), അലീഷാ ജോണ്‍സണ്‍(യൂത്ത് കോര്‍ഡിനേറ്റര്‍) എന്നിവര്‍ ഉള്‍പ്പെടുന്ന എക്‌സിക്യൂട്ടീവ് കമ്മിറ്റിയാണ് കണ്‍വന്‍ഷന്റെ വിജയകരമായ നടത്തിപ്പിന് നേതൃത്വം നല്‍കിയത്. മൂന്നു ദിവസമായി നടന്ന കണ്‍വന്‍ഷനില്‍ വെരി.റവ.ഫാ.വി.എം. തോമസ്, റവ.ഡോ. ജോര്‍ജ്ജ് ജോസഫ്, റവ.നൈനാന്‍ ജേക്കബ്, റവ.അലക്‌സ് കെ. ചാക്കോ, റവ.ഫാ.ജോഷി, ഫാ.ഡോ.രാജന്‍ മാത്യു, റവ.ഷൈജു പി. ജോണ്‍ തുടങ്ങിയ അച്ചന്മാരുടെ സാന്നിധ്യംകൊണ്ട് കണ്‍വന്‍ഷന്‍ അനുഗ്രഹീതമായി. സമാപന ദിവസം നടന്ന കണ്‍വന്‍ഷനില്‍ കെ.ഇ.സി.എഫ്. പ്രസിഡന്റ് റവ.ഫാ.രാജുദാനിയേല്‍ അച്ചന്‍ സ്വാഗതവും, സെക്രട്ടറി അലക്‌സ് അലക്‌സാണ്ടര്‍ നന്ദിയും പറഞ്ഞു. ഷിജു വി. അബ്രഹാം, ഷാജി രാമപുരം, ജെറിന്‍ സാജുമോന്‍, മാത്യു പി. അബ്രഹാം, സുശീല തോമസ്, ജോണ്‍ വര്‍ഗീസ്, ബാബു സി. മാത്യു, സോണി ജേക്കബ്, സിസില്‍ ചെറിയാന്‍, നിബു കെ. തോമസ്് തുടങ്ങിയവര്‍ കമ്മിറ്റി അംഗങ്ങളായി പ്രവര്‍ത്തിച്ചു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.