You are Here : Home / USA News

തിരുവല്ല മെഡിക്കല്‍ മിഷന്‍ നഴ്‌സിങ്ങ് ആദ്യ സംഗമം

Text Size  

Story Dated: Monday, August 08, 2016 10:07 hrs UTC

ഡാളസ്: തിരുവല്ല മെഡിക്കല്‍ മിഷന്‍ നഴ്‌സിങ്ങ് സ്‌ക്കൂളില്‍ നിന്നും വിദ്യാഭ്യാസം പൂര്‍ത്തീകരിച്ചു അമേരിക്കയുടെ വിവിധ സംസ്ഥാനങ്ങളില്‍ ആതുര ശുശ്രൂഷ രംഗത്ത് പ്രവര്‍ത്തിക്കുന്ന നഴ്‌സുമാരുടെ ആദ്യ സംഗമം ഡാളസ്സില്‍ വെച്ചു നടത്തപ്പെട്ടു. ഡാളസ് സൗത്ത് ഇര്‍വിങ്ങ് ഹൈറ്റ്‌സില്‍ വെച്ച് നടത്തപ്പെട്ട പൂര്‍വ്വ വിദ്യാര്‍ത്ഥി സംഗമം അത്യൂപൂര്‍വ്വ അനുഭവമായിരുന്നു. 1948 ല്‍ ആരംഭിച്ച നഴ്‌സിങ്ങ് സ്‌ക്കൂളില്‍ നിന്നും വിവിധ കാലഘട്ടങ്ങളില്‍ പഠനം പൂര്‍ത്തിയാക്കിയ വിദ്യാര്‍്തഥികള്‍ ജീവിതാനുഭവം പങ്കിട്ടത് അവിസ്മരണീയമായിരുന്നു. ഗ്രേയ്‌സ് സാം, സുജ റോയ് എന്നിവര്‍ വിദ്യാര്‍ത്ഥിനി സംഗമം വന്‍ വിജയമാക്കുന്നതിന് ഓര്‍ഗനൈസര്‍മാരായി പ്രവര്‍ത്തിച്ചു. രാജമ്മ തോമസ്, സോമി ജോര്‍ജ്്, സിലി മാത്യൂസ്, ഷെര്‍ലി ഫിലിപ്പ്, സൂസന്‍ ജേക്കബ്, നിസ്സി ജോര്‍ജ്, ഗ്രേയ്‌സ് ജേക്കബ്, സാം വര്‍ഗീസ്, സാറ മാത്യു, അന്ന മാത്യു തുടങ്ങി നിരവദി പേര്‍ സംഗമത്തിന് പങ്കെടുത്തു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.