You are Here : Home / USA News

ജി.എസ്.സി ഹൂസ്റ്റണ്‍ മലയാളം സ്കൂള്‍ വാര്‍ഷികം

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Tuesday, August 09, 2016 09:13 hrs UTC

ഹൂസ്റ്റണ്‍: ഗ്രിഗോറിയന്‍ സ്റ്റഡി സര്‍ക്കിളിന്റെ ആഭിമുഖ്യത്തില്‍ ഹാരിസ് കൗണ്ടി പബ്ലിക് ലൈബ്രറിയില്‍ വച്ചു നടത്തിവരുന്ന സമ്മര്‍ മലയാളം ക്ലാസിന്റെ വാര്‍ഷികം ഓഗസ്റ്റ് 14-നു ഹൂസ്റ്റണ്‍ ഐ.പി.സി ഹെബ്രോണ്‍ ഫെല്ലോഷിപ്പ് ഹാളില്‍ വച്ച് നടത്തപ്പെടുന്നതാണ്. ജി.എസ്.സി ഹൂസ്റ്റണ്‍ പ്രസിഡന്റ് ആനി ജോര്‍ജിന്റെ അധ്യക്ഷതയില്‍ കൂടുന്ന പ്രസ്തുത യോഗത്തില്‍ ഡോ. ദര്‍ശന മനയത്ത് ശശി പി.എച്ച്.ഡി (യൂണിവേഴ്‌സിറ്റി ഓഫ് ടെക്‌സസ്, ഓസ്റ്റിന്‍) മുഖ്യാതിഥിയായിരിക്കും. സാബു കുര്യന്‍ (സംഗമം പത്രം) ആശംസകള്‍ അര്‍പ്പിക്കും.

 

വിദ്യാര്‍ത്ഥികളുടെ മലയാള ഭാഷാ വൈഗ്ധ്യം പ്രകടിപ്പിക്കുന്ന വിവിധ പരിപാടികള്‍ അവതരിപ്പിക്കുന്നതുമാണ്. തദവസരത്തില്‍ ത്യാഗമനോഭാവത്തോടുകൂടി പ്രവര്‍ത്തിച്ച വോളണ്ടിയര്‍മാരെ യോഗം ആദരിക്കുന്നതാണ്. കഴിഞ്ഞ എട്ടുവര്‍ഷമായി പ്രവര്‍ത്തിച്ചുവരുന്ന മലയാളം സ്കൂളില്‍ വിവിധ സിറ്റികളില്‍ നിന്നായി 218 വിദ്യാര്‍ത്ഥികള്‍ വിവിധ ക്ലാസുകളിലായി മലയാള ഭാഷാ പഠനം നടത്തുകയുണ്ടായെന്ന് കോര്‍ഡിനേറ്റര്‍ ജെസി സാബു അറിയിച്ചു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.