You are Here : Home / USA News

അൽഫോൻസാമ്മ പ്രവാസ സഭക്കു അനുഗ്രഹം; മാർ. ജേക്കബ് അങ്ങാടിയത്ത്

Text Size  

ജോസഫ്‌ മാര്‍ട്ടിന്‍ വിലങ്ങോലില്‍

martinjoseph75@gmail.com

Story Dated: Tuesday, August 09, 2016 09:18 hrs UTC

കൊപ്പേൽ : കോപ്പേൽ സെന്റ് അൽഫോൻസാ ദേവാലയത്തിൽ ജൂലൈ 22 മുതൽ 31 വരെ നടന്നു വന്ന വിശുദ്ധ അല്‍ഫോന്‍സാമ്മയുടെ തിരുനാളിനു ഭക്തിനിർഭരമായ സമാപനം . അൽഫോൻസാമ്മയുടെ അനുഗ്രഹം തേടി ആയിരങ്ങളാണ് ഡാലസിലും സമീപ പ്രദേശങ്ങളിൽ നിന്നുമായി ആരാധനകളിലും നൊവേനകളിലും വി. കുർബാനകളിലും പങ്കുചേരുവാൻ ഈ ദിവസങ്ങളിൽ ദേവാലയത്തിൽ എത്തിയത്. ജൂലൈ 30 നു ശനിയാഴ്ച വൈകുന്നേരം നടന്ന തിരുനാൾ നൊവേനയിൽ അമേരിക്കയിലെ സീറോ മലബാർ മെത്രാൻ മാര്‍ ജേക്കബ് അങ്ങാടിയത്ത് മുഖ്യ കാര്‍മികത്വം വഹിച്ചു. സീറോ മലബാർ സഭക്കു കിട്ടിയ അനുഗ്രഹമാണ് വിശുദ്ധ അൽഫോൻസാമ്മ. അൽഫോൻസാമ്മയുടെ അനുഗ്രഹത്താൽ പ്രവാസ സഭകൾ അതിവേഗം പടർന്നു പന്തലിക്കുകയാണ്. അൽഫോൻസാമ്മയുടെ സഹനവും വിശുദ്ധിയും ഏവരും മാതൃകയാക്കണമെന്നു മാർ. അങ്ങാടിയത്ത്‌ വിശ്വാസികളെ ഓർമ്മിപ്പിച്ചു.

 

പ്രധാന തിരുനാൾ ദിവസമായ ഞായാറഴ്ച നടന്ന വി. കുർബാനയിൽ മാർ. ജേക്കബ് അങ്ങാടിയത്ത്‌ മുഖ്യ കാർമ്മികത്വം വഹിച്ചു. വികാരി ഫാ. ജോൺസ്റ്റി തച്ചാറ, ഫാ. ജോര്‍ജ് എളമ്പാശേരില്‍ , ഫാ. ഏബ്രഹാം വാവോലിമേപ്പുറത്ത്, ഫാ. ഫ്രാന്‍സിസ് നമ്പ്യാപറമ്പില്‍ , ഫാ. തോമസ് കടുകപ്പിള്ളില്‍, ഫാ. ജോസ് കട്ടക്കൽ, ഫാ. ജോഷി ചിറക്കൽ, ഫാ. ജോസഫ് അമ്പാട്ട് എന്നിവർ സഹകാർമ്മികരായി. ഫാ. തോമസ് കടുകപ്പിള്ളില്‍ വചന സന്ദേശം നൽകി. സഹനത്തെ അൽഫോൻസാമ്മ വിശുദ്ധീകരിച്ചു.

 

സഹനം സ്നേഹമായി കണ്ട അല്ഫോൻസാമ്മ, സഹനത്തെ അതിജീവിക്കുവാൻ തിരഞ്ഞെടുത്ത മാർഗം പ്രാർത്ഥനയായിരുന്നു. സഹനത്തിലൂടെ ദൈവേഷടം നിറവേറ്റിയ പുണ്യവതിയുടെ ഈ സഹനമാണ് മറ്റുള്ളവർക്ക് പിന്നീട് അനുഗ്രഹമായി മാറിയതെന്ന് ഫാ. തോമസ് കടുകപ്പിള്ളില്‍ സന്ദേശമധ്യേ പറഞ്ഞു. വിശുദ്ധരുടെ തിരുസ്വരൂപങ്ങൾ വഹിച്ചു തുടർന്ന് പള്ളി ചുറ്റി ആഘോഷമായ പ്രദക്ഷിണം നടന്നു. പരിശുദ്ധ കുര്‍ബാനയുടെ ആശീര്‍വാദവും സ്നേഹവിരുനിന്നും ശേഷമാണ് പ്രധാന തിരുനാൾ സമാപിച്ചത്‌. തിരുനാള്‍ ആഘോഷങ്ങള്‍ക്ക് ഇടവക വികാരി ഫാ. ജോണ്‍സ്റ്റി തച്ചാറ, കൈക്കാരന്മാരായ അപ്പച്ചന്‍ ആലപ്പുറം, ജൂഡിഷ് മാത്യു, നൈജോ മാത്യു, പോള്‍ ആലപ്പാട്ട്, ജെജു ജോസഫ് (സെക്രട്ടറി) എന്നിവർ നേതൃത്വം നല്‍കി.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.