You are Here : Home / USA News

ഇന്റര്‍ പാരീഷ് സ്പോർട്സ് ഫെസ്റ്റ് വൻ വിജയം

Text Size  

ജോസഫ്‌ മാര്‍ട്ടിന്‍ വിലങ്ങോലില്‍

martinjoseph75@gmail.com

Story Dated: Tuesday, August 09, 2016 09:22 hrs UTC

: കൊപ്പേൽ സെന്റ്‌ അൽഫോൻസാ രണ്ടാമതും ചാമ്പ്യന്മാർ.

 

ഡാളസ് : ഡാലസിൽ നടന്ന ഇന്റര്‍ പാരീഷ് സ്പോർട്സ് ഫെസ്റ്റിനു (IPSF 2016 ) തിരശീല വീണപ്പോൾ 150 പോയിന്റ്‌ നേടിയ കൊപ്പേൽ സെന്റ്. അൽഫോൻസാ ഇടവക ഡിവിഷൻ എ യിൽ ഓവറോൾ ചാമ്പ്യരായി. ഗാർലൻഡ്‌ സെന്റ് തോമസ്‌ ഫൊറോനാ 132 .5 പോയിന്റ് നേടി രണ്ടാമതെത്തി. അവിസ്മരണീയമായ നിരവധി കായിക മുഹൂർത്തങ്ങൾ സമ്മാനിച്ചാണ് മൂന്നു ദിവസം നീണ്ട ഫെസ്റ്റ് സമാപിച്ചത്. ഡിവിഷൻ ബി യിൽ ഓസ്റ്റിൻ സെന്റ് അൽഫോൻസാ (37 .5 പോയിന്റ്) , മക്കാലൻ ഡിവൈൻ മേഴ്‌സി (17 .5 പോയിന്റ്) എന്നിവരാണ് ഒന്നും രണ്ടും സ്ഥാനങ്ങളിൽ. ഗാർലാൻഡ് സെന്റ് തോമസ് ഫൊറോനയുടെ ആഭിമുഖ്യത്തിൽ ഓഗസ്റ്റ് 5 , 6 , 7 തീയതികളിലായിരുന്നു ടെക്‌സാസ് - ഒക്ലഹോമ റീജണിലെ എട്ടു സീറോ മലബാർ ഇടവകകൾ സംഗമിച്ച വൻ കായികമേള നടന്നത്. രണ്ടു വേദികളായി 15 ഇനങ്ങളിൽ വിവിധ കാറ്റഗറികളിലായി പുരോഗമിച്ച മുന്നൂറു മത്സരങ്ങളിൽ തൊള്ളായിരത്തോളം പേരാണ് പങ്കെടുത്തത്.

 

 

 

പല ഗ്രൂപ്പ് മത്സരങ്ങളുടെ ഫൈനലുകളിലും ആവേശം വാനോളമുയർന്നു . ആവേശം അലതല്ലിയ വനിതകളുടെ ത്രോബോൾ, പുരുഷന്മാരുടെ ബോളിബോൾ, കുട്ടികളുടെയും, യുവജനങ്ങളുടെയും മുതിർന്നവരുടെയും ബാസ്കറ്റ് ബോൾ , ഇൻഡോർ സോക്കർ തുടങ്ങി കലാശക്കളികളെല്ലാം കാണികളുടെ കരഘോഷത്തോടെയാണ് പുരോഗമിച്ചത്. ചെണ്ടമേളവും ഗ്യാലറികളിലെ നിലയ്ക്കാത്ത ആവേശവും സ്റ്റേഡിയത്തിൽ ഉത്സവാന്തരീക്ഷം സമ്മാനിച്ചു. യുവജങ്ങളുടെ പങ്കാളിത്തം പ്രത്യകം ശ്രദ്ധിക്കപെട്ടു. സമാപന ദിവസം റോക്ക് വാൾ സ്പോർട്സ് കോംപ്ലെക്സ് ഓഡിറ്റോയത്തിൽ നടന്ന ടോഫിദാന സമാപന സമ്മേളനത്തിൽ, ചിക്കാഗോ സീറോ മലബാർ രൂപതാ മെത്രാൻ അഭിവന്ദ്യ മാർ ജേക്കബ് അങ്ങാടിയത്ത് അധ്യക്ഷത വഹിച്ചു. ഫെസ്റ്റ് വൻ വിജയമാക്കിയ ഗാർലാൻഡ് സെന്റ് തോമസ് ഫൊറോനയേയും ചാമ്പ്യരായ കൊപ്പേൽ സെന്റ് അൽഫോൻസാ ഇടവകയേയും പിതാവ് പ്രത്യകം അഭിനന്ദിച്ചു. ഫൊറോനാ വികാരി ഫാ ജോഷി എളമ്പാശേരിൽ (ചെയർമാൻ) , ഇമ്മാനുവേൽ കുഴിപ്പിള്ളിൽ , ചെറിയാൻ ചൂരനാട് (ഡയറക്ടേഴ്സ്) , ട്രസ്റ്റിമാരായ ടോമി നെല്ലുവേലിൽ , ജെയിംസ് കൈനിക്കര , പ്രോഗ്രാം മാനേജർ പോൾ തോമസ് തുടങ്ങിയവരും ചടങ്ങിൽ സന്നിഹിതരായിരുന്നു. വിവിധ ഇടവകകളിൽ നിന്നുള്ള വികാരിമാർ ചേർന്ന് സമ്മാനദാനം നിർവഹിച്ചു. കായിക മേളക്കു മുന്നോടിയായി വെള്ളിയാഴ്ച വൈകുന്നേരം ഇടവകളുടെ നേതൃത്വത്തിൽ പതാകകളേന്തി നടന്ന മാർച്ച് പാസ്റ്റും, പരേഡുകളും പ്രത്യേകം ശ്രദ്ധിക്കപ്പെട്ടു. പ്രത്യേകം തയാറാക്കി വേദിയിൽ അവതരിക്കപ്പെട്ട തീം ഇവന്റുകളും , ഷോകളും ചടങ്ങുകൾക്ക് നിറപ്പകിട്ടേകി. ഒക്ലഹോമ ഹോളി ഫാമിലി ഇടവക, മികച്ച പരേഡിനുള്ള പ്രത്യക ട്രോഫി നേടി. വൻവിജയമായ കായികമേളക്ക് ഇത്തവണ വേദിഒരുക്കിയത് ഗാര്‍ലാന്‍ഡ് സെന്റ് തോമസ് ഫൊറോനയാണ്. ഫൊറോനാ വികാരി ഫാ ജോഷി എളമ്പാശേരിൽ (ചെയർമാൻ) , ഇമ്മാനുവേൽ കുഴിപ്പിള്ളിൽ , ചെറിയാൻ ചൂരനാട് (ഡയറക്ടേഴ്സ്) , ട്രസ്റ്റിമാരായ ടോമി നെല്ലുവേലിൽ , ജെയിംസ് കൈനിക്കര , പ്രോഗ്രാം മാനേജർ പോൾ തോമസ് എന്നിവരുടെ നേതൃത്വത്തിൽ വിവിധ കമ്മറ്റികളിലും സബ് കമ്മറ്റികളിലുമായി നൂറോളം പേരുടെ കഴിഞ്ഞ ആറുമാസത്തെ അദ്ധ്വാനമാണ് ഈ ഫെസ്റ്റിന്റെ വിജയത്തിനു പിന്നിൽ. ഒന്നിട വർഷങ്ങളിളിൽ സ്പോർട്സ് ഫെസ്റ്റും ടാലെന്റ്റ് ഫെസ്റ്റും മാറിമാറിയാണ് ഇപ്പോൾ റീജണിൽ നടന്നു വരുന്നത്. വരും വർഷം (IPTF 2017 ) ഇന്റർ പാരീഷ് ടാലന്റ് ഫെസ്റ്റ് പേർലൻഡ് സെന്റ് മേരീസ് ഇടവകയിൽ നടക്കുമ്പോൾ, കൊപ്പേൽ സെന്റ് അൽഫോൻസാ ഇടവക അടുത്ത ഇന്റർ പാരീഷ് സ്പോർട്സ് ഫെസ്റ്റിന് ( IPSF 2018) നു ആഥിത്യമരുളും. കൊപ്പേൽ സെന്റ് അൽഫോൻസാ വികാരി ഫാ. ജോൺസ്റ്റി തച്ചാറ, കോ ഓർഡിനേറ്റർ പോൾ സെബാസ്റ്റ്യൻ എന്നിവർ ചേർന്ന് സെന്റ്. അൽഫോൻസാ ചർച്ചിനുവേണ്ടി, ഫാ ജോഷി എളമ്പാശേരിൽ നിന്നും IPSF ദീപശിഖ ഏറ്റു വാങ്ങി.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.