You are Here : Home / USA News

കാതോലിക്കാ ദിന സമാഹാരണ ദൗത്യവുമായി കാതോലിക്കാ ബാവ അമേരിക്കയില്‍

Text Size  

ജോര്‍ജ്ജ് തുമ്പയില്‍

thumpayil@aol.com

Story Dated: Tuesday, August 09, 2016 09:45 hrs UTC

ന്യൂയോര്‍ക്ക്: പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മ പൗലോസ് രണ്ടാമന്‍ കാതോലിക്കാ ബാവയുടെ അമേരിക്കന്‍ സന്ദര്‍ശനത്തിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. മലങ്കര ഓര്‍ത്തഡോക്‌സ് സഭ നോര്‍ത്ത് ഈസ്റ്റ് അമേരിക്കന്‍ ഭദ്രാസനത്തിന്റെ കാതോലിക്കാ ദിന സമാഹാരണ ദൗത്യവുമായി അമേരിക്കയില്‍ ശ്ലൈഹിക സന്ദര്‍ശനത്തിനാണ് പരി. ബാവ എത്തുന്നത്. ഓഗസ്റ്റ് 27-ന് ന്യയോര്‍ക്കിലും 28-ന് ഫിലഡല്‍ഫിയയിലും നടക്കുന്ന സമ്മേളനത്തില്‍ പ.ബാവ കാതോലിക്കാ ദിനപിരിവ് ഏറ്റുവാങ്ങും. ചെറി ലെയ്‌നിലുള്ള സെന്റ് ഗ്രിഗോറിയേസ് ദേവാലയത്തില്‍ 27 ശനിയാഴ്ച രാവിലെ വിശുദ്ധ കുര്‍ബാനയ്ക്ക് ശേഷം ന്യൂയോര്‍ക്ക്, ന്യൂജേഴ്‌സി, കണക്ടിക്കട്ട്, മാസച്യുസെറ്റ്‌സ് എന്നിവിടങ്ങളില്‍ നിന്നുള്ള ഇടവകകളുടെ വിഹിതമാണ് പ. ബാവ ഏറ്റുവാങ്ങുന്നത്. 28 ഞായറാഴ്ച ഫിലഡല്‍ഫിയ ഫെയര്‍ലെസ് ഹില്‍സ് സെന്റ് ജോര്‍ജ് മലങ്കര ഓര്‍ത്തഡോക്‌സ് പള്ളിയില്‍ വിശുദ്ധ കുര്‍ബാനയ്ക്ക് ശേഷം നടക്കുന്ന പൊതുസമ്മേളനത്തില്‍ ഫിലഡല്‍ഫിയ, മേരിലാന്‍ഡ്, വിര്‍ജീനിയ, നോര്‍ത്ത് കരോളിന എന്നിവിടങ്ങളിലെ ഇടവകകളില്‍ നിന്നുള്ള കാതോലിക്കാ ദിന പിരിവ് തിരുമേനി ഏറ്റുവാങ്ങും. ഭദ്രാസന അധ്യക്ഷന്‍ സക്കറിയാ മാര്‍ നിക്കോളോവോസ് മെത്രാപ്പോലീത്തയും നിരണം ഭദ്രാസന അധ്യക്ഷന്‍ ഡോ. യൂഹാനോന്‍ മാര്‍ ക്രിസോസ്റ്റമോസ് മെത്രാപ്പോലീത്തായും പരിശുദ്ധ ബാവ തിരുമേനിയോടൊപ്പം പരിപാടികളില്‍ പങ്കെടുക്കും. കാനഡയില്‍ നിന്നുള്ള ഇടവകകള്‍ക്ക് അവരവരുടെ സൗകര്യാര്‍ത്ഥം ന്യൂയോര്‍ക്കിലെയോ, ഫിലഡല്‍ഫിയയിലെയോ പരിപാടികളില്‍ പങ്കെടുക്കാവുന്നതാണെന്ന് ഭദ്രാസന സെക്രട്ടറി ഫാ. എം.കെ. കുറിയാക്കോസ് അറിയിച്ചു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.