You are Here : Home / USA News

വെസ്റ്റ് ചെസ്റ്റര്‍ മലയാളീ അസ്സോസിയേഷൻ ഫാമിലി പിക്‌നിക് നടത്തി

Text Size  

Sreekumar Unnithan

unnithan04@gmail.com

Story Dated: Wednesday, August 10, 2016 04:42 hrs UTC

ശ്രീകുമാർ ഉണ്ണിത്താൻ വെസ്റ്റ് ചെസ്റ്റര്‍ മലയാളീ അസ്സോസിയേഷന്റെ ഫാമിലി പിക്‌നിക്ആഗസ്റ്റ് 06 തീയ്യതി ശനിയാഴ്ച ന്യൂറോഷിലുള്ള ഗ്ലെന്‍ ഐലന്റ് പാര്‍ക്കിൽ വെച്ചു നടത്തി. രാവിലെ 10 മണിയോടു കൂടി ആരംഭിച്ച പികിനിക് വൈകീട്ട് അഞ്ചുമണിയോടെ സമാപിക്കുകയുണ്ടായി. വിവിധ പ്രായക്കാര്‍ മത്സരിച്ച് ഗെയ്മുകളില്‍ പങ്കെടുക്കുന്നത് ഏവരിലും കൗതുകം ഉണര്‍ത്തി. സ്ത്രീകള്‍ക്കും പുരുഷന്‍മാര്‍ക്കും വേണ്ടി പ്രത്യേകം ഗെയ്മുകള്‍ ഏര്‍പ്പെടുത്തുകയും എല്ലാവരും മത്സരിച്ച് സമ്മാനം നേടുന്നതും കാണാമായിരുന്നു. സ്‌പോര്‍ട്‌സുകള്‍ക്ക് നേതൃത്വം നല്‍കിയത് മുന്‍ പ്രസിഡന്റ് കൂടിയായ കെ.ജെ .ഗ്രെഗറി ആണ്. പിക്‌നികിന്റെ കോ-ഓര്‍ഡിനേറ്റേഴ്‌സ് ആയി ലിജോ ജോണ്‍,രാജ് തോമസ് , സുരേന്ദ്രൻ നായർ എന്നിവർ പ്രവര്‍ത്തിച്ചു. പലതരത്തിലുള്ള ഭക്ഷണങ്ങള്‍ കൊണ്ട് ഈ വര്‍ഷത്തെ പിക്‌നിക് ശ്രദ്ധേയമായി. മത്സരത്തില്‍ പങ്കെടുത്ത വിജയികള്‍ക്ക് സമ്മാനദാനവും നടത്തി.

വടം വലി മത്സരത്തിൽ പ്രഭാത് പാലക്കാടിന്റെ നേതൃത്വത്തിൽ ഉള്ള ടീമിന് ഒന്നാം സമ്മാനവും ഓവർ ഓൾ ട്രോഫിയും കരസ്ഥമാക്കി. പ്രസിഡന്റ് ശ്രീകുമാര്‍ ഉണ്ണിത്താന്‍, സെക്രട്ടറി ടാര്‍സണ്‍ തോമസ്, ട്രഷറർ കേ കേ ജോൺസൻ , ജോയിന്റ് സെക്രട്ടറി ആന്റോ വര്‍ക്കി, ട്രസ്റ്റി ബോര്‍ഡ് ചെയര്‍മാന്‍എം വി ചാക്കോ ,കൊച്ചുമ്മൻ ജേക്കബ് , ഗണേഷ് നായര്‍, രാജ് തോമസ് ,ജെ മാത്യൂസ് ,ജോണ്‍ കെ. മാത്യൂ,എം.വി.കുര്യന്‍, ചാക്കോ പി ജോർജ് (അനി ),ഷൈനി ഷാജന്‍, രത്തമ്മ രാജന്‍, വിബിൻ ദിവാകരൻ, രാജൻ ടി ജേക്കബ് ,ജോൺ തോമസ്, കേ ജി ജനാർദ്ദനൻ , ഡോ. ഫിലിപ്പ് ജോർജ് , തുടങ്ങിയവര്‍ നേതൃത്വം നല്‍കി. ഫൊക്കാന ട്രുസ്ടീ ബോർഡ് ചെയർമാൻ പോൾ കറുകപ്പള്ളിൽ , ഈമലയാളീയുടെ ഡയറക്ടര്‍ ജോർജ് ജോസഫ് , കൈരളി ടിവിയുടെ അമേരിക്കന്‍ ഡയറക്ടര്‍ ജോസ് കാടാപുറം, എൻജിനിയറിങ്ങു അസോസിയേഷൻ ട്രസ്റ്റീബി ഓൾഡ് ചെയർമാൻ , കൈരളി ജോസ്, പ്രീത നമ്പ്യാർ, ജോഫ്രിൻ ജോസ്, ഷിനു ജോസഫ്, ഷാജിമോൻ വെട്ടം, തുടങ്ങി നിരവധി ആളുകള്‍ പങ്കെടുത്ത ഈ പിക്‌നിക് എല്ലാ പ്രായക്കാരും ഒരു പോലെ ആസ്വദിച്ചു. ഈ പിക്‌നികിന്റെ വിജയത്തിന് വേണ്ടി പ്രവര്‍ത്തിച്ച ഏവര്‍ക്കും പ്രസിഡന്റ് ശ്രീകുമാര്‍ ഉണ്ണിത്താന്‍ നന്ദി രേഖപ്പെടുത്തി.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.