You are Here : Home / USA News

വേള്‍ഡ് മലയാളി കൗണ്‍സിലിന്റെ ആസ്ഥാനമന്ദിരവും ചരിത്ര മ്യൂസിയവും

Text Size  

Story Dated: Wednesday, August 10, 2016 08:49 hrs UTC

തിരുവനന്തപുരം: വേള്‍ഡ് മലയാളി കൗണ്‍സിലിന്റെ ആഭിമുഖ്യത്തില്‍ രണ്ട് വര്‍ഷത്തിനുള്ളില്‍ കേരളത്തില്‍ ആസ്ഥാനമന്ദിരവും ചരിത്ര മ്യൂസിയവും ഒരുങ്ങുന്നു. കഴിഞ്ഞ ആഴ്ച തിരുവനന്തപുരത്ത് സമ്മേളിച്ച മുപ്പത് രാജ്യങ്ങളില്‍ നിന്നുള്ള പ്രതിനിധികളുടെ യോഗത്തിലാണ് ഈ തീരുമാനമുണ്ടായത്.2018ല്‍ ഈ രണ്ട് സംവിധാനങ്ങളും പ്രവര്‍ത്തന സജ്ജമാകും. അടുത്ത ഒക്ടോബര്‍ 21-23 വരെ ഹംഗറിയിലെ ബുഡാപെസ്റ്റില്‍ ചേരുന്ന വേള്‍ഡ് മലയാളി കൗണ്‍സിലിന്റെ പത്താമത് ദ്വിവത്സര കോണ്‍ഫറന്‍സില്‍ ഇതിനുവേണ്ട ധനസമാഹരണ കമ്മറ്റിക്ക് രൂപം നല്‍കുന്നതും മ്യൂസിയതിന്റെ ക്യൂറെറ്ററെ നിയമിക്കുന്നതുമായിരിക്കും. ആസ്‌ട്രേലിയ,തായ്‌ലന്‍ഡ്,ഹോംകോംഗ്.സിംഗപ്പൂര്‍,ഇന്ത്യ,ഗല്‍ഫ് രാജ്യങ്ങള്‍,യൂറോപ്പ്,ആഫ്രിക്ക,അമേരിക്ക,കാനഡ തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുള്ള 40 ചാപ്റ്ററുകളെ പ്രതിനിധീകരിച്ച് 250 ഓളം പ്രതിനിധികള്‍ ബുഡാപെസ്റ്റ് കോണ്‍ഫറെന്‍സില്‍ പങ്കെടുക്കും.ഈ സമ്മേളനത്തില്‍ വച്ച് വേള്‍ഡ് മലയാളി കൗണ്‍സിലിന്റെ പുതിയ ഭാരവാഹികളെ തെരഞ്ഞെടുക്കുന്നതാണ്, ഇവരുടെ മേല്‍നോട്ടത്തിലാകും ആസ്ഥാന മന്ദിരത്തിന്റേയും ഹിസ്റ്ററി മ്യൂസിയത്തിന്റേയും നിര്‍മാണം.കൂടുതല്‍ പ്രദേശിക ചാപ്റ്ററുകളുടെ രൂപീകരണവും ഈ ഭാരവാഹികളുടെ നേതൃത്വത്തിലുണ്ടാകും.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.