You are Here : Home / USA News

സിനിമപോലെ ഒരു ഷോര്‍ട്ട് ഫിലിം ­-നൂറിലൊന്ന്

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Thursday, August 11, 2016 02:02 hrs UTC

ലോസ് ആഞ്ചലസില്‍ ചിത്രീകരിച്ച മലയാളം ഷോര്‍ട്ട് ഫിലിമായ "നൂറിലൊന്ന് " യൂട്യൂബില്‍ പ്രേക്ഷകശ്രദ്ധ നേടി മുന്നേറുന്നു. ജൂലൈ 30ന് ലോസ്ആഞ്ചലസ്­ സെന്റ് അല്‍ഫോന്‍സ ദേവാലയത്തില്‍ തിരുനാളിനോടനുബന്ധിച്ച് നടത്തിയ ആദ്യപ്രദര്‍ശനത്തോടൊപ്പം യൂട്യൂബില്‍ റിലീസ് ചെയ്ത "നൂറിലൊന്ന്' ആയിരങ്ങളാണ് ചുരുങ്ങിയ ദിവസങ്ങള്‍ക്കുള്ളില്‍ കണ്ടത്. അമേരിക്കന്‍ മലയാളിയുടെ ജീവിതപശ്ചാത്തലത്തില്‍ കഥപറയുന്ന "നൂറിലൊന്ന്' നിരവധി രസകരമായ രംഗങ്ങളിലൂടെയാണ് മുന്നോട്ടു പോകുന്നത്. ഒരു സിനിമ പോലെ ആസ്വദിക്കാവുന്ന ഈ ഷോര്‍ട്ട് ഫിലിം മനസ്സില്‍ എക്കാലവും തങ്ങിനില്‍ക്കുന്ന ഒരു സന്ദേശവുമായാണ് അവസാനിക്കുന്നതെന്ന് പറയാതെ വയ്യ.

 

ബിന്‍സണ്‍ ജോസഫ് രചനയും സംവിധാനവും നിര്‍വഹിച്ച "നൂറിലൊന്ന്" ഫ്രണ്ട് റോ ക്രിയേറ്റീവാണ് നിര്‍മ്മിച്ചത്. ജോജി ജോബ് സംഗീതവും പശ്ചാത്തലസംഗീതവും ഒരുക്കിയിരിക്കുന്നു. സൈജു താണ്ടിയാക്കലാണ് എഡിറ്റര്‍. ബിന്‍സണ്‍ ജോസഫ് തന്നെയാണ് ഛായാഗ്രാഹണവും ഡിസൈനുകളും. സൈജു താണ്ടിയാക്കല്‍ എഴുതിയ ഗാനം അദ്ദേഹത്തോടൊപ്പം ജോജി ജോബ്, ഡോണ ചെറിയാന്‍ എന്നിവര്‍ ചേര്‍ന്ന് പാടിയിരിക്കുന്നു. ജോജി ജേക്കബ്, ധിനു ജേക്കബ്, നവനീത് ജയകാന്ത്, പാറു, ജോസഫ് ഔസോ, ജോസ് വെട്ടുപാറപ്പുറത്ത്, ഷാജന്‍ മാടശ്ശേരി, ജോബി സി.കെ., വിവേക് തോമസ്, ട്രെയ്‌­സി മറ്റപ്പള്ളി, സോണി അറക്കല്‍, ലോനപ്പന്‍ തെക്കനാത്ത് എന്നിവരാണ് പ്രധാന അഭിനേതാക്കള്‍.

 

യൂട്യൂബ് ലിങ്ക്: https://www.youtube.com/watch?v=JXVGun4S2Rg

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.