You are Here : Home / USA News

സുരേഷ് ഗോപി M P ഹ്യുസ്റ്റണിൽ ശ്രീ ഗുരുവായൂരപ്പൻ ക്ഷേത്ര ദർശനത്തിനെത്തുന്നു

Text Size  

Story Dated: Thursday, August 11, 2016 10:18 hrs UTC

. രഞ്‌ജിത്‌ നായർ

 

സുരേഷ് ഗോപി M P ഓഗസ്റ്റ് 14 നു ശ്രീ ഗുരുവായൂരപ്പൻ ക്ഷേത്രം സന്ദർശിക്കും .വൈകീട്ട് ക്ഷേത്രത്തിലെത്തുന്ന അദ്ദേഹത്തെ ക്ഷേത്ര ഭാരവാഹികളുടെ നേതൃത്വത്തിൽ പൂര്‍ണ്ണകുംഭം നല്‍കി സ്വീകരിക്കും . ക്ഷേത്ര ദർശനത്തിനു ശേഷം അദ്ദേഹം ഭക്ത ജനങ്ങളെ അഭി സംബോധന ചെയ്തു സംസാരിക്കും . എല്ലാ ഭക്ത ജനങ്ങളെയും തദവസരത്തിൽ സ്വാഗതം ചെയ്യുന്നതായി ക്ഷേത്ര ഭരണ സമിതി അറിയിച്ചു . മലയാളത്തിലെ പ്രമുഖ നടന്മാരിൽ ഒരാൾ ആയ അദ്ദേഹം അടുത്ത കാലത്താണ് രാജ്യസഭയിലേക്ക് രാഷ്ട്രപതി നാമനിർദ്ദേശം ചെയ്തത് . കലാകാരൻമാരുടെ പട്ടികയിൽ ഉൾപ്പെടുത്തിയാണ് സുരേഷ് ഗോപിയുടെ പേര് കേന്ദ്ര ഗവൺമെൻറ് രാജ്യസഭയിലേക്ക് നിർദേശിച്ചത് .

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.