You are Here : Home / USA News

ഫോമായുടെ പ്രവർത്തന ഉത്ഘാടനം ഒക്ടോബർ 15-ന്‌.

Text Size  

Vinod Kondoor David

Aswamedham News Team

Story Dated: Thursday, August 11, 2016 01:29 hrs UTC

ചിക്കാഗോ: ഫെഡറേഷൻ ഓഫ് മലയാളി അസ്സോസിയേഷൻസ് ഓഫ് അമേരിക്കാസിന്റെ (ഫോമാ)2016-18 കാലഘട്ടത്തിലേക്കുള്ള ഭരണ സമിതിയുടെ പ്രവർത്ത ഉത്ഘാടനം ഒക്ടോബർ 15-ആം തീയതി ചിക്കാഗോയ്ക്കടുത്ത് ഇവാൻസ്റ്റൺ സിറ്റിയിലെ ഇവാൻസ്റ്റൺ ഹൈസ്ക്കൂളിൽ (1600 Dodge Ave, Evanston, IL 60201) വച്ചു നടത്തപ്പെടും. വൈകിട്ട് 5:45 -ന് ആരംഭിക്കുന്ന പരിപാടികളിൽ ഫോമയുടെ വിവിധ നേതാക്കളോടൊപ്പം ചിക്കാഗോയിലെ മലയാളി സമൂഹത്തിലെ പ്രമുഖരും പങ്കെടുക്കും. 2016 ജൂലൈ 8 -ന് മയാമിയിലെ ഡ്യൂവില്ല് ബീച്ച് റിസോർട്ടിൽ വച്ചു നടന്ന ഫോമാ അന്താരാഷ്ട്ര കൺവൻഷനോടനുബന്ധിച്ച് നടത്തപ്പെട്ട സംഘടനാ തിരഞ്ഞെടുപ്പിൽ വൻ ഭൂരിലക്ഷത്തോടെയാണ് ചിക്കാഗോയിൽ നിന്നുള്ള ബെന്നി വാച്ചാച്ചിറയും സംഘം വിജയിച്ചത്. ബെന്നിയോടൊപ്പം, ജിബി തോമസ്സ് മോളോപറമ്പിൽ സെക്രട്ടറിയായും, ജോസി കുരിശിങ്കൽ ട്രഷററായും, ലാലി കളപ്പുരയ്ക്കൽ വൈസ് പ്രസിഡന്റായും, ജോയിന്റ് സെക്രട്ടറിയായി വിനോദ് കൊണ്ടൂർ ഡേവിഡും, ജോമോൻ കുളപ്പുരയ്ക്കൽ ജോയിന്റ് ട്രഷററായും തിരഞ്ഞെടുക്കപ്പെട്ടു. വുമൺസ് റെപ്രസെന്റേറ്റീവുകളായി രേഖാ ഫിലിപ്പ്, ബീന വള്ളിക്കളം, രേഖാ നായർ എന്നിവരെയാണ് തിരഞ്ഞെടുത്തത്. റീജണൽ വൈസ് പ്രസിഡന്റുമാരായി ജോൾസൺ വർഗീസ്, പ്രദീപ് നായർ, വർഗീസ് കെ. ജോസഫ്, സാബൂ സ്ക്കറിയ, തോമസ് കുരിയൻ, റജി സക്കറിയാസ് ചെറിയാൻ, പോൾ കെ. ജോൺ, ബിജി ഫിലിപ്പ്, റോജൻ തോമസ്, തോമസ് തോമസ് എന്നിവരാണ് തിരഞ്ഞെടുക്കപ്പെട്ടത്. നാഷണൽ കമ്മിറ്റി മെമ്പർമാരായി, ജെയിൻ മാത്യൂസ്, സണ്ണി നൈനാൻ, രാജ് കുറുപ്പ്, ജോണിക്കുട്ടി ജോസഫ്, ഷീല ജോസ്, തോമസ് ടി. ഉമ്മൻ, ജോസ്മോൻ തത്തംകുളം, തോമസ് മാത്യൂ, സിറിയക്ക് കുര്യൻ, മാത്യൂ വർഗീസ് (ബിജു), ജോസഫ് ഔസോ, പീറ്റർ മാത്യൂ, സജു ജോസഫ്, അഞ്ചേരിൽ വർഗീസ്, ജയ്സൺ വേണാട്ട് എന്നിവരെയാണ് തിരഞ്ഞെടുത്തത്. പ്രവർത്തന ഉദ്ഘാടനത്തോടൊപ്പം, ചിക്കാഗോയിലും പരിസര പ്രദേശത്തുള്ള മലയാളികൾക്ക്, മലയാളത്തിലെ പ്രമുഖ ചലിച്ചിത്ര താരങ്ങളെ അണിനിരത്തി കൊണ്ട് ഒരു ദൃശ്യവിസ്മയമൊരുക്കുകയാണ് സംഘാടകർ. മലയാളത്തിലെ പ്രമുഖ നടി നടന്മാരായ ഇന്ദ്രജിത്ത്, മംമ്ത മോഹൻദാസ്, സുരാജ് വെഞ്ഞാറൻമൂട്, നീരജ് മാധവ്, ആര്യ, ഗായത്രി സുരേഷ്, ഉല്ലാസ് പന്തളം, സിറാജ് പൈയ്യോളി, നിഖിൽ മാത്യൂ, മെറിൻ ഗ്രിഗറി, സുശാന്ത് എന്നിവർ ഉൾപ്പെടുന്ന വലിയൊരു താര നിരയെ തന്നെ അണിനിരത്തി കൊണ്ടാണ് പ്രവർത്തന ഉത്ഘാടനത്തിന് നിറപ്പകിട്ടേകുന്നത്. അടുത്ത രണ്ടു വർഷത്തെ ഫോമായുടെ പ്രവർത്തനങ്ങൾക്കുള്ള ധനശേഖരണാർത്ഥമാണ് സ്റ്റേജ് ഷോ സംഘടിപ്പിക്കുന്നത്. കൂടുതൽ വിവരങ്ങൾക്ക്: ബെന്നി വാച്ചാച്ചിറ 8473221973, ജിബി തോമസ് 9145731616, ജോസി കുരിശിങ്കൽ 7734784357.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.