You are Here : Home / USA News

നൃത്തപ്പൂക്കളമൊരുക്കി ബ്ലോസംസ് സെപ്റ്റംബര്‍ പത്തിന് ന്യൂജേഴ്‌സി നാദ-താള-ലയങ്ങളില്‍ ആനന്ദനൃത്തമാടും.

Text Size  

Vinod Kondoor David

Aswamedham News Team

Story Dated: Friday, August 12, 2016 12:53 hrs UTC

ന്യൂജേഴ്‌സി: ഫെലിഷ്യന്‍ കോളജ് അങ്കണത്തിലെ വൈകിട്ട് അഞ്ചുമണിക്ക് ആയിരങ്ങളെ സാക്ഷിയാക്കി ബ്ലോസംസ് നൃത്തനിശയ്ക്കു തിരിതെളിയുമ്പോള്‍ മിത്രാസ് ഡയറക്ടര്‍ രാജന്‍ ചീരന്റെ നേട്ടങ്ങളില്‍ ഒരു പൊന്‍തൂവല്‍കൂടി ചേര്‍ക്കപ്പെടും. ലോകത്തിലെതന്നെ ഏറ്റവും മികച്ച ശാസ്ത്രീയനൃത്ത-സംഗീത കലാകാരന്‍മാരായ പത്മാസുബ്രഹ്മണ്യന്‍, പണ്ഡിറ്റ് ജെസ്സരാജ് ജി, ആര്‍.എല്‍.വി ആനന്ദ്, ആര്‍.എല്‍.വി സുനിൽ, വൈജന്തികാശി എന്നിവരുടെ ശിഷ്യന്‍മാര്‍ അണിനിരക്കുന്ന പരിപാടി അമേരിക്കൻ മണ്ണില്‍നിന്ന് പിറവിയെടുത്ത മലയാള നാടകം, 30 മിനുട്ട് ബ്രേക്കില്ലാതെ മ്യൂസിക്ക് ഷോ, പുതിയൊരു സ്‌കിറ്റുമായി അക്കരക്കാഴ്ചകള്‍ എന്ന പരിപാടിയിലെ സജിനി ജോസും സംഘവും, ഏറ്റവും മികച്ച സ്റ്റേജ്, ഇന്ത്യക്കാരുടെ ഇടയില്‍ ഇന്നുവരെ അനുഭവിച്ചറിഞ്ഞിട്ടുള്ളതില്‍ ഏറ്റവും വലിയ എല്‍ഇഡി സ്‌ക്രീന്‍ ഡിസ്‌പേ, നാട്ടില്‍നിന്ന് മലയാളത്തിന്റെ മധുര ഗായകന്‍ ഫ്രാങ്കോ, ഇന്ത്യയിലെ പ്രശസ്തനായ കീബോര്‍ഡ് പ്ലയര്‍ വില്ല്യംസ്, മലയാള സിനിമയുടെ മുഖകാന്തി മിനുക്കിയെടുത്ത കോസ്റ്റിയും ഡിസൈനര്‍ അരുണ്‍ കോസ്റ്റിയും ചെയ്യുന്ന താരനിശ അമേരിക്കന്‍ മലയാളികള്‍ക്ക് പുതിയൊരു അനുഭവമായിരിക്കും. അമേരിക്കന്‍ മണ്ണില്‍നിന്ന് പിറവിയെടുത്ത മലയാള നാടകം, 30 മിനുട്ട് ബ്രേക്കില്ലാതെ മ്യൂസിക്ക് ഷോ, പുതിയൊരു സ്‌കിറ്റുമായി അക്കരക്കാഴ്ചകള്‍ എന്ന പരിപാടിയിലെ സജിനി ജോസും. മൂന്നര മണിക്കൂര്‍ കലാ ആസ്വാദകര്‍ക്ക് ആവേശത്തിന്റെ വേലിയേറ്റമായിരിക്കും. മിത്രാസ് എന്നത് മിത്രങ്ങളുടെ കൂടിച്ചരലാണ്. ഒരേ തൂവല്‍പക്ഷികളായ ഡാന്‍സ് ട്രൂപ്പുകളുടെ സംഗമസ്ഥലമായി ഫെലിഷ്യന്‍ കോളജ് അങ്കണം മാറും. മയൂര സ്‌കൂള്‍ ഓഫ് ആട്‌സ്, സ്റ്റുഡിയോ 19, സൗപര്‍ണിക ഡാന്‍സ് അക്കാദമി, നൃത്യകല്‍പന, ജ്വാല എന്നീ ടീമുകള്‍ ഒത്തൊരുമിച്ച് കാഴ്ചയൊരുക്കും. 2013 മുതല്‍ മിത്രാസിന്റെ കടെയുള്ളവര്‍ ഇപ്പോഴും ഉണ്ട് എന്നതാണ് രാജന്റെ വിജയം. ഇതൊരു മത്സരമല്ല. കല കലയ്ക്കു വേണ്ടി എന്ന സങ്കല്‍പത്തിന്റെ പൂര്‍ത്തീകരണമാണ്-രാജന്‍ പറയുന്നു. ടിക്കറ്റ് തുക മാത്രമാണ് പ്രോഗ്രാമിന്റെ സാമ്പത്തിക ശക്തി. സ്‌പോണ്‍സര്‍മാരില്ല. ഫെസ്റ്റിവലില്‍നിന്നു കിട്ടുന്ന വരുമാനം അടുത്തവര്‍ഷത്തെ പ്രോഗ്രാമിന്റെ മികവിനു വേണ്ടി നീക്കിവയ്ക്കുന്നു. അതിനാല്‍തന്നെ ഒരോ വര്‍ഷവും പരിപാടി മികവു പുലര്‍ത്തുന്നു. കലയെ സ്‌നേഹിക്കുന്നവര്‍ക്കു ആസ്വാദകര്‍ക്കും മികച്ച വേദിയൊരുക്കുകയെന്നതാണ് നമ്മുടെ ലക്ഷ്യം-രാജന്‍ പറയുന്നു. കലയെ പ്രോത്സാഹിപ്പിക്കുന്ന മഹത് വ്യക്തിയ്ക്ക് മിത്രാസിന്റെ ഗുരുദക്ഷിണ നല്‍കും. അമേരിക്കയില്‍നിന്ന് സിനിമയില്‍ എത്തിയ രണ്ടു പേര്‍ക്ക് പ്രോത്സാഹന സമ്മാനമായി അവാര്‍ഡും വേദിയില്‍ നല്‍കും. ഒരു വര്‍ഷം ഒരു സ്‌റ്റേറ്റില്‍ മാത്രം ഒതുങ്ങുന്നത് എന്തെന്ന് പലരും ചോദിച്ചിട്ടുണ്ടെന്നു രാജന്‍ പറയുന്നു. എന്നാല്‍ പരിപാടിയുടെ മികവിനു വേണ്ടിയാണ് മറ്റു പരിപാടികള്‍ ഏറ്റെടുക്കാത്തത്. ഈ വര്‍ഷത്തെ പരിപാടി കഴിഞ്ഞാല്‍ ഒരുമാസത്തെ വിശ്രമത്തിനു ശേഷം അടുത്തവര്‍ഷത്തേക്കുള്ള റിഹേവ്‌സല്‍ തുടങ്ങുകയായി. പരിപാടികളില്‍ പങ്കെടുക്കുന്നവര്‍ എല്ലാം തന്നെ വേറെ ജോലിക്കുപോകുന്നതുകാരണം അമേരിക്ക മുഴുവന്‍ സഞ്ചരിച്ച് പരിപാടി നടത്താനാകില്ല. എന്നാലും പരിപാടി കണ്ട് ഇഷ്ടപ്പെട്ടവര്‍ വിളിക്കുമ്പോള്‍ മടി പറയാറില്ല. ഹൂസ്്റ്റണിലും, ന്യൂയോര്‍ക്കിലും പരിപാടി നടത്തിയിട്ടുണ്ടെന്നും രാജന്‍ പറയുന്നു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.