You are Here : Home / USA News

ന്യൂയോര്‍ക്ക് ഐലന്റേഴ്‌സിനു തിളക്കമാര്‍ന്ന വിജയം

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Tuesday, August 16, 2016 05:10 hrs UTC

ന്യൂയോര്‍ക്ക്: ന്യൂയോര്‍ക്ക് മലയാളി സ്‌പോട്‌സ് ക്ലബ്ബിന്റെ പ്രതിവര്‍ഷ ടൂര്‍ണമെന്റ് ആഗസ്റ്റ് മാസം ഏഴാം തിയതി ന്യൂയോര്‍ക്കിലെ മാര്‍ട്ടിന്‍ വാന്‍ ബൂറന്‍ ഹൈസ്കൂള്‍ മൈതാനത്ത് വച്ചു നടന്നു. മുഖ്യ അതിഥിയായി ന്യൂയോര്‍ക്ക് സ്റ്റേറ്റ് അസംബ്ലിമാന്‍ ഡേവിഡ് വെപ്രിന്‍ പങ്കെടുത്തു. അദ്ദേഹത്തോടൊപ്പം കമ്യൂണിറ്റി ബോര്‍ഡ് 13 ത് ചെയര്‍മാന്‍ ബ്രൈന്‍ ബ്ലോക്കും സന്നിഹിതനായിരുന്നു. ഈ സംരംഭത്തിന്റെ മുഖ്യസ്‌പോണ്‍സര്‍ മെറ്റ്‌ലൈഫിന്റെ ജോര്‍ജ് ജോസഫും മറ്റ് അഭ്യുദയജാംക്ഷികളുമായിരുന്നു. വേനല്‍പകലിന്റെ ചൂടിനെ വകവയ്ക്കാതെ പങ്കെടുത്ത ടീമിലെ കളിക്കാര്‍ വാശിയേറിയ മത്സരം കാഴ്ചവച്ചു. നിറഞ്ഞ്തിങ്ങിയ കാണികളുടെ ഹര്‍ഷാരവങ്ങള്‍ക്കൊപ്പം കളിക്കാരുടെ പ്രകടനം ഒപ്പത്തിനൊപ്പം മികവു കാട്ടി. വിദഗ്ധകളിക്കാരുടെ പാദസ്പര്‍ശത്താല്‍ തെറിച്ചുയര്‍ന്ന പന്തു കാണി കളുടെ ശ്വാസമടക്കി പിടിപ്പിച്ച്‌കൊണ്ട് പക്ഷഭേദമില്ലാതെ ഇരു വശത്തേക്കുമുള്ള ഗോളികളുടെ കൈകളിലെക്ക് പാഞ്ഞ് കൊണ്ടിരുന്നു. അനവധി ടീമുകളുടെ മത്സരപോരാട്ടത്തിനു ശേഷം അവസാനം എത്തിയത് ന്യൂയോര്‍ക്ക് ഐലന്റേഴ്‌സും ഫിലാഡല്‍ഫിയ ആര്‍സനല്‍ ടീമുമായിരുന്നു.

 

ഉഗ്രമായ പ്രകടനം കാഴ്ചവച ഈ ടീമിലെ എല്ലാ കളിക്കാരേയും കാണിജള്‍ കയ്യടിച്ച് പ്രോത്സാഹിപ്പിച്ചുകൊണ്ടിരുന്നു. കളിയാരംഭിച്ച് പത്താം നിമിഷത്തില്‍ എല്‍ദോ ജെയിംസ് അടിച്ച പന്ത് നെവിന്‍ നമ്പ്യാര്‍ അടുപ്പിച്ചു കൊണ്ട് വന്നു് ഗോളാക്കാന്‍ ശ്രമിച്ചെങ്കിലും ഗോളി അതിനെ തടുത്തു. പക്ഷെ ഒരു തിരിച്ചടിയിലൂടെ ജിക്കി സാം അത് സ്‌കോര്‍ ചെയ്തു. രണ്ടാമത്തെ ഗോള്‍ ഇരുപത്തിമൂന്നാമത്തെ നിമിഷമായിരുന്നു. സജ്ഞയ് ജോസഫ് വിട്ടുകൊടുത്ത ഒരു പന്തു രണ്ട് എതിരാളികളെ തട്ടിനീക്കികൊണ്ട് ജെസ്സി ഗോളടിക്കുകയുണ്ടായി.കളിയുടെ രണ്ടാം പകുതിയിലെ പത്താം നിമിഷം ജിക്കി സാം എതിരാളികളില്‍ നിന്നും പന്തു പടി പടിയായി തട്ടിയെടുത്ത് ഉന്നം വച്ച് പന്തടിക്കുജയും അത് തിരിച്ചടിച്ച് കൊണ്ട് ജെസ്സി മാത്യു മൂന്നാമത്തെ ഗോളടിക്കയും ചെയ്തു. കളിയില്‍ പങ്കെടുത്തവരെ താഴെപറയുന്ന ബഹുമതികള്‍ നല്‍കി കൊണ്ട് അനുമോദിക്കുകയുണ്ടായി. '

1. Best valuable player – Jess 2. Best Defender – Jason 3. Best Student player - Sujit

ന്യൂയോര്‍ക്ക് ഐലന്റേഴ്‌സ് അങ്ങനെ മൂന്നു ഗോള്‍ നേടിയപ്പോള്‍ ഫിലാഡല്‍ഫിയ ആര്‍സനല്‍ ഒരു ഗോളാണു നേടിയത്. ന്യൂയോര്‍ക്ക് ഐലന്റേഴ്‌സിന്റെ വിജയം അവരുടെ നിരന്തര പരിശീലനത്തിന്റേയും അര്‍പ്പണ ബോധത്തോടെയുള്ള കളിയുടേയും ഫലമാണെന്നും, കളിയും വിനോദവും മനുഷ്യ മനസ്സുകളെ ചൈതന്യവത്താക്കുന്നുവെന്നും. ന്യൂയോര്‍ക്ക്് മലയാളി സ്‌പോട്‌സ് ക്ലബ് വലിയ തയ്യാറെടുപ്പുകളോടെ ഇനി അടുത്ത് വര്‍ഷം വീണ്ടും കളി മൈതാനത്ത് എത്തുമെന്നും ്ര്രപസിഡണ്ട് ഈപ്പന്‍ ചാക്കോ പറഞ്ഞു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.