You are Here : Home / USA News

വെസ്റ്റ്‌ ചെസ്റ്റര്‍ മലയാളി അസോസിയേഷന്റെ ഈ വർഷത്തെ ഓണഘോഷം സെപ്‌റ്റംബർ 17,

Text Size  

Sreekumar Unnithan

unnithan04@gmail.com

Story Dated: Tuesday, August 16, 2016 12:23 hrs UTC

ന്യൂറൊഷേല്‍: അമേരിക്കയിലെ ആദ്യകാല മലയാളി സംഘടനകളില്‍ ഒന്നായ വെസ്റ്റ് ചെസ്റ്റര്‍ മലയാളി അസോസിയേഷന്റെ ഈ വർഷത്തെ ഓണഘോഷം അരങ്ങ് ഒരുങ്ങുന്നതു ഗ്രീന്‍ബര്‍ഗ്ഗിലുള്ള വുഡ് ലാന്‍ഡ് ഹൈസ്‌കൂളില്‍ വെച്ചാണ്‌ (475 West Hartsdale Ave, White Plains, NY 10607) സെപ്‌റ്റംബർ 17, ശനിയാഴ്ച്11 മണിമുതല്‍ 6.00 മണിവരെ ആണ് ഓണഘോഷം ഒരുക്കിയിരിക്കു ന്നത്. ഓണക്കാലത്തിന്റെ എല്ലാ അനുഭൂതിയും ഉണര്‍ത്തുന്ന പരിപാടികളാണ്‌ ക്രമീകരിച്ചിരിക്കുന്നത്‌. ചെണ്ടമേളവും, താലപ്പൊലിയുമായി മാവേലി തമ്പുരാനെ വരവേല്‍ക്കുന്നതോടെ തുടങ്ങുന്ന പരിപാടികളില്‍ അത്തപ്പൂക്കളവും, തിരുവാതിരകളിയും, പുലിക്കളിയും,ഗാനമേള , മിമിക്രി , ഡാൻസ് പ്രോഗ്രാമുകൾ തുടങ്ങി കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഒരു പോലെ ആസ്വദിക്കാൻ പറ്റുന്ന കലാപരിപാടികൾ ആണ് ചിട്ടപെടുത്തിയിട്ട്‌ള്ളത്. പ്രശസ്ത സിനിമാതാരങ്ങള്‍, കലാ സാംസ്‌കാരിക പ്രമുഖര്‍, രാഷ്ട്രിയ നേതാക്കള്‍ തുടങ്ങി നിരവധി പേര്‍ പങ്കെടുക്കുന്നു.

 

 

11:30 മുതല്‍ 1:30 വരെ ഓണസദ്യക്ക് ശേഷം കലാപരിപാടികൾക്ക് തുടക്കം കുറിക്കും അസോസിയേഷന്റെ പത്രമായ കേരള ദേര്‍ശനം ഒരു സ്മരണികയും പുറത്തു ഇറക്കുന്നു . ഈ വർഷത്തെ ഓണാഘോഷ പരിപാടികൾക്ക് പ്രേവേശനം സൗജന്യം . ഓണഘോഷം വിജയപ്രദമാക്കുവാന്‍ വെസ്റ്റ്‌ചെസ്റ്റര്‍ , ന്യൂ യോർക്ക് നിവാസികളായ എല്ലാ മലയാളി സഹോദരങ്ങളുടെയും സഹായ സഹകരണങ്ങള്‍ അഭ്യര്‍ത്ഥിക്കുന്നതായി പ്രസിഡന്റ് ശ്രീകുമാര്‍ ഉണ്ണിത്താന്‍, വൈസ് പ്രസിഡന്റ് തോമസ് കോശി, സെക്രട്ടറി ടെറന്‍സണ്‍ തോമസ്, ട്രഷറര്‍ കെ.കെ. ജോണ്‍സണ്‍, ജോയിന്റ് സെക്രട്ടറി ആന്റോ വര്‍ക്കി, ട്രസ്റ്റി ബോര്‍ഡ് ചെയര്‍മാന്‍ എം.വി ചാക്കോ , ജോയി ഇട്ടന്‍, ഗണേഷ് നായര്‍, കൊച്ചുമ്മന്‍ ജേക്കബ്,ജെ. മാത്യൂസ്, ജോണ്‍ സീ വര്‍ഗീസ്, ഷൈനി ഷാജന്‍,കെ.ജെ. ഗ്രിഗറി, കെ.ജി. ജനാര്‍ദ്ദനന്‍, എം.വി. കുര്യന്‍, ചാക്കോ പി. ജോര്‍ജ്, ജോണ്‍ കെ. മാത്യു, ലിജോ ജോണ്‍,രാജ് തോമസ്, ഡോ. ഫിലിപ്പ് ജോര്‍ജ്,രത്‌നമ്മ രാജന്‍, രാജൻ ടി ജേക്കബ് , സുരേന്ദ്രന്‍ നായര്‍,വിപിൻ ദിവാകരൻ ജോണ്‍ തോമസ്, എന്നിവര്‍ അറിയിച്ചു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.