You are Here : Home / USA News

യുവജന സഖ്യം റീജണല്‍ കോണ്‍ഫറന്‍സ് നടത്തി

Text Size  

Benny Parimanam

bennyparimanam@gmail.com

Story Dated: Tuesday, August 16, 2016 10:39 hrs UTC

ഷിക്കാഗോ: നോര്‍ത്ത് അമേരിക്കന്‍ മാര്‍ത്തോമ്മാ യുവജനസഖ്യത്തിന്റെ മിഡ് വെസ്റ്റ് റീജണല്‍ കോണ്‍ഫറന്‍സ് ഷിക്കാഗോ സെന്റ്­. തോമസ്­ മാര്‍ത്തോമ്മാ ദേവാലയത്തില്‍ നടന്നു. ഓഗസ്റ്റ്­ 13 രാവിലെ ആരംഭിച്ച റീജണല്‍ കോണ്‍ഫറന്‍സിന് പ്രസിഡന്റ് റവ.എബ്രഹാം സ്­കറിയ അധ്യക്ഷനായിരുന്നു. ഭദ്രാസന യുവജന സഖ്യത്തിന്റെ ഈ വര്‍ഷത്തെ പഠന വിഷയമായ 'എമാശഹ്യ മ െമ റീാലേെശര രവൗൃരവ'നെ പറ്റി ഷിക്കാഗോ സെന്റ്­. തോമസ്­ ഇടവക വികാരി റവ.ഡോ. ശലോമോന്‍.കെ ക്ലാസ്സെടുത്തു. സെന്റ്­. തോമസ്­ യുവജന സഖ്യാംഗങ്ങള്‍ നേതൃത്വം കൊടുത്ത പ്രാര്‍ത്ഥനയോടെ ആരംഭം കുറിച്ച കോണ്‍ഫറന്‍സിന് എത്തിയ ഏവര്‍ക്കും സെന്റ്­. തോമസ്­ യുവജനസഖ്യം സെക്രട്ടറി റെനി ശാമുവേല്‍ സ്വാഗതമരുളി. പങ്കെടുത്തവരുടെ സജീവമായ സാന്നിധ്യം കോണ്‍ഫറന്‍സിന്റെ ആദിയോടന്തം പ്രകടമായിരുന്നു. ഈ വാര്‍ഷിക കൂടിവരവിലൂടെ ദൈവ വചന പഠനത്തിനും, ബന്ധങ്ങളുടെ പുതുക്കത്തിനും അവസരമൊരുങ്ങുന്നു എന്നുള്ളത് ഏവര്‍ക്കും സന്തോഷകരമായ അവസരമായി മാറുന്നു. റവ. എബ്രഹാം സ്കറിയ, റവ.ഡോ. ശലോമോന്‍.കെ, റവ. സോനു വര്‍ഗീസ്­, റവ. ക്രിസ്റ്റഫര്‍ ഡാനിയേല്‍, റവ.ബൈജു മാര്‍കോസ് എന്നിവര്‍ സന്നിഹിതരായിരുന്നു. റീജണല്‍ യുവജനസഖ്യത്തിന്റെ തുടര്‍ന്നുള്ള കര്‍മ്മ പരിപാടികളുടെ ആവിഷ്­കരണം സെക്രട്ടറി ബെന്നി പരിമണം നിര്‍വ്വഹിച്ചു. യുവജന സഖ്യം ഭദ്രാസന അസ്സംബ്‌ളി അംഗം ഷിജി അലക്‌സ്­ ഏവര്‍ക്കും നന്ദി രേഖപ്പെടുത്തി. ഉച്ചക്ക് ശേഷം നടന്ന റീജണല്‍ കലാമേളയില്‍ ഷിക്കാഗോ മാര്‍ത്തോമ്മാ യുവജനസഖ്യം വീണ്ടും ചാമ്പ്യന്മാരായി. വ്യക്തിഗത ഗ്രൂപ്പ് മത്സര ഇനങ്ങളില്‍ വ്യക്തമായ മുന്‍തൂക്കം നേടിയാണ് ഷിക്കാഗോ മാര്‍ത്തോമ്മാ യുവജന സഖ്യം വീണ്ടും ഓവറോള്‍ ചാംപ്യന്‍ഷിപ്പ് നേടിയത്. സെന്റ്­. തോമസ്­ മാര്‍ത്തോമ്മാ യുവജനസഖ്യം രണ്ടാം സ്ഥാനം നേടി. റീജയണിലെ വിവിധ ശാഖാ യുവജന സഖ്യാംഗങ്ങള്‍ വിവിധ മത്സരങ്ങളില്‍ ആവേശകരമായ പ്രകടനം കാഴ്ചവെക്കുകയും മത്സരങ്ങള്‍ മികച്ച നിലവാരം പുലര്‍ത്തുകയും ചെയ്തു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.