You are Here : Home / USA News

ഇന്ത്യയ്ക്ക് മെഡല്‍ പ്രതീക്ഷയേകി ബാഡ്മിന്റനില്‍ പി.വി.സിന്ധു സെമിഫൈനലില്‍

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Wednesday, August 17, 2016 03:32 hrs UTC

റിയോ ജനീറോ: ഇന്ത്യന്‍ പ്രതീക്ഷകള്‍ വാനോളമുയര്‍ത്തി റിയോ ഒളിംപിക്‌സില്‍ ബാഡ്മിന്റന്‍ വനിതാ സിംഗിള്‍സില്‍ പി.വി.സിന്ധു സെമിഫൈനലില്‍. ലണ്ടന്‍ ഒളിംപിക്‌സ് വെള്ളി മെഡല്‍ ജേതാവും ലോക രണ്ടാം നമ്പര്‍ താരവുമായ ചൈനയുടെ വാങ് യിഹാനെ ക്വാര്‍ട്ടര്‍ ഫൈനലില്‍ നേരിട്ടുള്ള സെറ്റുകള്‍ക്ക് പരാജയപ്പെടുത്തി. സ്‌കോര്‍: 22–20, 21–19. ആദ്യ സെറ്റില്‍ 7–5 ന് പിന്നിലായിരുന്ന സിന്ധു അധികം വൈകാതെ തന്നെ മുന്നിലെത്തി. 13–13 ഒപ്പമെത്തിയ ശേഷം വാങ് യിഹാനു ലീഡ് നല്‍കിയില്ല. ആദ്യ സെറ്റ് 22–20 ന് സിന്ധു സ്വന്തമാക്കി. രണ്ടാം സെറ്റില്‍ ആദ്യ ലീഡ് സിന്ധുവിനായിരുന്നെങ്കിലും ഒരു ഘട്ടത്തില്‍ പിന്നോട്ടുപോയി. ഇരുവരും സമനിലയിലായി. എന്നാല്‍ തന്റെ മികച്ച പ്രകടനം വീണ്ടെടുത്ത സിന്ധു വളരെ പെട്ടെന്ന് തന്നെ മുന്നിലെത്തി വിജയം നേടി. ജാപ്പനീസ് താരങ്ങള്‍ തമ്മിലുള്ള ക്വാര്‍ട്ടര്‍ ഫൈനല്‍ മല്‍സരത്തിലെ വിജയിയെ ആയിരിക്കും സെമിഫൈനലില്‍ സിന്ധു നേരിടു­ക.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.