You are Here : Home / USA News

പാട്രിക് മിഷൻ പ്രൊജക്ടിനു തറക്കല്ലിട്ടു

Text Size  

Benny Parimanam

bennyparimanam@gmail.com

Story Dated: Wednesday, August 17, 2016 10:11 hrs UTC

ഒക് ലഹോമ∙ അകാലത്തിൽ പൊലിഞ്ഞ യുവപ്രതിഭ പാട്രിക് മരുതുംമൂട്ടിലിന്റെ സ്മരണയ്ക്കായി പണികഴിപ്പിക്കുന്ന ലൈബ്രറിയുടെയും ഡോർമെട്രിയുടെയും ശിലാസ്ഥാപനം നടന്നു. നോർത്ത് അമേരിക്കൻ മാർത്തോമ ഭദ്രാസനത്തിന്റെ സൗത്ത് വെസ്റ്റ് റീജണൽ ആക്ടിവിറ്റി കമ്മിറ്റിയുടെ നേതൃത്വത്തിൽ പാട്രിക് മിഷൻ പ്രൊജക്ടിന്റെ ഭാഗമായി പണി കഴിപ്പിക്കുന്ന കെട്ടിടങ്ങൾക്ക് ഭദ്രാസനാധിപൻ അഭി. ഡോ. ഐസക് മാർ ഫിലക്സിനോക്സ് എപ്പിസ്കോപ്പായാണ് തറക്കല്ലിട്ടത്. ഓഗസ്റ്റ് 13 ന് രാവിലെ ഒക് ലഹോമ ബ്രോക്കൻ ബോയിലുളള മക്ഗീ ചാപ്പലിൽ നടന്ന ലളിതവും ഹ്രസ്വവുമായ ചടങ്ങുകൾക്ക് സാക്ഷിയായി. പാട്രിക്കിന്റെ സുഹൃത്തുക്കളും സഭാ വിശ്വാസികളുമായി നൂറോളം പേർ പങ്കെടുത്തു. റവ. ഷൈജു പി. ജോണിന്റെ പ്രാർഥനയോടെ ആരംഭിച്ച ചടങ്ങിൽ അഭി. ഫിലക്സിനോക്സ് തിരുമേനി അധ്യക്ഷ പ്രസംഗം നടത്തുകയും ബിഷപ്പ് റാൻസി ജേക്കബ് അനുഗ്രഹ പ്രഭാഷണം നടത്തുകയും ചെയ്തു. തുടർന്ന് നടന്ന പ്രാർഥനയ്ക്ക് റവ. തോമസ് കുര്യൻ നേതൃത്വം നൽകുകയും മിഷൻ പ്രൊജക്ടിനായി തിരഞ്ഞെടുത്ത സ്ഥലത്ത് പ്രാർഥനയുടെ അകമ്പടിയോടെ അഭി. തിരുമേനി തറക്കല്ലിടുകയും ചെയ്തു. റവ. സജി പി. സി, റവ. മാത്യു ശാമുവേൽ, റവ. ഷൈജു പി. ജോൺ, റവ. തോമസ് കുര്യൻ, ഭദ്രാസന ട്രഷറർ ഫിലിപ്പ് തോമസ് എന്നിവർ സന്നിഹിതരായിരുന്ന ചടങ്ങിലേക്ക് എത്തിയ ഏവരേയും ഫിലിപ്പ് തോമസ് സ്വാഗതം ചെയ്യുകയും ഭദ്രാസന കൗൺസിൽ അംഗം സഖറിയ മാത്യു നന്ദി രേഖപ്പെടുത്തുകയും ചെയ്തു. പാട്രിക്കിന്റെ പെട്ടെന്നുണ്ടായ വേർപാട് കഴിഞ്ഞ് മൂന്നു വർഷം പിന്നിടുന്ന വേളയിലാണ് പാട്രിക് മിഷൻ പ്രൊജക്ടിന് ആരംഭമാകുന്നത്. പ്രോജക്ടിന്റെ ഭാഗമായുളള ആദ്യ ഘട്ടത്തിന്റെ പണി എത്രയും വേഗം പൂർത്തിയാക്കുവാൻ സാധിക്കുമെന്ന് റീജണൽ ആക്ടിവിറ്റി കമ്മിറ്റി പ്രത്യാശ പ്രകടിപ്പിച്ചു. പാട്രിക്കിന്റെ ഓർമ്മകൾ കണ്ണിനെ ഈറനണിയിച്ച ശിലാസ്ഥാപന കർമ്മത്തിന്റെ എംസിയായിരുന്നത് ജോജി സാമുവേൽ ആണ്. ഭദ്രാസന മീഡിയാ കമ്മിറ്റിക്കു വേണ്ടി സഖറിയ കോശി അറിയിച്ചതാണിത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.