You are Here : Home / USA News

ഒ സി ഐ കാർഡ് ക്യാംപ് ഡാലസിൽ : ഓഗസ്റ്റ് 20 ശനി രാവിലെ മുതൽ

Text Size  

Story Dated: Friday, August 19, 2016 07:55 hrs UTC

ഡാലസ് ∙ കോൺസുലേറ്റ് ജനറൽ ഓഫ് ഇന്ത്യ– ഹൂസ്റ്റൻ, ഡാലസ് ഫോർട്ട് വർത്ത് ഇന്ത്യൻ കമ്യൂണിറ്റി അസോസിയേഷനുകളുമായി സഹകരിച്ച് ഏകദിന ഒസിഐ (ഓവർസീസ് സിറ്റിസൺസ് ഓഫ് ഇന്ത്യ) ക്യാംപ് ഓഗസ്റ്റ് 20 ശനിയാഴ്ച രാവിലെ 9.30 മുതൽ 4 വരെ സംഘടിപ്പിക്കുന്നു.‌ ഡാലസ് നോർത്ത് സെൻട്രൽ എക്സ്പ്രസ് വേയിലുളള പാർക്ക് പ്ലാസ ടവറിലാണ് ക്യാംപിനുളള ക്രമീകരണങ്ങൾ ചെയ്തിരിക്കുന്നത്. ക്യാംപിൽ പങ്കെടുക്കുവാൻ ആഗ്രഹിക്കുന്ന ഇന്ത്യൻ വംശജരും. അമേരിക്കൻ പാസ്പോർട്ട് കൈവശമുളളവരും ഒസിഐ അപേക്ഷ ഫോറം പൂരിപ്പിച്ചു ആവശ്യമായ രേഖകളുമായി എത്തണമെന്ന് സംഘാടകർ അറിയിച്ചു. രേഖകൾ പരിശോധിച്ച് സാക്ഷ്യപ്പെടുത്തുന്ന അപേക്ഷകൾ ഔട്ട് സോഴ്സിങ്ങ് ഏജൻസിയായ സികെജിഎസ്(CKGS) ഹൂസ്റ്റൺ ഓഫീസിലേക്ക് അയച്ചു കൊടുക്കേണ്ടതാണ്. ഒസിഐ കാർഡ് ലഭിക്കുന്നതിനുളള കാലദൈർഘ്യം കുറയ്ക്കുന്നതിനും ബുദ്ധിമുട്ടുകൾ ഒഴിവാക്കുന്നതിനും ഹൂസ്റ്റൺ കോൺസുലേറ്റ് സംഘടിപ്പിക്കുന്ന ഒസിഐ ക്യാംപ് പ്രയോജനപ്പെടുത്തണമെന്ന് കോൺസുലേറ്റ് പുറത്തിറക്കിയ പത്രക്കുറിപ്പിൽ പറയുന്നു. സമയം: ഓഗസ്റ്റ് 20 ശനി. രാവിലെ 9.30 മുതൽ വൈകിട്ട് 4 വരെ. സ്ഥലം: PARK PLAZA TOWER 13111 N.CENTRAL EXPRESS WAY, DALLAS-75243 കൂടുതൽ വിവരങ്ങൾക്ക് : കോൺസുലേറ്റ് ജനറൽ ഓഫ് ഇന്ത്യ ഹൂസ്റ്റൺ, വെബ് സൈറ്റിൽ നിന്നും ലഭ്യമാണ്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.