You are Here : Home / USA News

മയാമി- ഗാന്ധി പാര്‍ക്കില്‍ ഇന്ത്യന്‍ സ്വാതന്ത്ര്യദിനം ആഘോഷിച്ചു

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Saturday, August 20, 2016 02:34 hrs UTC

മയാമി: ഐതിഹാസികമായ ഇന്ത്യന്‍ സ്വാതന്ത്ര്യദിന സമരചിത്രത്തില്‍ ധീര രക്തസാക്ഷികളായ അനേകായിരങ്ങള്‍ക്ക് ആദരാഞ്ജലികള്‍ അര്‍പ്പിച്ചുകൊണ്ട് ഇന്ത്യന്‍ നാഷണല്‍ ഓവര്‍സീസ് കോണ്ഗ്രസ് ഫ്‌ളോറിഡ ചാപ്റ്ററിന്റെ നേതൃത്വത്തില്‍ സൗത്ത് ഫ്‌ളോറിഡയിലെ ഇന്ത്യന്‍ കമ്യൂണിറ്റി ഭാരതത്തിന്റെ സ്വാതന്ത്ര്യദിനം ആഘോഷിച്ചു. വൈകുന്നേരം 5 മണിക്ക് മയാമി ഗാന്ധി പാര്‍ക്കില്‍ നടന്ന സ്വാതന്ത്ര്യദിന സമ്മേളനത്തില്‍ ഐ.എന്‍.ഒ.സി ഫ്‌ളോറിഡ ചാപ്റ്റര്‍ പ്രസിഡന്റ് അസീസ്സി നടയില്‍ സ്വാതന്ത്ര്യദിന സന്ദേശം നല്‍കി. സൗത്ത് ഫ്‌ളോറിഡയിലെ വിവിധ സംഘടനകളെ പ്രതിനിധീകരിച്ച് ഭാരവാഹികള്‍ സ്വാതന്ത്ര്യദിന സമ്മേളനത്തില്‍ പങ്കുചേര്‍ന്നു.

 

 

 

കേരള സമാജം, നവകേരള, കൈരളി തുടങ്ങിയ സംഘടനകളുടെ ഭാരവാഹികളും ഇന്ത്യന്‍ നാഷണല്‍ ഓവര്‍സീസ് കോണ്‍ഗ്രസ് ഭാരവാഹികളും പങ്കെടുത്തു. ഐ.എന്‍.ഒ.സി നാഷണല്‍ വൈസ് പ്രസിഡന്റ് ഡോ. മാമ്മന്‍ സി. ജേക്കബ് സ്വാഗതവും ഐ.എന്‍.ഒ.സി ഫ്‌ളോറിഡ ചാപ്റ്റര്‍ സെക്രട്ടറി സജി സക്കറിയാസ് കൃതജ്ഞതയും രേഖപ്പെടുത്തി. തുടര്‍ന്ന് മധുരപലഹാര വിതരണവും നടത്തി. പരിപാടികള്‍ക്ക് കുഞ്ഞമ്മ കോശി, സാജന്‍ മാത്യു, എബി ആനന്ദ്, ജോര്‍ജി വര്‍ഗീസ്, ബാബു കല്ലിടുക്കില്‍, പ്രൊഫസര്‍ ചെറിയാന്‍, തോമസ് ഉണ്ണൂണ്ണി എന്നിവര്‍ നേതൃത്വം നല്‍കി.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.