You are Here : Home / USA News

ക്‌നാനായ ഒളി­മ്പിക്‌സ് ആഗസ്റ്റ് 27 ശനി­യാഴ്ച -

Text Size  

Story Dated: Saturday, August 20, 2016 02:46 hrs UTC

ജീനോ കോതാ­ല­ടി­യില്‍

 

ചിക്കാ­ഗോ: ക്‌നാനായ കാത്ത­ലിക് സൊസൈ­റ്റി­യുടെ അഭി­മു­ഖ്യ­ത്തില്‍ ക്‌നാനായ ഒളി­മ്പിക്‌സ് ആഗസ്റ്റ് 27 ന് ശനി­യാഴ്ച രാവിലെ 9.30 മുതല്‍ മോര്‍ട്ടന്‍ ഗ്രോവിലെ സെന്റ് പോള്‍ വുഡ്‌സില്‍ വെച്ച് നട­ത്ത­പ്പെ­ടും. മത്സ­ര­ത്തില്‍ പങ്കെ­ടു­ക്കു­ന്ന­വര്‍ 9.30 ന് മുമ്പായി എത്തി­ച്ചേ­രേ­ണ്ട­താ­ണ്. 9.45 ന് മാര്‍ച്ച് പാസ്റ്റ് ഫൊറോനാ അടി­സ്ഥാ­ന­ത്തില്‍ ആരം­ഭി­ക്കും. മത്സ­ര­ങ്ങള്‍ കൃത്യ­സ­മ­യത്ത് തന്നെ നട­ത്ത­പ്പെ­ടു­ന്ന­താ­ണ്. വിജ­യി­കള്‍ക്ക് അന്നേ­ദി­വസം തന്നെ ട്രോഫി­കള്‍ സമ്മാ­നി­ക്കും. പ്രായഭേദ­മെന്യെ എല്ലാ­വര്‍ക്കും പങ്കെ­ടു­ക്കാ­വുന്ന രീതി­യില്‍ പുതി­യ­തായി ഉള്‍പ്പെ­ടു­ത്തി­യി­രി­ക്കുന്ന ടഹീം ആശസല ഞമരല ഈ വര്‍ഷത്തെ ക്‌നാനായ ഒളി­മ്പി­ക്‌സിന്റെ മറ്റൊരു ആകര്‍ഷ­ണ­മാ­ണ്. ഏറ്റവും കൂടു­തല്‍ പോയിന്റ് നേടുന്ന ഫൊറോ­ന­ഗ്രൂ­പ്പിന് ക്‌നാനായ നൈറ്റില്‍ വെച്ചാ­യി­രിക്കും ട്രോഫി­കള്‍ സമ്മാ­നി­ക്കുന്നത്.

 

 

ചിക്കാഗോ ക്‌നാനായ സമൂ­ഹ­ത്തിലെ ഏറ്റവും വേഗ­ത­യേ­റിയ ഓട്ട­ക്കാ­ര­നെയും ഓട്ട­ക്കാ­രി­യേയും തെര­ഞ്ഞെ­ടു­ക്കുന്നു എന്നത് ഈ വര്‍ഷത്തെ ക്‌നാനായ ഒളിം­മ്പിക്‌സിന്റെ പ്രത്യേ­ക­ത­യാ­ണ്. കെ.­സി.­എ­സ്. ഭാര­വാ­ഹി­ക­ളായ ജോസ് കണി­യാലി, റോയി നെടും­ചി­റ, ജീനോ കോതാ­ല­ടി­യില്‍, സണ്ണി ഇടി­യാ­ലില്‍, സ്റ്റീഫന്‍ കിഴ­ക്കേ­ക്കുറ്റ്, ജോജോ ആല­പ്പാട്ട് (കോര്‍ഡി­നേ­റ്റര്‍), ജോയി തേനാ­കര (കണ്‍വീ­നര്‍), സാജന്‍ പച്ചി­ല­മാ­ക്കീല്‍, ജേക്കബ് മണ്ണാര്‍ക്കാ­ട്ടില്‍, ജോര്‍ജ് ഏലൂര്‍, ആനന്ദ് ആക­ശാ­ല, ഡിബിന്‍ വില­ങ്ങു­ക­ല്ലേല്‍ എന്നി­വര്‍ ഒളിം­മ്പി­ക്‌സിന് നേതൃത്വം നല്‍കും. ഫൊറോന ഗ്രൂപ്പു­കള്‍ താഴെ­പ്പ­റ­യു­ന്ന­തു­പോ­ലെ­യാ­യി­രി­ക്കും. 1. കൈപ്പുഴ & രാജ­പുരം - കോര്‍ഡിനേ­റ്റര്‍മാര്‍ - ജെയിംസ് വെട്ടി­ക്കാ­ട്ട്, ഷാന്‍ കദ­ളി­മറ്റം 2. ഉഴ­വൂര്‍ & കടു­ത്തു­രുത്തി - കോര്‍ഡിനേ­റ്റര്‍മാര്‍ - ഷൈബു കിഴ­ക്കേ­യു­റ്റ്, ജോസ് മണ­ക്കാട്ട് 3. കിട­ങ്ങൂര്‍ & മട­മ്പം - കോര്‍ഡിനേ­റ്റര്‍മാര്‍ ജ്യോതിഷ് തെങ്ങ­നാ­ട്ട്, ജെയ്‌മോന്‍ നന്തി­കാട്ട് 4. ഇട­യ്ക്കാട്ട് & ചുങ്കം - കോര്‍ഡിനേ­റ്റര്‍മാര്‍ ജോയിസ് ആല­പ്പാ­ട്ട്, ബിനു കൈത­ക്ക­തൊ­ട്ടി­യില്‍.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.