You are Here : Home / USA News

കാരുണ്യത്തിന്റെ നിറകുടമായി മാർത്തമറിയം സമാജം

Text Size  

Aswamedham News Team

mail@aswamedham.com

Story Dated: Sunday, August 21, 2016 12:45 hrs UTC

ന്യൂജേഴ്സി: നോർത്ത്-ഈസ്റ്റ് അമേരിക്കൻ ഭദ്രാസനത്തിന്റെ, ന്യൂജേഴ്സി-സ്റ്റാറ്റൻ ഐലന്റ് ഏരിയായുടെ കീഴിലുള്ള മാർത്ത മറിയം സമാജത്തിന്റെ പ്രവർത്തകരാണ് യേശു ദേവന്റെ, നിന്നേ പോലെ നിന്റെ അയൽക്കാരനേയും സ്നേഹിക്കുക എന്ന വാക്കുകൾ അന്വർത്ഥമാക്കി മാതൃകയായത്. ആഗസ്റ്റ് 13 - ആം തീയതി ഹിൽ സൈഡിലുള്ള കമ്മ്യൂണിറ്റി ഫുഡ് ബാങ്കിൽ നോർത്ത് ഈസ്റ്റ് അമേരിക്കൻ ഭദ്രാസത്തിന്റെ കീഴിലുള്ള വിവിധ ദേവാലയങ്ങളിൽ നിന്നും 60- ഓളം മാർത്ത മറിയം സമാജം പ്രവർത്തകർ പാക്കറ്റ് ഭക്ഷണ സാധനങ്ങൾ നൽകി മാതൃകയായി. സമൂഹത്തിലെ താഴേക്കിടയിലുള്ളവർക്ക് ഭക്ഷണ സാധനങ്ങൾ എത്തിക്കുന്നതിന് വേണ്ടി പൊതുജനങ്ങൾ നൽകുന്ന ഭക്ഷണ സാധങ്ങൾ അവശ്യാനുസരണം നൽകുന്ന സംഘടനയാണ് ഫുഡ് ബാങ്ക്. കഴിഞ്ഞ നാലു വർഷങ്ങളായി ഭദ്രാസന അധിപതി സഖറിയാസ് മാർ നിക്കോളവോസ് മെത്രാപ്പോലീത്തയുടെ നേതൃത്വത്തിൽ മാർത്ത മറിയം സമാജം ഫുഡ് ബാങ്കിൽ ഭക്ഷണ സാധനങ്ങൾ നൽകി വരുന്നു. ചാരിറ്റി പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നത് കോ-ഓർഡിനേറ്റർ ഡോ: അമ്മുക്കുട്ടി പൗലോസ്, ജനറൽ സെക്രട്ടറി ശാന്ത വർഗ്ഗീസ്, വൈസ് പ്രസിഡന്റ് ഫാ. റ്റി. എ. തോമസ്, ഏരിയാ കോ-ഓർഡിനേറ്റർ സോഫി വിൽസൺ, ഏരിയാ റെപ്രസന്റേറ്റീവ് അനി നൈനാൻ എന്നിവരാണ്. ഈ വർഷം ഫാ. സണ്ണി ജോസഫ്, ശോഭാ ജോക്കബ്, ബിനി ജോസഫ് എന്നിവരുടെ നേതൃത്വത്തിൽ സെന്റ് മേരീസ് ഓർത്തഡോക്സ് ചർച്ച് ലിൻഡനിൽ നിന്നും, സുജ ജോസ്, ഷൈനി രാജു എന്നിവരുടെ നേതൃത്യത്തിൽ സെന്റ് ജോർജ് ഓർത്തഡോക്സ് ചർച്ചിൽ നിന്നും, ജയ ദാസിന്റെ നേതൃത്വത്തിൽ സെന്റ് സ്റ്റീഫൻസ് ഓർത്തഡോക്സ് ചർച്ചിൽ നിന്നും, സെന്റ് ഗ്രിഗോറിയോസ് ചർച്ചിൽ നിന്നും കൊച്ചമ്മ ജോർജും കമ്മ്യൂണിറ്റി ഫുഡ് ബാങ്ക് പരിപാടിയിൽ പങ്കെടുത്തു. ഭക്ഷണ സാധനങ്ങൾ പായ്ക്ക് ചെയ്യുന്നതിലും സമാജം പ്രവർത്തകർ പങ്കെടുത്തിരുന്നു. രാജു പള്ളത്ത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.