You are Here : Home / USA News

ഒരുമയുടെ ഓണം ന്യൂജഴ്സിയിൽ

Text Size  

ജോര്‍ജ്ജ് തുമ്പയില്‍

thumpayil@aol.com

Story Dated: Monday, August 22, 2016 02:56 hrs UTC

ബർഗൻഫീൽഡ് ∙ ന്യൂജഴ്സി മലയാളികൾക്കിതാദ്യം ഒരുമയുടെ ഓണം. സമഭാവനയുടെ സന്ദേശവും സമന്വയിക്കുന്ന ഓണം ഒന്നിച്ചാഘോഷിക്കാമെന്ന ചിന്തയുടെ തിമിർപ്പിലാണ് പ്രമുഖ സംഘടനകളായ കേരള കൾച്ചറൽ ഫോറം, മലയാളി അസോസിയേഷൻ ഓഫ് ന്യൂജഴ്സി, നാമം എന്നിവർ. ന്യൂജഴ്സിയിലെ ഏറ്റവും വലിയ ഓണാഘോഷം എന്നു സംഘാടകർ ഉദ്ഘോഷിക്കുന്ന ആഘോഷപരിപാടി സെപ്റ്റംബർ 8 ഞായറാഴ്ച വൈകിട്ട് 5 മുതൽ 9 വരെ നടക്കും. സെന്റ് ജോൺ ഇവാഞ്ചലിക്കൽ റോമൻ കാത്തലിക് ചർച്ചിന് പുറകിലായുളള കോൺലൺ ഹാളിലാണ് ഓണാഘോഷം നടക്കുന്നത്. (19 N. William Street, Bergen field, NJ-07621). പ്രമുഖ സാംസ്കാരിക സാമൂഹ്യ പ്രവർത്തകർ പങ്കെടുക്കുന്ന ആഘോഷ വേളയിൽ വിവിധ കലാപരിപാടികൾ, സാംസ്കാരിക സമ്മേളനം, ഓണസദ്യ എന്നിവയൊക്കെ ഉണ്ടായിരിക്കും. പ്രവേശനം പാസ് മൂലം. വിവരങ്ങൾക്ക് : ടി. എസ്. ചാക്കോ : 201 265 5978 ദാസ് കണ്ണംകുഴിയിൽ : 201 281 5050 ദേവസി പാലാട്ടി:201 921 9109 സജിമോൻ ആന്റണി : 862 438 2361 സുജാ ജോസ് :973 632 1172 ഷാജി വർഗീസ്: 862 812 4371 മാധവൻ നായർ :732 718 7355 ജിതേഷ് തമ്പി :732 804 2360 സജിത് ഗോപിനാഥ് :732 208 8318

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.