You are Here : Home / USA News

ഫാ. മാത്യു നായ്ക്കംപറമ്പില്‍ ടീം നയിക്കുന്ന വചനപ്രഘോഷണവും രോഗശാന്തി ശുശ്രൂഷയും ഡാലസിൽ

Text Size  

ജോസഫ്‌ മാര്‍ട്ടിന്‍ വിലങ്ങോലില്‍

martinjoseph75@gmail.com

Story Dated: Monday, August 22, 2016 05:04 hrs UTC

ഡാളസ് : പ്രസിദ്ധ വചനപ്രഘോഷകന്‍ ഫാ. മാത്യു നായ്ക്കംപറമ്പില്‍ വി.സി (ഡിവൈന്‍ റിട്രീറ്റ് സെന്റര്‍, മുരിങ്ങൂര്‍) നയിക്കുന്ന ത്രിദിന വചന പ്രഘോഷണവും രോഗശാന്തി ശുശ്രൂഷയും കൊപ്പേല്‍ സെന്‍റ് അല്‍ഫോന്‍സാ സീറോ മലബാര്‍ ദേവാലയത്തില്‍ ഓഗസ്റ്റ് 26 , 27 , 28 (വെള്ളി - ഞായർ ) തീയതികളില്‍ നടത്തപ്പെടുന്നു. സിസ്റ്റർ തെരേസ വരക്കുളം എഫ്.സി.സി , ഫാ. സെബാസ്റ്റ്യൻ അഞ്ചുമുറിയിൽ വിസി എന്നിവരും ടീമിലുണ്ട്. 26 വെള്ളിയാഴ്ച രാവിലെ ഒൻപതു മുതൽ ആരാധനയും വൈകുന്നേരം ആറിന് വി. കുർബാനയും തുടർന്ന് വചന പ്രഘോഷണവും നടക്കും. ശനി , ഞായർ ദിവസങ്ങളിൽ രാവിലെ എട്ടു മുതൽ വൈകുന്നേരം അഞ്ചുവരെയുമാണ് ധ്യാനം. ധ്യാനത്തിന് രജിസ്റ്റർ ചെയ്യേണ്ട ആവശ്യമില്ല. ധ്യാന ദിവസങ്ങളില്‍ പരിശുദ്ധ കുര്‍ബാനയും, ദിവ്യകാരുണ്യ ആരാധനയും, കുമ്പസാരവും രോഗശാന്തി ശുശ്രൂഷയും ആന്തരിക സൗഖ്യ പ്രാർഥനയും, പരിശുദ്ധ അഭിഷേക പ്രാര്‍ത്ഥനയും ഉണ്ടായിരിക്കും. കുട്ടികൾക്കും യുവജനങ്ങൾക്കും പ്രത്യേക ശുശ്രൂഷയും ഉണ്ടായിരിക്കും. കുട്ടികൾക്ക് ബേബിസിറ്റിംഗ് സൗകര്യം ഒരുക്കിയിട്ടുണ്ട്. ധ്യാന ദിവസങ്ങളിൽ ഉച്ച ഭക്ഷണം ക്രമീകരിച്ചിട്ടുണ്ട്. കരുണയുടെ വർഷത്തിൽ നടക്കുന്ന ഈ ധ്യാനത്തിൽ പങ്കെടുത്തു കൂടുതൽ ദൈവാനുഗ്രഹം പ്രാപിപ്പാൻ ഏവരെയും സ്വാഗതം ചെയ്യുന്നതായി വികാരി ഫാ. ജോൺസ്റ്റി തച്ചാറ അറിയിച്ചു. വിദൂരങ്ങളിൽ വരുന്നവർക്ക് താമസസൗകര്യം ആവശ്യമുണ്ടെങ്കിൽ ട്രസ്റ്റിമാരുമായി ബന്ധപ്പെടുക. കൂടുതൽ വിവരങ്ങൾക്ക് : നൈജോ മാത്യു 214 436 9535 ,പോൾ ആലപ്പാട്ട് 214 412 9735

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.