You are Here : Home / USA News

സാമുദായിക സംഘടനകളുടെ വളര്‍ച്ച സാമൂഹിക സംഘടനകളുടെ വളര്‍ച്ചയെ തടസ്സപ്പെടുത്തുന്നുവോ?

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Wednesday, August 24, 2016 03:04 hrs UTC

ഷിക്കാഗോ: ഷിക്കാഗോ മലയാളി അസോസിയേഷന്‍ ചര്‍ച്ചാവേദിയുടെ ആഭിമുഖ്യത്തില്‍ "സാമുദായിക സംഘടനകളുടെ വളര്‍ച്ച സാമൂഹിക സംഘടനകളുടെ വളര്‍ച്ചയെ തടസ്സപ്പെടുത്തുന്നുവോ? ' എന്ന വിഷയത്തെ അധികരിച്ച് നടത്തിയ ചര്‍ച്ച തീപാറുന്ന സംവാദങ്ങളുടെ വേദിയായി. അമേരിക്കന്‍ പശ്ചാത്തലത്തില്‍ ഈ വിഷയത്തിന്റെ എല്ലാവശങ്ങളും കൂലംകഷമായി തന്നെ പങ്കെടുത്തവര്‍ വിശകലനം ചെയ്തു. സാമൂഹിക സംഘടനകളുടെ വളര്‍ച്ചയെ എങ്ങനെ ത്വരിതപ്പെടുത്താമെന്നും, അതിന് മറ്റൊന്നും തടസ്സമാകാത്ത രീതിയില്‍ എന്തൊക്കെ കാര്യങ്ങള്‍ ചെയ്യണമെന്നും ചര്‍ച്ചയില്‍ പങ്കെടുത്തവര്‍ അഭിപ്രായപ്പെട്ടു. മൗണ്ട് പ്രോസ്‌പെക്ടസിലെ സി.എം.എ ഹാളില്‍ പ്രസിഡന്റ് ടോമി അംബേനാട്ടിന്റെ അധ്യക്ഷതയില്‍ കൂടിയ ചര്‍ച്ചയില്‍ സ്റ്റാന്‍ലി കളരിക്കമുറി മോഡറേറ്ററായിരുന്നു. ചര്‍ച്ചാവേദി കോര്‍ഡിനേറ്റര്‍ ജെസ്സി റിന്‍സി സ്വാഗതവും, സെക്രട്ടറി ബിജി സി. മാണി നന്ദിയും പറഞ്ഞു. ചൂടേറിയ ചര്‍ച്ചയില്‍ വിവിധ വിഭാഗങ്ങളെ പ്രതിനിധീകരിച്ച് ഫോമാ പ്രസിഡന്റ് ബെന്നി വാച്ചാച്ചിറ, റവ.ഫാ. ബാബു മഠത്തിപ്പറമ്പില്‍, ഇന്ത്യാ പ്രസ്ക്ലബ് നാഷണല്‍ പ്രസിഡന്റ് ശിവന്‍ മുഹമ്മ, സണ്ണി വള്ളിക്കളം, ജോണ്‍സണ്‍ കണ്ണൂക്കാടന്‍, സന്തോഷ് നായര്‍, ഷിജി അലക്‌സ്, ജയചന്ദ്രന്‍, അഗസ്റ്റിന്‍ കരിങ്കുറ്റി, സുനൈന ചാക്കോ, ജിമ്മി കണിയാലി, മാത്യു തോമസ്, കുര്യന്‍ കാരപ്പള്ളി, നാരായണന്‍ കുട്ടപ്പന്‍, ജോസഫ് നെല്ലുവേലില്‍, വര്‍ഗീസ് കെ. ജോണ്‍, തൊമ്മന്‍ പൂഴിക്കുന്നേല്‍, ലീല ജോസഫ്, ജോഷി വള്ളിക്കളം തുടങ്ങിയവര്‍ പ്രസംഗിച്ചു. ജോസ് സൈമണ്‍ മുണ്ടപ്ലാക്കില്‍, ജോഷി മാത്യു, ജൂബി വള്ളിക്കളം, റിന്‍സി കുര്യന്‍ തുടങ്ങിയവര്‍ ചടങ്ങുകള്‍ക്ക് നേതൃത്വം നല്‍കി. ജിമ്മി കണിയാലി അറിയിച്ചതാണിത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.