You are Here : Home / USA News

കെഎച്ച്.എന്‍.എ കണവന്‍ഷന്‍ രജിസ്‌ട്രേഷന് ഹ്യുസ്റ്റണില്‍ മികച്ച തുടക്കം

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Wednesday, August 24, 2016 04:42 hrs UTC

ഹ്യൂസ്റ്റണ്‍: 2017 ജൂലൈയില്‍ ഡിട്രോയിറ്റില്‍ നടക്കുന്ന കെ എച് എന്‍ എ കണവന്‍ഷന്റെ രജിസ്ട്രഷന് ഹ്യുസ്റ്റണില്‍ മികച്ച തുടക്കം .പ്രസിഡന്റ് ശ്രീ സുരേന്ദ്രന്‍ നായര്‍ മുന്‍ പ്രസിഡന്റ് ശ്രീ ശശിധരന്‍ നായരില്‍ നിന്നും ആദ്യ രജിസ്‌ട്രേഷന്‍ ഏറ്റുവാങ്ങി . അമേരിക്കന്‍ മണ്ണിലെ ആദ്യത്തെ പൂര്‍ണമായും മലയാളി സംരഭത്തിലുള്ള ഒരു ക്ഷേത്രം യാഥാര്‍ഥ്യമാക്കി ചരിത്രം സൃഷ്ട്ടിച്ച ഹ്യുസ്റ്റണിലെ വിശ്വാസികള്‍ പ്രവാസി ഹിന്ദുക്കള്‍ക്ക് ആകെ അഭിമാനം നല്‍കുന്നു എന്ന് സുരേന്ദ്രന്‍ നായര്‍ അഭിപ്രായപ്പെട്ടു .സമാനതകളില്ലാത്ത മികച്ച പ്രവര്‍ത്തനങ്ങളിലൂടെ അമേരിക്കയുടെ മണ്ണില്‍ ഹൈന്ദവരുടെ ഇടയില്‍ ചലനാത്മകമായ മുന്നേറ്റം നടത്താന്‍ കെ എച് എന്‍ എ ക്കു സാധിക്കുന്നു .അതില്‍ ക്ഷേത്ര നഗരിയായ ഹ്യുസ്റ്റണിലെ ഹിന്ദു മത വിശ്വാസികളുടെ പിന്തുണ നിര്‍ണായകം ആണെന്ന് സുരേന്ദ്രന്‍ നായര്‍ അഭിപ്രായപ്പെട്ടു .തുടര്‍ന്ന് അദ്ദേഹം കെ എച്ച് എന്‍ എ യുടെ സമകാലിക പ്രവര്‍ത്തനങ്ങള്‍ സദസില്‍ വിശദമായി പ്രതിപാദിച്ചു . കെ എച്ച് എന്‍ എ യുടെ വളര്‍ച്ചക്ക് എക്കാലത്തും ശക്തമായ പിന്തുണ നല്‍കിയിട്ടുള്ള ണിലെ ഹിന്ദു സമൂഹം കൂടുതല്‍ ക്രിയാത്മകമായി പ്രവര്‍ത്തനങ്ങളില്‍ പങ്കു ചേരുമെന്ന് ഹ്യുസ്റ്റണിലെ വിവിധ ഹൈന്ദവ സംഘടനാ നേതാക്കള്‍ ഉറപ്പു നല്‍കി .

 

 

കെ എച്ച്.എസ് പ്രസിഡന്റ് ശ്രീ അനില്‍ ആറന്മുള അധ്യക്ഷന്‍ ആയ ചടങ്ങില്‍ കെ എച്ച്.എന്‍ എ ഡയറക്ടര്‍ ബോര്‍ഡ് അംഗം രഞ്ജിത് നായര്‍ അതിഥികള്‍ക്ക് സ്വാഗതം അരുളി . ഐ പി സി എന്‍ എ പ്രസിഡന്റ് ശിവന്‍ മുഹമ്മ , ജി എച് എന്‍ എസ് എസ് സെക്രട്ടറി അജിത് നായര്‍ ,ശ്രീ നാരായണ മിഷന്‍ അധ്യക്ഷന്‍ അശ്വനി കുമാര്‍ ,കെ എച് എന്‍ എ സേവാ സമിതി അധ്യ ക്ഷന്‍ ഹരി കൃഷ്ണന്‍ നമ്പുതിരി എന്നിവര്‍ ആശംസകള്‍ അറിയിച്ചു സംസാരിച്ചു . കെ എച്ച്.എന്‍ എ വെബ്‌­സൈറ്റ് വഴി മൂന്ന് മാസത്തിനകം 90 ശതമാനം രജിസ്‌ട്രെഷനും പൂര്‍ത്തിയാക്കാന്‍ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചതായി ശ്രീ രഞ്ജിത് നായരും കെ എച് എന്‍ എ ഹ്യുസ്റ്റണ്‍ കോ ഓര്‍ഡിനേറ്റര്‍ വിനോദ് വാസുദേവനും അറിയിച്ചു.ഡാളസ് കണ്‍വന്‍ഷനില്‍ 60 ഓളം കുടുംബങ്ങള്‍ ആണ് ഹ്യുസ്റ്റണില്‍ നിന്ന് പങ്കെടുത്ത­ത് .

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.