You are Here : Home / USA News

കലാഭവന്‍ ജയന്‍ അഞ്ചാം തവണ അമേരിക്കയില്‍

Text Size  

Jeemon Ranny

jeemonranny@gmail.com

Story Dated: Thursday, August 25, 2016 11:43 hrs UTC

ഹൂസ്റ്റന്‍ : മലയാളികളുടെ മനംകവരുന്ന ശബ്ദാനുകരണ കലയായ മിമിക്രിയില്‍ 27 വര്‍ഷങ്ങളോളം മികവ് തെളിയിച്ച അനുഗ്രഹീത കലാകാരന്‍ കലാഭവന്‍ ജയന്‍ അഞ്ചാം തവണ അമേരിക്കയില്‍ എത്തിയിരിക്കുന്നു. ഹൂസ്റ്റണ്‍ മുതല്‍ കലിഫോര്‍ണിയ, ഷിക്കാഗോ, ന്യൂയോര്‍ക്ക് തുടങ്ങി നിരവധി നഗരങ്ങളില്‍ ജയന്‍ പരിപാടികള്‍ അവതരിപ്പിക്കുന്നതാണ്. മലയാളി മനസുകളില്‍ സ്ഥിര പ്രതിഷ്ഠ നേടിയ നാടന്‍ പാട്ടുകള്‍ നമുക്കു സമ്മാനിച്ച മണ്‍മറഞ്ഞു പോയ കലാഭവന്‍ മണിയുടെ ഗാനങ്ങള്‍ അഞ്ഞൂറിലധികം വേദികളില്‍ മണിയോടൊപ്പം അവതരിപ്പിച്ചിട്ടുളള കലാഭവന്‍ ജയന്‍ ഗാനങ്ങളും മിമിക്രിയും ഇടകലര്‍ത്തി നടത്തുന്ന വണ്‍മാന്‍ ഷോ കാണികളെ ആദ്യന്തം ആഹ്ലാദിപ്പിക്കുന്നു. അനുകരണ കലയില്‍ അനതി സാധാരണ മികവുളള ജയന്‍, സമകാലിക വിഷയങ്ങള്‍ പരിഹാസത്തിന്റെ പഞ്ചസാരയില്‍ പൊതിഞ്ഞ് അവതരിപ്പിക്കുന്ന ഓട്ടംതുളളലും ജയന്റെ ഷോയുടെ പ്രത്യേകതയാണ്. ചാലക്കുടി സ്വദേശി ജയന്‍ അന്തരിച്ച കലാഭവന്‍ മണിയുടെ സമകാലീനനും സുഹൃത്തുമായിരുന്നു. സംസ്ഥാന കലോത്സവങ്ങളില്‍ മിമിക്രിയില്‍ ഒന്നാം സ്ഥാനം നേടിയിട്ടുളള കലാഭവന്‍ ജയനുമായി 281 854 4922 ല്‍ ബന്ധപ്പെടാവുന്നതാണ്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.