You are Here : Home / USA News

ഭവന രഹിതർക്ക് കൈത്താങ്ങായി ഡി. എം. എ. ചാരിറ്റി.

Text Size  

Aswamedham News Team

mail@aswamedham.com

Story Dated: Friday, August 26, 2016 12:59 hrs UTC

ഡിട്രോയിറ്റ്:ഭക്ഷണം, വസ്ത്രം, താമസ സൗകര്യം, മനുഷ്യർക്കെന്നല്ല ഒട്ടു മിക്ക ജീവജാലങ്ങൾക്കും അവശ്യ സാധനങ്ങളുടെ പട്ടികയിൽ ഒന്നാം സ്ഥാനത്തുള്ളവയാണ്. കേരളത്തിൽ മാത്രമല്ല, പോറ്റമ്മയായ അമേരിക്കൻ മണ്ണിലും ചാരിറ്റി പ്രവർത്തനങ്ങൾക്ക് മുൻതൂക്കം നൽകികൊണ്ട്, തടാകങ്ങളുടെ നാടായ മിഷിഗണിൽ കഴിഞ്ഞ 35-ൽ പരം വർഷങ്ങളായി മലയാളികളുടെ ഇടയിൽ പ്രവത്തിക്കുന്ന, പ്രമുഖ മലയാളി സംഘടനയായ ഡിട്രോയിറ്റ് മലയാളി അസ്സോസിയേഷൻ ഭവന രഹിതർക്ക് വീട് വെച്ചു നൽകി അമേരിക്കൻ മലയാളികൾക്ക് മാതൃകയാകുയാണ്.

ഒരു പക്ഷെ യാഥാർത്ഥ ചാരിറ്റി പ്രവർത്തനം കാശ് കൊടുത്ത് ഭക്ഷണം വാങ്ങി നൽകുകയെന്നതിൽ ഉപരി, ഒരു നേരത്തെ ഭക്ഷണം കഴിക്കാതെ, ആ ഭക്ഷണം ഒരു നേരം പോലും കഴിക്കാൻ കഴിയാത്തവർക്ക് നൽകുകയെന്നതാണ്. ഇവിടെ തങ്ങളുടെ ഒരു ദിവസത്തെ ജോലി സമയം (8 മണിക്കൂർ) ഡി. എം. എ. പ്രവർത്തകർ കമ്മ്യൂണിറ്റി സർവ്വീസായ ഹാബിറ്റാറ്റ് പ്രോജക്റ്റിന് നൽകി. 2016 ആഗസ്റ്റ്, 20 ശനിയാഴ്ച്ച രാവിലെ 9 മണിക്ക് തന്നെ ക്ലിന്റൺ ടൗൺഷിപ്പിലുള്ള വീട് പണി സ്ഥലത്ത് വോളന്റിയർമാർ എത്തി. അവിടെ ഞങ്ങളെ സ്വീകരിച്ചത്, ഹാബിറ്റാറ്റ് പ്രോജക്റ്റ് കോൺട്രാക്റ്റർ പോൾ ആണ്. ഡി. എം. എ. യുടെ കോ ഓർഡിനേറ്റർമാർ സുദർശന കുറുപ്പും, സഞ്ചു കോയിത്തറയും സ്ഥലത്തെത്തിയിരുന്നു.

അവരുടെ നേത്യത്വത്തിൽ ഡി. എം. എ. പ്രസിഡന്റ് സൈജൻ ജോസഫ്, സെക്രട്ടറി നോബിൾ തോമസ്, ട്രഷറാർ പ്രിൻസ് എബ്രഹാം, ഡി. എം. എ യുടെ ബോർഡ് ഓഫ് ട്രസ്റ്റി പ്രസിഡന്റ് മാത്യുസ് ചെരുവിൽ, വൈസ് പ്രസിഡന്റ് കുര്യാക്കോസ് പോൾ, മുൻ സെക്രട്ടറി ആകാശ് എബ്രഹാം, മറ്റ് അംഗങ്ങളായ പ്രശാന്ത് ചന്ദ്രശേഖർ, അഭിലാഷ് പോൾ, യൂത്ത് അംഗങ്ങളായ വർക്കി പെരിയപുറത്ത്, ഹാനാ പോൾ, സൗരഭ് മോഹനചന്ദ്രൻ എന്നിവരും പങ്കെടുത്തിരുന്നു. ഡി. എം. എ യുടെ അംഗവും, ഫോമായുടെ നിയുക്ത ജോയിന്റ് സെക്രട്ടറിയുമായ വിനോദ് കൊണ്ടൂരും വോളന്റിയറായി എത്തിയിരുന്നു. സ്വീകരണത്തിനു ശേഷം പോൾ, എന്തൊക്കെയാണ് ഈ ദിവസത്തെ പരിപാടികളെന്നും, ഒരോരുത്തരുടെ കഴിവുകളനുസരിച്ച് വിവിധ ഗ്രൂപ്പുകളായി ഞങ്ങളെ തിരിച്ചു. ഒരു വശത്തെ മേൽക്കൂരയും, ജനലുകളും പിടിപ്പിച്ചപ്പോൾ തന്നെ സമയം ഉച്ചയോടടുത്തു.

ഒരാനയെ തിന്നാനുള്ള വിശപ്പുമായി നിന്ന ഞങ്ങളെ കാത്തിരുന്നത്, ഗ്രഹാതുരത്വമുണർത്തുന്ന, തോരനും, മീൻ കറിയും, അച്ചാറും, ചമ്മന്തിയുമൊക്കെയായി ഒരുഗ്രൻ വാഴയിലയിൽ പൊതിഞ്ഞ പൊതിച്ചോറായിരുന്നു. ഉച്ചയൂണിന് ശേഷം ബാക്കി മേൽക്കൂരയും വശങ്ങളും പൂർത്തിയാക്കി. ഈ സമയം കൊണ്ട് അത്യാവശ്യം വേണ്ട വീട് പണികൾ വോളന്റിയർ പഠിച്ചു. മേസ്തരി (പോൾ) അതീവ സന്തുഷ്ടനായി കാണപ്പെട്ടു. പൊരിവെയിലത്തും ഏറ്റെടുത്ത പണി പൂർത്തിയാക്കിയതിൽ അദ്ദേഹം നന്ദി പറഞ്ഞു. തുടർന്നും കമ്മ്യൂണിറ്റിയെ സഹായിക്കാൻ വരണമെന്നും അദ്ദേഹം പറഞ്ഞു.

 

നോബിൾ തോമസ്

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.