You are Here : Home / USA News

ഒരു യോദ്ധാവിന്റെ അന്ത്യകു­റിപ്പ്

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Saturday, August 27, 2016 02:53 hrs UTC

ഒരു യോദ്ധാവിന്റെ അന്ത്യകു­റിപ്പ് രാഷ്ട്രസ്‌നേഹികള്‍ക്കായി കാനഡയില്‍ സമര്‍പ്പണം ചെയ്തു

 

ബ്രാംപ്ടന്‍: ഈ വര്‍ഷത്തെ സ്വതന്ത്രദിനാഘോഷങ്ങളുടെ ഭാഗമായി കാനഡയിലെ ബ്രാംപ്ടന്‍ മലയാളി സമാജം ദേശസ്‌നേഹികള്‍ക്കായി സമര്‍പ്പിച്ച, "ഒരു യോദ്ധാവിന്റെ അന്ത്യകുറിപ്പ്' എന്ന ദേശഭക്തി കാവ്യം വാട്‌സപ്പിലും ഫസ്ബൂക്കിലും മറ്റും വൈറല്‍ മാറിയിരിക്കുന്നു. പഠാന്‍കോട്ടില്‍ ഉള്‍പ്പെടെ രാജ്യസേവനത്തിനിടയില്‍ ജീവന്‍ വെടിയേണ്ടിവന്ന ധീര യോദ്ധാക്കളുടെ ജ്വലിക്കുന്ന ഒരായിരം ഓര്‍മ്മകള്‍ക്ക് മുന്‍പില്‍ പ്രണാമം അര്‍പ്പിച്ചുകൊണ്ട് പ്രവാസി സമൂഹത്തിന്റെ സംഭാവനയായി ഇക്കഴിഞ്ഞ റിപ്പബ്ലിക്ക് ദിനാഘോഷങ്ങളുടെ ഭാഗമായി ബ്രാംപ്ടന്‍ മലയാളി സമാജത്തില്‍ അവതരിപ്പിക്കപ്പെട്ട ഈ കാവ്യം മലയാള മയൂരം ടിവി ആണ് ദിശ്യവല്‍ക്കരിച്ചിരിക്കുന്നത്­.

 

പ്രവാസി മലയാളികളുടെ ദേശസ്‌നേഹത്തിന്റെ മായാത്ത മുഖമുദ്രയായി ബ്രാംപ്ടന്‍ മലയാളി സമാജത്തിനു വേണ്ടി അനിത മാത്യു ചിട്ടപ്പെടുത്തി ബെന്നി ആന്റണി ആലപിച്ചു മയൂരം ശ്രീകുമാറിന്റെ റിക്കോര്‍ഡിംഗ് മികവില്‍ പ്രവസികളുടെ വാനമ്പാടി സീമാ ശ്രീകുമാറിന്റെ മേല്‍നോട്ടത്തില്‍ മലയാള മയൂരം ടി വി നിര്‍മ്മിച്ച "ഒരു യോദ്ധാവിന്റെ അന്ത്യകുറിപ്പ്' എന്ന ദേശഭക്തി കാവ്യത്തിന്റെ സംവിധാനം നിര്‍വഹിച്ചിരിക്കുന്നത് പ്രമുഖ പ്രവാസി നേതാവും മലയാള മയൂരം ടി വിയുടെ സി ഇ ഒ യുമായ ശ്രീ കുര്യന്‍ പ്രക്കാനം ആണ്. "ഒരു യോദ്ധാവിന്റെ അന്ത്യകുറിപ്പ്' എന്ന ദേശഭക്തി കാവ്യത്തിന്റെ ദിശ്യാവിഷ്കാരം രാഷ്ട്ര സ്‌നേഹികള്‍ക്കായി "പ്രവാസി കാളിദാസ' ബ്രഹ്മശ്രീ കരിയന്നൂര്‍ ദിവാകരന്‍ നമ്പൂതിരിപ്പാട് ആണ് സമര്‍പ്പണം ചെയ്തതു.ചടങ്ങില്‍ ഫാ ആന്റണി കൂടത്തിങ്കല്‍ മുഖ്യാതിഥി ആയിരുന്നു. ഉണ്ണി ഒപ്പത്ത് ഈ കാവ്യത്തിന്റെ പിന്നില്‍ പ്രവര്‍ത്തിച്ചവര്‍ക്ക് ബ്രാംപ്ടന്‍ മലയാളി സമാജത്തിനു വേണ്ടി നന്ദി അറിയിച്ചു. സീമ ശ്രീകുമാര്‍ മലയാള മയൂരത്തിന്റെ പേരില്‍ സമാജം കമ്മറ്റിക്കും പ്രവര്‍ത്തകര്‍ക്കും ആശംസകള്‍ അറിയിച്ചു. അനിത മാത്യു, ബെന്നി ആന്റണി തുടങ്ങിയവര്‍ മലയാള മയൂരത്തിനും സമാജത്തിനു പ്രത്യേക നന്ദി അറിയിച്ചു

 

https://www.youtube.com/watch?v=FYThWVm-kUI

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.