You are Here : Home / USA News

കേരളൈറ്റ് അമേരിക്കന്‍ അസോസിയേഷന്‍ ഓണാഘോഷം സെപ്റ്റംബര്‍ 25-ന്

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Saturday, August 27, 2016 03:12 hrs UTC

ചിക്കാഗോ: കേരളൈറ്റ് അമേരിക്കന്‍ അസോസിയേഷന്റെ ഈവര്‍ഷത്തെ ഓണാഘോഷം സെപ്റ്റംബര്‍ 25-ന് ഞായറാഴ്ച വൈകുന്നേരം 5 മണി മുതല്‍ 10 മണി വരെ ബല്‍വുഡിലുള്ള സീറോ മലബാര്‍ ചര്‍ച്ച് ഓഡിറ്റോറിയത്തില്‍ വച്ചു നടത്തുന്നതാണ്. ചുരുങ്ങിയ കാലയളവില്‍ ചിക്കാഗോയിലെ മലയാളി സമൂഹത്തില്‍ ഇടംപിടിച്ച ഏറ്റവും അധികം യുവതീ യുവാക്കള്‍ പങ്കെടുക്കുന്ന അസോസിയേഷന്‍ നടത്തുന്ന ഓണാഘോഷ പരിപാടിയില്‍ വടംവലി മത്സരം, പൂക്കള മത്സരം എന്നിവ ഉണ്ടായിരിക്കുമെന്ന് അസോസിയേഷന്‍ പ്രസിഡന്റ് ജിബിന്‍ ഈപ്പന്‍, സെക്രട്ടറി ഷിനോ രാജപ്പന്‍, ഓണാഘോഷ കമ്മിറ്റി കണ്‍വീനര്‍ ജീന്‍ പുത്തന്‍പുരയ്ക്കല്‍ എന്നിവര്‍ അറിയിച്ചു. വിഭവസമൃദ്ധമായ ഓണസദ്യയ്ക്കുശേഷം തിരുവാതിര, നൃത്തം തുടങ്ങിയ കലാപരിപാടികളും അരങ്ങേറുന്നതാണ്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.