You are Here : Home / USA News

മെസ്ക്കിറ്റ് ദേവാലയത്തിൽ ശ്രേഷ്ഠ ബാവായ്ക്ക് ഗംഭീര വരവേൽപ്പ്

Text Size  

ജോസഫ്‌ മാര്‍ട്ടിന്‍ വിലങ്ങോലില്‍

martinjoseph75@gmail.com

Story Dated: Saturday, August 27, 2016 09:18 hrs UTC

ഡാലസ്∙അമേരിക്കൻ മലങ്കര അതിഭദ്രാസനത്തിലുൾപ്പെട്ട മെസ്കിറ്റ് മാർ ഗ്രീഗോറിയോസ് ദേവാലയത്തിൽ ഓഗസ്റ്റ് 28 (ഞായർ) വൈകിട്ട് 5ന് ശ്രേഷ്ഠ കാതോലിക്ക ആബൂൻ മോർ ബസേലിയോസ് തോമസ് പ്രഥമൻ ബാവാ സന്ദർശനം നടത്തുന്നു. കഴിഞ്ഞ ഒരു മാസത്തിലധികമായി അമേരിക്കയിലെ വിവിധ ദേവാലയങ്ങൾ സന്ദർശിക്കുന്ന ശ്രേഷ്ഠ ബാവാ കഴിഞ്ഞ തിങ്കളാഴ്ചയാണ് 10 ദിവസത്തെ സന്ദർശനത്തിനായി ഡാലസിൽ എത്തിച്ചേർന്നത്. 28നു ഞായറാഴ്ച സെന്റ് ഇഗ്നേഷ്യസ് കത്തീഡ്രലിൽ ശ്രേഷ്ഠ ബാവാ വി. കുർബാന അർപ്പിക്കും. വൈകിട്ട് 5ന് ഇദംപ്രദമായി മാർ ഗ്രീഗോറിയോസ് ദേവാലയത്തിൽ എത്തിച്ചേരുന്ന ബാവായെ വികാരി റവ. ഫാ. പോൾ തോട്ടക്കാടിന്റെ നേതൃത്വത്തിൽ കത്തിച്ച മെഴുകുതിരികളുമേന്തി മുത്തുക്കുട കൊടി തുടങ്ങിയ പളളി ഉപകരണങ്ങളുമായി ഇടവക ജനങ്ങൾ സ്വീകരിച്ചാനയിക്കും. ഇടവകയിൽ നിന്നും സമീപ ഇടവകയിൽ നിന്നുമായി ഒട്ടനവധി വിശ്വാസികൾ ചടങ്ങിൽ പങ്കെടുക്കും. ലുത്തീനയ്ക്കു ശേഷം സന്ധ്യാ പ്രാർഥനയും തുടർന്ന് ശ്രേഷ്ഠ ബാവായുടെ അനുഗ്രഹീത പ്രഭാഷണവും നടക്കും. റവ. ഫാ. പോൾ തോട്ടക്കാട് (വികാരി), ഷെറി ജോർജ്(വൈസ് പ്രസിഡന്റ്) പ്രിൻസ് ജോൺ(സെക്രട്ടറി) ഷോൺ ജോർജ്(ട്രസ്റ്റി) എന്നിവരുടെ നേതൃത്വത്തിലുളള പളളി ഭരണ സമിതി ശ്രേഷ്ഠ ബാവായുടെ സ്വീകരണത്തിനാവശ്യമായ ക്രമീകരണങ്ങൾ പൂർത്തീകരിച്ചു വരുന്നു. ഈ ധന്യ മുഹൂർത്തത്തിന് സാക്ഷികളാകുവാനും അനുഗ്രഹം പ്രാപിക്കുവാനുമായി വിശ്വാസികളേവരേയും ക്ഷണിക്കുന്നതായി വികാരി അറിയിച്ചു. അമേരിക്കൻ മലങ്കര അതിഭദ്രാസന പിആർഒ കറുത്തേടത്ത് ജോർജ് അറിയിച്ചതാണിത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.