You are Here : Home / USA News

തൈക്കൂടം ബാൻഡിനു വീസ ലഭിച്ചു, ആദ്യ ഷോ ന്യൂയോർക്കിൽ ഒക്ടോബർ പകുതിയോടെ

Text Size  

ജോര്‍ജ്ജ് തുമ്പയില്‍

thumpayil@aol.com

Story Dated: Saturday, August 27, 2016 10:40 hrs UTC

ന്യൂയോർക്ക് ∙ ഇന്ത്യൻ മ്യൂസിക് ബാൻഡ് ‘തൈക്കൂടം ബ്രിഡ്ജ്’ അമേരിക്കയിലേക്ക്. ആസ്വാദകരെ സംഗീതത്തിന്റെ ഒരു പുതുലോകത്തേക്ക് കൂട്ടിക്കൊണ്ടുപോയി ചിന്തിപ്പിക്കുകയും ചിരിപ്പിക്കുകയും കരയിപ്പിക്കുകയും ചെയ്യുന്ന മാജിക്കൽ മ്യൂസിക്ക് ട്രൂപ്പാണ് തൈക്കൂടം ബ്രിഡ്ജ്. ഇന്ത്യയിലെ മികച്ച ബാൻഡായി മാറിയ തൈക്കൂടം ബ്രിഡ്ജ് ഷോ സൗത്ത് ഇന്ത്യയിലും മിഡിൽ ഈസ്റ്റിലും നിരവധി ഷോ ഇതിനോടകം കാഴ്ചവച്ചു. ഇതാദ്യമായാണ് അമേരിക്കയിലേക്ക് പറക്കുന്നത്. ഈ വർഷമാദ്യം അമേരിക്കയിൽ ചില പരിപാടികൾ നടത്താൻ തൈക്കൂടം കരാർ ചെയ്യപ്പെട്ടിരുന്നെങ്കിലും സംഘാംഗങ്ങൾക്ക് വീസ ലഭിക്കാതിരുന്നതു മൂലം മുടങ്ങിയിരുന്നു. ഇപ്പോൾ എല്ലാവർക്കും വിസ ലഭിച്ചിരിക്കുന്നു. ന്യൂയോർക്ക് ഷോ സംഘടിപ്പിക്കുന്നത് ഫ്രീഡിയ എന്റർടെയ്ൻമെന്റ്സും ന്യൂയോർക്ക് ഹെ‍ഡ്ജ് ഇവന്റ്സും ചേർന്നാണ്. ഒക്ടോബർ പകുതിയോടെയാണ് തൈക്കൂടം ബ്രിഡ്ജിന്റെ അമേരിക്കയിലെ പരിപാടി. ചെന്നൈ അമേരിക്കൻ കൗൺസിലേറ്റിൽ നടന്ന വീസ അഭിമുഖത്തിൽ ബാൻഡ് അംഗങ്ങൾക്ക് വീസ ലഭിച്ചു. ഗോവിന്ദ് മേനോൻ, സിദ്ധാർഥ് മേനോൻ എന്നീ സഹോദരന്മാർ ചേർന്നു രൂപം കൊടുത്ത തൈക്കൂടം ബ്രിഡ്ജ് എന്ന ഇന്ത്യൻ മ്യൂസിക് ബാൻഡ് ചുരുങ്ങിയ കാലംകൊണ്ടു തന്നെ ലോകമെങ്ങുമുളള പുതുതലമുറ സംഗീത പ്രേമികൾക്കിടയിൽ വൻ തരംഗമായി മാറി.

തൈക്കൂടം ബ്രിഡ്ജിന്റെ ഫിഷ് റോക്ക്, ശിവ, ചത്തെ എന്നീ ആൽബങ്ങൾ സോഷ്യൽ മീഡിയയിലും യുടൂബിലും വൈറൽ ഹിറ്റ് ആയി മാറി. തൈക്കൂടം ബ്രിഡ്ജിന്റെ വൻ ഹിറ്റുകളായ ഫിഷ് റോക്കും ഇംഗ്ലീഷ്, മലയാളം, തമിഴ്, ഹിന്ദി ഭാഷകളിലെ ഹിറ്റ്ഗാനങ്ങളുമായി വേറിട്ട ശൈലിയിൽ പെർഫൊം ചെയ്യുന്ന 18 പ്രശസ്ത കലാകാരന്മാരാണ് ഈ ഷോയിൽ പങ്കെടുക്കുന്നത്. മ്യൂസിക് മോജോ എന്ന പ്രശസ്ത ഷോയിലും ഏറ്റവുമധികം ആരാധകരുളള ബാൻഡ് ആണ് തൈക്കൂടം ബ്രിഡ്ജ്. ഫെയ്സ്ബുക്കിൽ ആറു ലക്ഷത്തോളം ആരാധകരുളള ഇവരുടെ പാട്ടുകൾ യുട്യൂബിൽ 25 ലക്ഷം ആളുകൾ കണ്ടു കഴിഞ്ഞു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ വിവിധ മേഖലകളിൽ പ്രവർത്തിച്ചിരുന്ന 18 പ്രഫഷണലുകൾ സംഗീതം എന്ന ഒറ്റ വികാരത്തിൽ ഒന്നിച്ചു ചേർന്നപ്പോഴാണ് ലോകമെങ്ങുമുളള സംഗീത പ്രേമികൾക്കു തൈക്കൂടം ബ്രിഡ്ജ് എന്ന മികച്ച ബാൻഡ് ലഭി‌ച്ചത്. അമേരിക്കയിൽ ആദ്യമായി ഒസ്കർ മാതൃകയിൽ മലയാള ചലച്ചിത്ര അവാർഡ് നിശ നടത്തി വിജയം കൊയ്ത ശേഷമാണ് ന്യൂയോർക്ക് ഹെഡ്ജ് ഇവന്റ്സും ഫ്രീഡിയ എന്റർടെയിൻമെന്റ്സും സംയുക്തമായി തൈക്കൂടം ഷോയുമായി എത്തുന്നത്.

 

വിവരങ്ങൾക്ക് : സജി ജേക്കബ് : 516 606 3268

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.