You are Here : Home / USA News

മാര്‍ക്ക് വിദ്യാഭ്യാസ സെമിനാര്‍ സെപ്റ്റംബര്‍ 17-ന്

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Sunday, August 28, 2016 09:19 hrs UTC

റോയി ചേലമലയില്‍

 

ചിക്കാഗോ: തുടര്‍ വിദ്യാഭ്യാസത്തിന്റെ ഭാഗമായി മാര്‍ക്ക് സംഘടിപ്പിക്കുന്ന അടുത്ത വിദ്യാഭ്യാസ സെമിനാര്‍ സെപ്റ്റംബര്‍ 17-നു ശനിയാഴ്ച നടത്തപ്പെടും. പ്രൊസ്‌പെക്ട് ഹൈറ്റ്‌സിലെ 600 നോര്‍ത്ത് മില്‍വാക്കി അവന്യൂവില്‍ സ്ഥിതിചെയ്യുന്ന കണ്‍ട്രി ഇന്‍ ആന്‍ഡ് സ്യൂട്ട്‌സ് ബൈ കാള്‍സണ്‍ എന്ന ഹോട്ടലില്‍ വച്ചാണ് സെമിനാര്‍ നടത്തപ്പെടുന്നത്. രാവിലെ 7.30-ന് രജിസ്‌ട്രേഷനോടുകൂടി ആരംഭിക്കുന്ന സെമിനാര്‍ ഉച്ചകഴിഞ്ഞ് 2.30 വരെ തുടരുന്നതാണ്. റെസ്പിരേറ്ററി കെയര്‍ പ്രൊഫഷണലുകളുടെ ലൈസന്‍സ് പുതുക്കുന്നതിനാവശ്യമായ 6 സി.ഇ.യു ഈ സെമിനാറില്‍ പങ്കെടുക്കുന്നതുവഴി ലഭ്യമാകും. റെസ്പിരേറ്ററി കെയര്‍ പ്രൊഫഷന്റെ അഭിവാജ്യഘടകമായ നാലു വിഷയങ്ങളെ ആസ്പദമാക്കി അറിവും അനുഭവവമുള്ള നാല് പ്രമുഖ വ്യക്തികള്‍ സെമിനാറില്‍ ക്ലാസ് എടുക്കും.

 

 

യൂണിവേഴ്‌സിറ്റി ഓഫ് ഇല്ലിനോയി റെസ്പിരേറ്ററി കെയര്‍ മാനേജര്‍ ജെറോം ഓര്‍സി, വെന്റിലേറ്റര്‍ വേവ് ഫോംസ് റഷ് യൂണിവേഴ്‌സിറ്റി ക്ലിനിക്കല്‍ എഡ്യൂക്കേഷന്‍ ഡയറക്ടര്‍ ജെ ബ്രേഡി സ്‌കോട്ട്, ലോ ടൈഡന്‍ വോക്യം ഫോര്‍ എവരിവണ്‍ ലീസാ സെയിംഗര്‍, റെസ്പിരേറ്ററി കെയര്‍ കണ്‍സിഡറേഷന്‍സ് ഫോര്‍ മെഡിക്കലി ഡിസേബിള്‍സ് ക്രിസ്റ്റണ്‍ സൈമോണിക്, പീഡിയാട്രിക് ആസ്തമ എന്നീ വിഷയങ്ങളെ ആസ്പദമാക്കി സെമിനാറില്‍ സംസാരിക്കും. തികച്ചും വിജ്ഞാനപ്രദമായ ഈ സെമിനാറിലെ സാന്നിധ്യം റെസ്പിരേറ്ററി കെയര്‍ പ്രൊഫഷണലുകള്‍ക്ക് ഒരു മുതല്‍ക്കൂട്ടായിരിക്കും. സെമിനാറില്‍ പങ്കെടുക്കുന്നതിന് മാര്‍ക്ക് അംഗത്വമുള്ളവര്‍ക്ക് പത്തുഡോളറും, അംഗത്വമില്ലാത്തവര്‍ക്ക് 35 ഡോളറുമാണ് ഫീസ്. ലഘുവായ പ്രഭാതഭക്ഷണവും സമൃദ്ധമായ ലഞ്ചും ഇതില്‍ ഉള്‍പ്പെടുത്തിട്ടുണ്ട്. സെമിനാറില്‍ പങ്കെടുക്കുവാന്‍ ആഗ്രഹിക്കുന്നവര്‍ സെപ്റ്റംബര്‍ പത്തിനു മുമ്പായി www.marcillinois.org എന്ന വെബ്‌സൈറ്റ് വഴി രജിസ്റ്റര്‍ ചെയ്യേണ്ടതാണ്. സ്‌പോട്ട് രജിസ്‌ട്രേഷന്‍ സൗകര്യവും ഏര്‍പ്പെടുത്തിയിട്ടുണ്ട്. മലയാളികളായ റെസ്പിരേറ്ററി കെയര്‍ പ്രൊഫഷണലുകള്‍ ഏവരും സുഹൃത്തുക്കളും സഹപ്രവര്‍ത്തകര്‍ക്കുമൊപ്പം സെമിനാറില്‍ പങ്കെടുക്കണമെന്ന് മാര്‍ക്ക് പ്രസിഡന്റ് യേശുദാസ് ജോര്‍ജ് താത്പര്യപ്പെടുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക് എഡ്യൂക്കേഷന്‍ കോര്‍ഡിനേറ്റേഴ്‌സായ റെജിമോന്‍ ജേക്കബ് (847 877 6898), സനീഷ് ജോര്‍ജ് (224 616 0457) എന്നിവരുമായി ബന്ധപ്പെടുക. സെക്രട്ടറി റോയി ചേലമലയില്‍ അറിയിച്ചതാണിത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.