ഹ്യൂസ്റ്റണ്‍: ദീര്‍ഘകാലത്തെ ഇടവേളക്ക് ശേഷം ഹ്യൂസ്റ്റണ്‍ സന്ദര്‍ശിക്കുന്ന യാക്കോബായ സുറിയാനി സഭയുടെ ശ്രേഷ്ഠ കാതോലിക്ക ആബൂന്‍ മോര് ബസേലിയോസ് തോമസ് പ്രഥമന്‍ ബാവയെ സ്വീകരിക്കാന്‍ ഹ്യൂസ്റ്റണ്‍ ഒരുങ്ങുന്നു.ഹൂസ്റ്റണിലെ സെന്റ് മേരീസ് യാക്കോബായ സുറിയാനി പള്ളിയുടെ നേതൃത്വത്തില്‍ വിപുലമായ ഒരുക്കുകളാണ് നടന്നു വരുന്നത് അഭിവന്ദ്യ ഭദ്രാസന മെത്രാപ്പോലീത്ത മാര്‍ തീത്തോസ് യല്‍ദോ തിരുമേനിക്കൊപ്പം ഓഗസ്റ്റ് 31 ന് ഇവിടെ എത്തിച്ചേരുന്ന ശ്രേഷ്ഠ ബാവയെ ഹൂസ്റ്റണിലെ യാക്കോബായ വിശ്വാസികള്‍ എല്ലാവരും ചേര്‍ന്ന് സ്വീകരിക്കും.അന്നേദിവസം വൈകിട്ട് 6.30-നു സെന്റ് മേരീസ് യാക്കോബായ സുറിയാനി പള്ളിയില്‍ കിഴക്കിന്റെ കാതോലിക്ക ആയിരുന്ന പുണ്യശ്ലോകനായ ബസ്സേലിയോസ് പൗലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവയുടെ ഇരുപതാമത് ശ്രാദ്ധപ്പെരുന്നാളില്‍ ശ്രേഷ്ഠ ബസ്സേലിയോസ് തോമസ് പ്രഥമന്‍ കാതോലിക്കാ ബാവായുടെയും അഭിവന്ദ്യ ഭദ്രാസന മെത്രാപ്പോലീത്ത മാര്‍ തീത്തോസ് യല്‍ദോ തിരുമേനിയും പങ്കെടുക്കും.
സെപ്റ്റംബര്‍ രണ്ടാം തീയതി വൈകുന്നേരം 6:30 ന് സെന്റ് ജെയിംസ് ,സെന്റ് ജോണ്‍സ് എന്നീ ക്നാനായ പള്ളികളുടെയും സെന്റ്. മേരീസ് ,സെന്റ് പീറ്റേഴ്സ് എന്നീ യാക്കോബായ പള്ളികളുടെയും സംയുക്ത നേതൃത്വത്തില്‍ സെന്റ് ജെയിംസ് ക്നാനായ പള്ളിയില്‍ വച്ച് നടക്കുന്ന സന്ധ്യാപ്രാര്‍ത്ഥനയില്‍ ശ്രേഷ്ഠ ബാവയും അഭിവന്ദ്യ മെത്രാപ്പോലീത്തയും പങ്കെടുക്കും. സെപ്റ്റംബര്‍ മൂന്നാം തീയതി (8.30 am)ശ്രേഷ്ഠ ബാവാതിരുമേനിയും, അഭിവന്ദ്യ മെത്രാപ്പോലീത്തയും ഹ്യൂസ്റ്റണ്‍ സെന്റ് മേരീസ് യാക്കോബായ സുറിയാനി പള്ളിയില്‍ എട്ടു നോമ്പ് പെരുന്നാളിന്റെ ഭാഗമായി വിശുദ്ധ കുര്‍ബാന അര്‍പ്പിക്കുകയും അനുഗ്രഹ സന്ദേശം നല്‍കുകയും ചെയ്യും . ബാവായുടെ സന്ദര്‍ശനം അനുഗ്രഹപ്രദമാകാന്‍ വികാരിമാരായ വെരി റവ ഇട്ടി കോര്‍ എപ്പിസ്കോപ്പ ,വെരി റവ സഖറിയ കോര്‍ എപ്പിസ്കോപ്പ ,,റവ ഫാദര്‍ ബിനു ജോസഫ് റവ ഫാദര്‍ ഷിനോജ് ജോസഫ്,റവ ഫാദര്‍ എബ്രഹാം സക്കറിയ എന്നിവരുടെയും വിവിധ പള്ളി ഭരണസമിതികളിടേയും സംയുക്ത നേതൃത്വത്തില്‍ കര്‍മ്മനിരതരായി പ്രവര്‍ത്തിച്ചുവരുന്നു . ഹൂസ്റ്റണിലെ എല്ലാ യാക്കോബായ വിശ്വാസികളെയും ശ്രേഷ്ഠ കാതോലിക്ക ബാവയുടെ സന്ദര്‍ശന വേളയിലേക്കു പ്രാര്‍ത്ഥനാപൂര്‍വം ക്ഷണിച്ചുകൊള്ളുന്നു
വാര്‍ത്ത അയച്ചത് ഹൂസ്റ്റണില്‍ നിന്നും ബോബി ജോര്‍ജ് .
Comments