You are Here : Home / USA News

ഐ.പി.സി.എന്‍.എ മാധ്യമശ്രീ അവാര്‍ഡ്: ഡോ. ബാബു പോള്‍ ജഡ്ജിംഗ് കമ്മിറ്റി ചെയര്‍

Text Size  

Story Dated: Tuesday, August 30, 2016 05:53 hrs UTC

ഐ.പി.സി.എന്‍.എ മാധ്യമശ്രീ അവാര്‍ഡ്: ഡോ. ബാബു പോള്‍ ജഡ്ജിംഗ് കമ്മിറ്റി ചെയര്‍ ചിക്കാഗോ: അമേരിക്കയിലെ മാധ്യമ പ്രവര്‍ത്തകരുടെ ഐക്യവേദിയായ ഇന്ത്യാ പ്രസ് ക്ലബ് ഓഫ് നോര്‍ത്ത് അമേരിക്ക നല്‍കുന്ന മാധ്യമ ശ്രീ അവാര്‍ഡിനുള്ള ജഡ്ജിംഗ് കമ്മിറ്റി ചെയര്‍ മുന്‍ ചീഫ് സെക്രട്ടറിയും എഴുത്തുകാരനുമായ ഡോ ബാബു പോള്‍ ആയിരിക്കുമെന്ന് പ്രസിഡന്റ് ശിവന്‍ മുഹമ്മ അറിയിച്ചു. കൈരളി ടിവി. മാനേജിംഗ് ഡയറക്ടറും മുഖ്യമന്ത്രിയുടെ മാധ്യമ ഉപദേഷ്ടാവുമായ ജോണ്‍ ബ്രിട്ടാസ്, ദേശാഭിമാനിയുടെ സ്റ്റേറ്റ് പൊളിറ്റിക്കൽ കറസ്‌പോണ്ടന്റ്‌ ആര്‍.എസ്. ബാബു, അമേരിക്കയില്‍ നിന്ന് മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകനായ ജോര്‍ജ് ജോസഫ് എന്നിവരാണ് അംഗങ്ങള്‍. മാധ്യമ പ്രവര്‍ത്തകര്‍ക്ക് കേരളത്തില്‍ ലഭിക്കുന്ന ഏറ്റവും വലിയ അവാര്‍ഡാണിത്. ഒരു ലക്ഷം രൂപ, ശില്പം, രണടാഴ്ചത്തെ അമേരിക്കന്‍ പര്യടനം എന്നിവ അടങ്ങിയതാണ് അവാര്‍ഡ്. അമേരിക്കയില്‍ മാധ്യമ രംഗത്തു സജീവമയിട്ടുള്ളവരുടെ ഏക സംഘടനയായ പ്രസ് ക്ലബ് 2010-ലാണ്ആദ്യമായി അവാര്‍ഡ് ഏര്‍പ്പെടുത്തുന്നത്. എന്‍.പിരാജേന്ദ്രന്‍ (മാതൃഭൂമി),ഡി. വിജയമോഹന്‍ (മനോരമ), ജോണി ലൂക്കോസ് (മനോരമടി .വി), എം.ജി.രാധാകൃഷ്ണന്‍ (ഏഷ്യാനെറ്റ് ന്യൂസ്) ടി.എന്‍. ഗോപകുമാര്‍ (ഏഷ്യാനെറ്റ് ടിവി) തുടങ്ങിയവര്‍ക്ക് മാധ്യമ ശ്രീ അവാര്‍ഡും ജോണ്‍ ബ്രിട്ടാസിനു മാധ്യമ രത്‌ന അവാര്‍ഡും നല്‍കി ആദരിച്ചിട്ടുണ്ട്.

അപേക്ഷകള്‍ അയക്കേണ്ട ഇമെയില്‍ : ipcaward2016@ gmail.com പ്രസ് ക്ലബ്ബിനെ കുറിച്ച് കൂടുതല്‍ അറിയുവാന്‍ സന്ദര്‍ശിക്കുക indiapressclub.org

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.