You are Here : Home / USA News

പരിശുദ്ധ കാതോലിക്കാ ബാവായ്ക്ക് ജന്മദിനാശംസകളോടെ അമേരിക്കന്‍ പ്രസിഡന്‍റ് ബറാക്ക് ഒബാമയും മിഷേലും

Text Size  

Story Dated: Tuesday, August 30, 2016 05:56 hrs UTC

Fr Johnson Punchakonam

 

2016 ആഗസ്റ്റ് 30-ന് സപ്തതിയി ആഘോഷിക്കുന്ന മലങ്കര ഓര്‍ത്തഡോക്സ് സുറിയാനി സഭയുടെ പരമാദ്ധ്യക്ഷന്‍ പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ പൗലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവാ വലിയ ആർഭാടങ്ങൾ ഒഴിവാക്കി 70- ാം ജന്മദിനം ആഘോഷിക്കുന്നു. അപ്പോസ്തോലിക സന്ദര്‍ശനത്തിനായി നോര്‍ത്ത് ഈസ്റ്റ് അമേരിക്കന്‍ ഭദ്രാസനം സന്ദര്‍ശിക്കുന്ന പരിശുദ്ധ കാതോലിക്കാ ബാവാക്ക് അമേരിക്കന്‍ പ്രസിഡന്‍റ് ബറാക്ക് ഒബാമ ജന്മദിനാശംസകള്‍ കൈമാറി. അമേരിക്കയിലെ ആത്മീയ മക്കളോടൊപ്പം ജന്മദിനം ആഘോഷിക്കുന്ന പരിശുദ്ധ കാതോലിക്കാ ബാവായെ അമേരിക്കന്‍ പ്രസിഡന്‍റ് ബറാക്ക് ഒബാമയും പത്നി മിഷേലും ആശംസകള്‍ അറിയിച്ച് സന്ദേശം അയയ്ക്കുകയും, മലങ്കര ഓര്‍ത്തഡോക്സ് സഭയുടെ അമേരിക്കയിലെ പ്രവര്‍ത്തനങ്ങളെ അഭിനന്ദിക്കുകയും നന്ദി പ്രകാശിപ്പിക്കുകയും ചെയ്തു. മനുഷ്യാവകാശ സംരക്ഷണം, സ്ത്രീ സമത്വം, പാർശ്വവത്ക്കരിക്കപ്പെട്ടവരോടുള്ള കരുതല്‍ എന്നിവയില്‍ സഭയുടെ നിലപാട് പ്രചോദനാത്മകമാണെന്നും ലോകം മെച്ചപ്പെടുത്തുന്നതിനായുള്ള പരിശുദ്ധ ബാവായുടെ താല്പര്യം പ്രത്യാശജനകമാണെന്നും അനുമോദന സന്ദേശത്തില്‍ ബറാക്ക് ഒബാമ കുറിച്ചു. 2016 സപ്തതി വര്‍ഷത്തില്‍ തന്നെ മലങ്കര ഓര്‍ത്തഡോക്സ് സഭയുടെ പ്രധാന സാമൂഹ്യ സേവന പദ്ധതികളില്‍ ഒന്നായ പരുമല ക്യാന്‍സര്‍ കെയര്‍ സെന്‍റര്‍ ഉദ്ഘാടനം ചെയ്യുകയും, നിര്‍ദ്ധനരായ ക്യാന്‍സര്‍ രോഗികളുടെ ചികിത്സാ സഹായ പദ്ധതി (സ്നേഹ സ്പര്‍ശം) ആരംഭിക്കുകയും ചെയ്യുമെന്ന് കോട്ടയം ദേവലോകം അരമനയുടെ അറിയിപ്പിൽ പറയുന്നു

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.