You are Here : Home / USA News

പ്രശസ്ത സംവിധായകൻ പദ്മ ശ്രീ ബാലചന്ദ്ര മേനോൻ ന്യൂ യോർക്കിൽ

Text Size  

Story Dated: Wednesday, August 31, 2016 07:13 hrs UTC

ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോർത്ത് അമേരിക്ക ന്യൂ യോർക്ക് ചാപ്റ്റർ പ്രശസ്ത നടനും, സംവിധായകനുമായ പദ്‌മശ്രീ ഭരത് ബാലചന്ദ്ര മേനോന് സ്വീകരണം നൽകുന്നു. സെപ്റ്റംബർ പതിനെട്ടിന് ന്യൂയോർക്കിലെ ഓറഞ്ച് ബെർഗിലെ സിത്താർ പാലസിൽ നാല് മണിക്കാണ് പരിപാടി. മലയാളത്തിന്റെ പ്രിയ സംവിധായകനായ ബാലചന്ദ്ര മേനോൻ സൂപ്പർ ഹിറ്റുകളായ നാല്പതോളം സിനിമകൾ പ്രേകഷകർക്കു സമ്മാനിച്ച അതുല്യ പ്രതിഭയാണ്. അദ്ദേഹത്തിന്റെ ഓരോ ചിത്രങ്ങളും മലയാളികളുടെ മനസ്സിൽ ചിരപ്രതിഷ്ഠ നേടിയത് നമുക്ക് ഓര്മിക്കാനും ഓമനിക്കാനും പറ്റുന്ന മികച്ച കല സൃഷ്ടികൾ ആയതു കൊണ്ടാണ്. കുടുംബ പ്രമേയങ്ങളെ ഇത്രയും ഭംഗിയായി ചിത്രീകരിച്ച മറ്റൊരു സംവിധായകൻ നമുക്കില്ല . ഒരു നടനെന്ന നിലയിലും തിളങ്ങിയ ശ്രീ മേനോൻ നൂറിലധികം സിനിമകളിൽ പ്രധാന വേഷങ്ങൾ അവതരിപ്പിച്ച പ്രതിഭയാണ്. 1998 ഇൽ പുറത്തിറങ്ങിയ സമാന്തരങ്ങൾ എന്ന ചിത്രത്തിലെ അഭിനയത്തിന് രാഷ്ട്രം ഭരത് അവാർഡ് നൽകി ആദരിച്ചു. 2007 ഇൽ പദ്‌മ ശ്രീ നൽകി അദ്ദേഹത്തെ ആദരിച്ചത് മലയാളികൾക്ക് അഭിമാനം സമ്മാനിച്ച നിമിഷമായിരുന്നു. ജിത്തു ജോസഫ് സംവിധാനം ചെയ്തു , റിലീസിന് തയ്യാറായ ഊഴം എന്ന സിനിമയിൽ ഒരു പ്രധാന വേഷം അദ്ദേഹം കൈകാര്യം ചെയ്യുന്നു. ഇന്ത്യ പ്രസ് ക്ലബ് ന്യൂയോർക് ചാപ്റ്റർ ഒരുക്കുന്ന സ്വീകരണ ചടങ്ങിൽ ശ്രീ ബാലചന്ദ്ര മേനോൻ സിനിമ ലോകത്തിലെ തന്റെ അനുഭവങ്ങളെ കുറിച്ചും, മാറുന്ന പ്രവണതകളെ കുറിച്ചും മനസ്സ് തുറക്കും. അദ്ധേഹത്തിന്റെ ഏറ്റവും പുതിയ പുസ്തകമായ "ബാലചന്ദ്ര മേനോന്റെ അധിക പ്രസംഗങ്ങൾ' ചടങ്ങിൽ പ്രകാശനം ചെയ്യും. മലയാളി സംഘടനകളുടെ പ്രമുഖ നേതാക്കളും , സിനിമയെയും സാഹിത്യത്തെയും സ്നേഹിക്കുന്നവരും ചടങ്ങിൽ പങ്കെടുക്കും. ട്രൈ സ്റ്റേറ്റ് മേഖലയിൽ ഉള്ള മലയാളികൾക്ക് ബാലചന്ദ്ര മേനോനുമായി സംവദിക്കാനുള്ള അവസരമാണ് ഇന്ത്യ പ്രസ് ക്ലബ് ന്യൂ യോർക്ക് ഒരുക്കുന്നത്. ഏവർക്കും സ്വാഗതം. ചടങ്ങിനോടനുബന്ധിച്ചു ഇന്ത്യ പ്രസ് ക്ലബ് ന്യൂ യോർക്ക് സംഘടിപ്പിച്ച നൂതനമായ ഇലക്ഷൻ പ്രവചന മത്സരത്തിന്റെയും, സ്മാർട്ട് ഫോൺ ഫോട്ടോ മത്സരത്തിന്റെ വിജയികൾക്കും സമ്മാനങ്ങൾ നൽകും. കൂടുതൽ വിവരങ്ങൾക്ക്: ഡോ: കൃഷ്ണ കിഷോർ (പ്രസിഡന്റ്) 732 735 3280 , സണ്ണി പൗലോസ് (സെക്രട്ടറി ) 845 598 5094

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.