You are Here : Home / USA News

ട്വന്റി20 ക്രിക്കറ്റ് മത്സരങ്ങൾ ഡാലസിൽ സെപ്റ്റംബർ 4 മുതൽ

Text Size  

പി .പി .ചെറിയാൻ

p_p_cherian@hotmail.com

Story Dated: Wednesday, August 31, 2016 07:26 hrs UTC

ഡാലസ് ∙ കേരള അസോസിയേഷൻ ഓഫ് ഡാലസ് വർഷം തോറും നടത്തി വരാറുളള ട്വന്റി20 ക്രിക്കറ്റ് മത്സരങ്ങൾ ഡാലസിൽ സെപ്റ്റബർ 4 മുതൽ ഒക്ടോബർ 2 വരെ നടത്തും. ലീഗ് അടിസ്ഥാനത്തിലാണ് മത്സരങ്ങൾ സംഘടിപ്പിച്ചിരിക്കുന്നത്. മസ്കിറ്റ്, ഗാർലന്റ് ഗ്രൗണ്ടുകളിലായി നടക്കുന്ന മത്സരങ്ങളിൽ ഡാലസ് – ഫോർട്ട് വർത്തിലെ യുവ ക്രിക്കറ്റ് താരങ്ങൾ ഉൾപ്പെടുന്ന ആറ് ടീമുകളാണ് ഏറ്റുമുട്ടുന്നത്. ജോഫി (ടസ്ക്കേഴ്സ്), റെയ്ത്ത് (സ്പാർക്ക്സ്), ബാബു പി. സൈമൻ (ഫ്രണ്ടസ് ഓഫ് ഡാലസ്), ഷൈജു ജി. (സ്റ്റാർസ്), സജു സെബാസ്റ്റ്യൻ (തണ്ടേഴ്സ്), സജു ലൂക്കോസ് (സ്ട്രൈക്കേഴ്സ്) എന്നിവരുടെ ക്യാപ്റ്റൻസിയിൽ നടക്കുന്ന മത്സരങ്ങൾ കാണുന്നതിനും പ്രോത്സാഹിപ്പിക്കുന്നതിനും എല്ലാ ക്രിക്കറ്റ് പ്രേമികളേയും സ്വാഗതം ചെയ്യുന്നതായി സംഘാടകർ അറിയിച്ചു. പ്രവേശനം സൗജന്യമാണ്. ഗാന്ധി ജയന്തി ദിനത്തിലാണ് ഫൈനൽ മത്സരം നടക്കുക. കൂടുതൽ വിവരങ്ങൾക്ക്- അനശ്വർ മാമ്പിളളി : 214 997 1385, ചെറിയാൻ ചൂരനാട് :214 729 2132, അരുൺ ജോണി : 214 909 5815 .

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.